Friday, October 31, 2008
വിട പറയും നേരം....അങ്ങനെ അങ്ങ് പോയാലോ ചേട്ടാ ?
ഇനി വെറും ആഴ്ചകള്‍ ബാക്കി..
എന്നെ തനിച്ചാക്കി നീ വിട പറയുകയല്ലേ..
ഒന്നിനെയും നിന്നെ തടഞ്ഞു നിര്‍ത്താന്‍ ആവില്ല എന്നെനിക്കറിയാം..
നമ്മള്‍ കണ്ടു മുട്ടിയപ്പോള്‍ എന്തെല്ലാം ആശകളും പ്രതീക്ഷകളും ആയിരുന്നു?
എല്ലാം ഒരു ഞൊടിയിടയില്‍ അസ്തമിച്ചത് പോലെ
സ്നേഹിക്കുന്നവര്‍ ഒന്നിചാകുമ്പോ സമയത്തിന് പ്രകാശത്തിന്റെ വേഗത ആണെന്ന് തോന്നുന്നു..
പരിഭവം പറയുകയാണെന്ന് വിചാരിക്കരുത്.. എനിക്കറിയാം.. യാതൊരു attachment ഉം പാടില്ല എന്ന ഉറപ്പില്‍ ആണ് നമ്മള്‍ അടുത്തത് ..എന്നാലും ഞാന്‍ നിന്നില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയ്.. തെറ്റാണെന്ന് എനിക്കറിയാം.. വ്യ്കിയ ഈ വേളയില്‍ എങ്കിലും എനിക്ക് അത് പറയാതെ വയ്യ ... അല്ലെങ്കില്‍ എന്റെ ജീവിതത്തിന്റെ ശിഷ്ടഭാഗവും ഈ നീറ്റലില്‍ തീരും..
* * * * *
എന്റെ യൌവനത്തിന്റെ നല്ല ഭാഗം നീ കവര്‍നെടുതില്ലേ?
എന്നിട്ട് ഞാന്‍ ആഗ്രഹിച്ചവ ഒന്നും തന്നുമില്ല.. ...
എനിക്ക് അവ സമ്മാനിച്ചു കൂടായിരുന്നോ? നിനക്കു?
വ്യ്കിയിട്ടില്ല..
ഇനിയും ഉണ്ട് സമയം...
നിനക്കു എന്ത് വേണമെങ്കിലും ചെയ്യാന്‍.. ഞാഇതാ.. നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു..
* * * * *
എനിക്കറിയാം ഈയിടെ ആയ നീ എന്നെ തീരെ mind ചെയ്യുന്നില്ല
അറിയാം ..ഞാന്‍ വളരെ മാറിയിരിക്കുന്നു...
നമ്മള്‍ തമ്മില്‍ കണ്ട കുളിരുള്ള ആയ ജനുവരി പ്രഭാതം നീ മറന്നു കാണില്ല എന്ന് ഞാന്‍ വിചാരിക്കുന്നു ..
പുതപ്പിനടിയില്‍ അങ്ങനെ നിന്റെ കൂടെ ചുരുണ്ടി കെടന്നു ഈ ആയുസ്സ് മുഴുവന്‍ തീര്തിരുന്നെന്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു...
നമ്മുടെ ആദ്യ സമാഗമം.. അത് അവിസ്മരനീയമായിരുന്നു..
അന്ന് ഞാന്‍ ഒരു തെളിഞ്ഞ കാട്ടരുവി പോലെ സുന്ദരി ആയിരുന്നു..
എന്റെ തീരങ്ങള്‍ സുന്ദര പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു...
മിനുമിനുത്ത വെന്നക്കല്ലുകളില്‍ തട്ടി ഞാന്‍ അങ്ങനെ ചിണുങ്ങിയും കുലുങ്ങിയും കിന്നാരം പറയുന്നതും കാണാന്‍ നിനക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്നെനിക്കറിയാം..
എന്റെ വസന്തകാലം.. അത് ഇനി തിരികെ വരുമോ?ഒരു പക്ഷെ വന്നാലും.. നീ ഉണ്ടാവുകയില്ല എന്റെ കൂടെ...
പിന്നെ എപ്പോഴോ ഞാന്‍ രൌദ്ര ഭാവം കൈക്കൊണ്ടു..
ഇപ്പോള്‍ ഇതാ എന്റെ തീരങ്ങളില്‍ സുന്ദര പുഷ്പങ്ങള്‍ ഇല്ല..
വെന്നക്കല്ലുകള്‍ സൂര്യശോഭ വിതരുന്നില്ല..
. ചെളി വെള്ളം അങ്ങിങ്ങായ് ചാല് പോലെ ഒഴുകുന്നു...
ഞാന്‍ വിരൂപയായ്...
അതിന് ഉത്തരവാദി നീ ആണെന്ന് എനിക്കും നിനക്കും മാത്രമല്ല.. എല്ലാവര്ക്കും അറിയാം...
നീ എന്നെ തനിച്ചാക്കി പോകുകയാണ്.. പോവാതിരിക്കാന്‍ നിനക്കു aavilla. .
എങ്കിലും.. എനിക്ക് ഓര്‍മ്മികനായ് സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എങ്കിലും സംമാനിക്ക് എന്റെ
പ്രിയപ്പെട്ട 2008 !!!!
* * * *
എന്റെ ആദ്യ പോസ്റ്റ്. ഇതിന് പ്രചോദനം നല്കിയ kulathil kallitta kuruthan kettavanodu nandii...
Friday, October 24, 2008
എന്റെ കഥ - 1
അങനെ ഒക്കെ ഒരു പെണ്ണിന് ശെരിക്കും സംഭവിക്കുമോ..
നിറ യൌവനത്തില്‍ എനിക്കും ഉണ്ടായ ചില അനുഭവങ്ങള്‍ ..
നേരിട്ടല്ല.. പുതിയ മാധ്യമങ്ങള്‍ ഉണ്ടല്ലോ ഇപ്പൊ.. അത് വഴി തന്നെ..
ചാറ്റ് ആണ് ഇതിനൊക്കെ വേദി ആയതു!
ജിമ്മി യെ ഞാന്‍ പരിചയപ്പെടുനത് ഒരു ഗ്രൂപ്പ് മെയില് ഇല്‍ നിന്നും നിന്നുമാണ്
തീ പാറുന്ന മെയിലുകളുടെ ഉറവിടമായിരുന്നു ഞാന്‍..
മിക്കതും ജീവിത വീക്ഷണങ്ങള്‍..
അല്ലെകില്‍ ആരോഗ്യപരമായതര്‍ക്കങ്ങള്‍ മെയില് മാറി ചാറ്റ് ആയ് കാലക്രമേണ ....
ജിമ്മി യുടെ വാക്കുകള്‍ ക്ക് അതിരുകള്‍ ഇല്ലായിരുന്നു.. ഒരിക്കലും..
എങ്കിലും അവനെ അവിശ്വസിക്കാന്‍ എനിക്ക് തോന്നി ഇല്ല
നല്ല ഒരു സുഹൃത്തായിരുന്നു അവന്‍
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടവാന്‍
ആഗ്രഹിച്ചത് പലതും നേടാതെ പോയവന്‍
നഷ്ട ബോധങ്ങളുടെ കടലില്‍ വലയുന്ന അവന്‍ എന്നോട് ചോദിച്ചു..
നിന്റെ നമ്പര്‍ തരുമോ.. വെറുതേ ഒരു ആശ്വാസത്തിന്
ആ സ്വരം ഒന്നു കേട്ടാല്‍ മതി
പല ആവര്‍ത്തി ചോദിച്ചപ്പോ ഞാന്‍ കൊടുത്തു...
കാരണം.. പല ആള്‍ക്കാര്‍ക്കും ഒരു relief ആയിരിക്കും ആവശ്യം..
നല്ല ഒരു സുഹൃത്ത് എണ്ണ നിലയ്ക് എനിക്കത് ചെയ്യാന്‍ കഴിയും...
സ്നേഹം കിട്ടാതെ അലയുക ആണ് പല മനസുകളും ( പ്രേമം അല്ല.. സ്നേഹം)
ജിമ്മി എന്നെ വിളിച്ചു.. എന്റെ സ്വരം ഒത്തിരി ആശ്വാസമായ അവന്
പിന്നെ പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ അവന്റെ കാള്‍ വന്നു കൊണ്ടിരുന്നു അധികം സംസാരിക്കില..പെട്ടെന്ന് വെയ്ക്കും
പിന്നെ എനിക്ക് മനസിലായ്.. എന്റെ സ്വരം അവന് ഒരു ലഹരി ആയ മാറുക ആണെന്ന്
പിന്നെ ഉള്ള സമീപനങ്ങളില്‍ അവന് എന്തോ ഉണ്ടെന്നു എനിക്ക് മനസിലായ്.. , വിദ്യാഭ്യാസ പരമായു,മാനസികമായും സാമൂഹികപരമായും ഞങ്ങള്‍ വലിയ അന്തരത്തില്‍ ആണ്..
പക്ഷെ അവനെ ഞാന്‍ സ്നേഹിച്ചിരുന്നു .. ഒരു മനുഷ്യനെന്ന നിലയ്ക്ക്.. നല്ല ഒരു friend ...പക്ഷെ ഒരിക്കലും അത് ഒരു പ്രേമം ആയിരുന്നില്ല .. എനിക്ക് ഉറപ്പുണ്ട്..എന്റെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവ് സൈന്‍ ഉണ്ടായ്ട്ടില്ല.. ഞാന്‍ ഇതു ഞങ്ങളുടെ common friend നോട് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ചീത്ത വിളിച്ചുനീ ആരാ.. നിന്റെ വിചാരം നിന്റെ പുറകെ ആള്‍ക്കാര്‍ നടക്കുക ആണെന്നാണ്.. അത് നിന്റെ മനസിന്റെ ആഗ്രഹം ആണ് എന്നൊക്കെ..
ഞാന്‍ ആകെ വല്ലാതെ ആയ.. എവിടെ ആണ് ഞാന്‍ അത് prove ചെയ്യുക..
എങ്ങനെയാണ്...
പിന്നെ ഞാനാ കൊറേ കാലം ജിമ്മി ആയിട്ട് കോണ്ടാക്റ്റ് ഇല്ലാതെ ഇരുന്നു..
നാളുകള്‍ക്കു ശേഷം..
ജിമ്മി യുടെ മെയില്..
ആഗ്രഹിക്കാന്‍ പാടില്ലാത്തത് ആഗ്രഹിച്ചു പോയ്..
ചിന്തിക്കാന്‍ പാടില്ലാത്തത് ചിന്തിച്ചു
.. "സോറി"..... ഒരു പാടു ....
പിന്നെ എപ്പോഴോ ജിമ്മി വിവാതിതനായ് .. അവന്റെ സഹപ്രവര്‍ത്തക യെ
ഇന്നലെ പത്രത്തില്‍ വയ്ച്ചു...
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു... ജിമ്മി!!!!!
Saturday, October 18, 2008
ഓര്‍കുട് ആന്‍ഡ് ഇണപ്രാവുകള്‍
വിരസമായ ഒരു ശനിയാഴ്ച യുടെ Hang Over ഇല്‍...
ചുമ്മാ ഓര്‍ക്കുട്ട് കേറി നെരങ്ങി കൊറേ നേരം...
കൂടെപഠിച്ചിരുന്നവരുടെ ഒക്കെ കുട്ടികളുടെയും കുടുംബത്തിന്റെ യും ഫോടോ കാണല്‍ ആണ് ഇപ്പോള്‍ സ്ഥിരം ഹോബി..
നവ വധൂ വരന്മാര്‍ അവരോട് ഹണിമൂണ്‍ ആഘോഷിക്കുന്നത് ഓര്‍ക്കുട്ട് ഇല്‍ Photo ഇടാന്‍ വേണ്ടി ആണെന്ന് തോന്നുന്നു... ഇപ്പോള്‍ എന്റെ മെയിന്‍ പരിപാടി ഓര്‍ക്കുട്ട് ലെ ഇണപ്രാവുകളെ നിരീക്ഷിക്കല്‍ ആണ്. രസം ഉണ്ട് കേട്ടോ....ഈയിടെ ഒരു യുവമിധുനങ്ങള്‍ ... ഭര്‍ത്താവ്ഇന്റെ ജോലി ഇപ്പൊ ഭാര്യയ്ക്ക് ടെസ്റ്റ്ഇമോണി എഴുതുകാണ്... ഈയിടെ കണ്ടത്.. എന്റെ ലിയ (യഥാര്‍ത്ഥ പേരല്ല) ഒരു ദേവത ആണ്.. എന്റെ ദൈവമേ.. ഇതൊക്കെ അങ്ങോട്ട് സ്വകാര്യത്തില്‍ പറഞ്ഞാല്‍ പോരെ... പിന്നെ കേറിപ്പിടിക്കുന്നു ഉമ്മ കൊടുക്കുന്നു.. ഫോടോ കല്‍ പലവിധം.. ഇനി എന്നാണോ കിടപ്പറ രഹസ്യങ്ങള്‍ youtube ഇല്‍ ഇടുന്നത് ആ കാലവും വിദൂരത്തല്ല എന്ന് തോന്നുന്നു.
കലികാലം.