Thursday, January 29, 2009

ഒരു അവിവാഹിത യുടെ 'കേസ്' ഡയറി !

ഒരു അവിവാഹിത യുടെ 'കേസ്' ഡയറി !

Dedicated to my unmarried female friends.
ഇങ്ങനെ ഒരു write up ചെയ്യേണ്ടി വരുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിരുന്നില്ല കാലചക്രത്തിന്റെ ദാക്ഷിണ്യമില്ലാതെ തിരിച്ചിലില്‍ , ലക്കില്ലാത്ത കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയപ്പോള്‍ നഷ്ടമായത് ചില സൌഭാഗ്യങ്ങള്‍ !
നമ്മുടെ നാട്ടിലെ "traditional and orthodox" കാഴ്ചപ്പാടില്‍ വിവാഹം താമസിക്കുന്ന പെണ്‍കുട്ടികളെ തെല്ലു ഒരു അവഗ്ന്ഞ യോടും പരിഹാസതോടും കൂടെയാണ് ആളുകള്‍ നോക്കുക .. അല്ലെങ്കില്‍ സഹതാപത്തിന്റെ കണ്ണുകള്‍.. എന്തനെന്കിലും ഒരു പോലെ അരോചകം തന്നെ ! ഈ അവസ്ടയിലൂടെ കടന്നു പോയ ഏതൊരു പെണ്‍കുട്ടിക്കും മാത്രം അറിയാവുന്നതാണ് ഈ മനോവിഷമം.. അവളുടെ മാതാപിതാക്കള്‍ക്കും ! ആള്‍ക്കാര്‍ക്ക് അവരുടെ നാക്ക് കൊണ്ടു എന്തും പറയാം.. ഏറ്റവും സഹിക്കാന്‍ മേലാത്തത് 'അനുശോചന പ്രകടനങ്ങള്‍ ' ആണ്.. എവിടെ വച്ചു കണ്ടാലും ആള്‍ക്കാര്‍ക്ക് പറയാന്‍ ഇതു മാത്രം " ഒന്നും ആകുന്നില്ല അല്ലെ" അല്ലെങ്കില്‍ " നോക്കുന്നുണ്ടോ കല്യാണം "
ചിലര്ക്ക് നല്ല മനസ്സില്‍ തട്ടുന്ന dialogue പറയുന്നതിലാണ് കമ്പം . പള്ളിയില്‍ നിന്നും ഇറങ്ങി വന്ന എന്റെ മാലയുടെ അറ്റത്ത്‌ പിടിച്ചു " എന്റെ മോള്‍ എ ഈ മാലേടെ അറ്റത്ത്‌ ഒരു താലി കാണാന്‍ ആന്റി എത്ര കാലമായി പ്രാര്‍ത്തിക്കുന്നു ' എന്ന് 4 പേരു കേള്‍ക്കെ പറയുമ്പോള്‍ അത് പറയുന്നതിന്റെ purpose തന്നെ void ചെയ്യപ്പെടുന്നു !എന്തൊക്കെ ആണെന്കിലും ആള്‍ക്കാരുടെ വായ് അടയ്ക്കാന്‍ പറ്റില്ല എന്ന് മനസിലായി !
അമേരിക്ക ഇല്‍ എത്തിയതിനു ശേഷം ഉള്ള കുശലാന്വേഷണം.. എന്താ.. കല്യാണം ഒന്നും വേണ്ടേ.. അതോ സായിപ്പിനേയും കണ്ടു വെച്ചോ? തിരിച്ചു നാട്ടിലോറ്റൊന്നും ഇല്ലേ ?
ഇങ്ങനെ പറയുന്നവരോട് എന്ത് മറുപടി കൊടുത്താല്‍ മതിയാവും എന്ന് എനിക്കറിയില്ല
പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം എന്നെ എത്ര മാത്രം മാറ്റി യിരിക്കുന്നു എന്ന് ഞാന്‍ തെല്ലു അഭിമാനത്തോടെ തനെന്‍ ഓര്‍ക്കാറുണ്ട് . ഒറ്റയ്ക്ക് അമേരിക്ക ഇല വന്നു താമസിക്കാനും ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ജോലിയില്‍ ഏറ്റെടുക്കാനും എല്ലാത്തിലും സ്വയം പര്യാപ്തത കൈവരിക്കാനും പറ്റിയത് ഒരു നല്ല കാര്യമായി കണക്കാക്കി ഇരിക്കുമ്പോള്‍ ആണ് ഓരോരുത്തര്‍ അവരവരുടെ view points ഉം ആയി വരുന്നതു... ഈയിടെ ഒരു സുഹൃത്ത് പറഞ്ഞതാണ് " You know what? your so called positive points is the main hindrance for your marriage. Guys think you are super woman.You have a good stand point in your job, high profile career, You drive and move around alone.... " ഇതും ഒര്തോണ്ട് വെഷമിച്ചു കൊറച്ചു നേരം ഇരുന്നു എന്നത് ശരിയാണ്.. എന്നാലും സ്ത്രീ സന്കല്പം എന്താണ് നമ്മുടെ പുരുഷന്മാരുടെ മനസ്സില്‍? ഞങ്ങളെ പോലെ ഉള്ള പെണ്ണുങ്ങളെ സ്ത്രീ സങ്കല്പത്തിന് ചേരില്ല എന്നാണോ?
Anyways lets time prove it! ചുമ്മാ ഒരു പൊതുജന അഭിപ്രായം ഈ വിഷയത്തെ പറ്റി അറിയട്ടെ എന്നോര്‍ത്ത് ഇതു ഒരു പോസ്റ്റ് ആക്കുന്നു .. ഈ വക dialogues നിര്‍ദോഷമായ രീതിയില്‍ ആണെന്കിലും ആരോടും പറയല്ലേ സുഹൃത്തുക്കളെ.. Because it hurts a lot!

Saturday, January 17, 2009

ചിതറിയ Recession ചിന്തകള്‍

Recession കാരണം ഒരു ഗുണം ഉണ്ടായി .. നേരെ നോക്കി ഒന്നു ചിരിക്കാന്‍ പോലും സമയമില്ലാതെ ഓടി നടന്ന ഞങ്ങള്‍ ( കുറെ IndianGirls) ഇപ്പൊ നീണ്ട Cofee break , lunch break , tea break ഒക്കെ enjoy ചെയ്യാന്‍ തുടങ്ങി.. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ... ശോ .. ഈ പോക്ക് പോയാല്‍ എവിടെ വരെ എത്തും? ടെന്‍ഷന്‍ നിറഞ്ഞ ദിവസങ്ങള്‍..എഞ്ചിനീയറിംഗ് പഠിക്കാന്‍ തീരുമാനം എടുത്ത ദിവസത്തെ ശപിച്ച ഞങ്ങള്‍ ചെന്നു ചെന്നു പണ്ടു സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ക്ക് തുടക്കാന്‍ കുറിച്ച ആള്‍ക്കാരെ വരെ പ്രാകി.. വെല്ലോ സാധാരണ ഡിഗ്രി ഉം എടുത്തു ഒരു കൃഷിക്കാരനേം കെട്ടി പിള്ളാരേം വളര്‍ത്തി ജീവിച്ചാല്‍ മത്യാരുന്നു എന്ന് നെടുവീര്‍പ്പിട്ടു ഷാന ! സ്കൂള്‍ ഇല പഠിച്ചപ്പോ ഏറ്റോം വെല്ല്യ കടമ്പ പത്താം ക്ലാസ്സ് ! അത് ഉയര്ന്ന മാര്‍ക്ക് ഇല പാസ്സായപ്പോള്‍ എന്തായിരുന്നു സന്തോഷം... അത് അതികം നീണ്ടു നിന്നില്ല.. വന്നില്ലേ പ്ലസ് ടു പരീക്ഷ പോരാഞ്ഞിട്ട്‌ ഒരു entrance. തത്തിക്കളിച്ചു അത് കടന്നു കൂടി.. പിന്നെ പരാക്ഷകള്‍ ഒരു ആഗോഷം അല്ലായിരുന്നോ.. സീരീസ് , സെമസ്റ്റര്‍അങ്ങനെ അങ്ങ് പോയി ! പിന്നെ Campus interview ! അത് എങ്ങനേലും കടന്നു കിട്ട്യാല്‍ രക്ഷപെട്ടു.. ജീവിതം പരമസുഖം ആകാന്‍ പോകുഅല്ലേ.. കിട്ടി ! ഐ ടി വമ്പന്‍ ടെ വാലില്‍ തന്നെ കേറി... അവിടെ ചെന്നപ്പോ ദേ പെര്‍ഫോര്‍മന്‍സ് മോനിടോരിംഗ്, കുന്തം കൊടചക്രം .... ആള്‍ക്കാര് വെറുതേ വിടുമോ! ഞാന്‍ ഒക്കെ join ചെയ്ത സമയത്തു ആരോ പടച്ചു വിട്ടത് Starting salary 40,000 എന്നാണു... tax ഉം മറ്റും കഴിഞ്ഞ 14,000 ആണ് എനിക്ക് കിട്ടികൊണ്ടിരുന്നത് ! എന്റെ സ്വന്തം സാലറി കൂടുന്ന കണക്കു എന്നെ കാല്‍ തിട്ടം നാട്ടുകാര്‍ക്കാരുന്നു... ഏകദേശം ഒരു ലക്ഷം എന്ന് വരെ പലരും നാക്ക് കൊണ്ടു ചെന്നെതിച്ചു ! ഇപ്പൊ മതിയായല്ലോ !
aakllaarude സഹതാപ തരന്ഗം ! സത്യം, വിപ്രോ ഒക്കെ "പൊട്ടി" ഇല്ലേ? നിങ്ങള്ക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ എന്ന് പോകുന്നു കുശലനെഷണം ! ഇതു വരെ ഒന്നും ഇല്ല ചേട്ടാ ഒനും ഒന്ടാക്കതിരുന്നാല്‍ മതി നിങ്ങള്‍ എന്ന് പറയാന്‍ തോന്നും!
പാവം ആണ്‍ കുട്ടികളുടെ സങ്കടം .. ഐ ടി പയ്യന്മാരുടെ മാര്ക്കറ്റ് demand കുത്തനെ ഇടിഞ്ഞു അത്രേ എന്നാണു ഇപ്പോള്‍ കിട്ടിയ വാര്ത്ത...