Tuesday, December 30, 2008

കൂട്ടുകാരീ നിനക്കായി

നല്ല ക്രിസ്മസ് ആശംസിച്ച എല്ലാ ബ്ലോഗ് സുഹൃത്തുകള്‍ക്കും .

നന്ദിഓര്‍മയില്‍ ഒരു വസന്തകാലം സമ്മാനിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നു ഈ ബ്ലോഗ്.

LK G മുതല്‍ മൂന്നാം ക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ച ശേഷം അമേരിക്ക യിലേയ്ക്കു ചേക്കേറിയ അവള്‍.... മാസത്തില്‍ മുടങ്ങാതെ ഒരു എഴുത്ത് അയച്ചിരുന്നു.. പിന്നെ കാലം പുരോഗമിച്ചത് അനുസരിച്ച് അത് ഇ മെയിലുകള്‍ ആയി..
തൊട്ടാവാടി കുട്ടി ആയിരുന്ന അവള്‍ ഇന്നു ഒരു ഉത്തമ കുടുംബിനി ആണ് .. അതിനിടയിലും അവള്‍ എനിക്കായ് സമയം മാറ്റി വെച്ചു.. 2 ദിവസം മുഴുവന്‍ ഞങ്ങള്‍ ഞങ്ങളുടെ കുട്ടിക്കലതെയ്ക്ക് തിരികെ പോയ്.. മഞ്ഞില്‍ കിടന്നു കളിച്ചു.. സ്കീയിന്ഗ് ട്രെക്കിന്ഗ്.. എല്ലാം..കൊറേ അലഞ്ഞു നടന്നു.. കളി ചിരിയും കല പില യും .. നഷ്ടപെട്ട പോയ ബാല്യം തിരികെ കിട്ടിയ പോലെ ......

ശിഥിലം ആകുന്ന അനേകം കുടുംബ ബന്ധങ്ങള്‍ക്ക് ഒരു പരിധി വരെ ഉത്തരവാദികള്‍ പെണ്‍കുട്ടികള്‍ തന്നെ ആണെന്നുള്ള എന്റെ ചിന്ത ശരി ആണെന്ന് എനിക്ക് തോന്നി.. കുടുംബ ജീവിതം നല്ല പോലെ മുന്നോട്ടു കൊണ്ടു പോകുവാന്‍ അവള്‍ സ്വന്തം ഇഷ്ടങ്ങള്‍ പലതും മാറ്റി വെയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..
പാചകത്തിന്റെ a b c d അറിയാതിരുന്ന അവള്‍ ഇന്നൊരു പാചക റാണി ആണ്.. ആരെങ്കിലും ഒന്നു തറപ്പിച്ചു നോക്കിഅല്‍ കരഞ്ഞിരുന്ന അവള്‍ നല്ല bold ആയി മാറി.. പുതു പുത്തന്‍ fashion trends follow ചെയ്തിരുന്ന അവള്‍ ആണോ ഇതു എന്ന് എനിക്ക് സംശയം തോന്നി... പിന്നെ മനസിലായ്.. ഇതാണ് successful married life നു വേണ്ട adjustments എന്ന്..

കുട്ടിക്കാലത്ത് അവളുടെ റോള്‍ മോഡല്‍ ആയ അവളുടെ മാത പിതാക്കള്‍ എന്നെ ചൂണ്ടി കാണിച്ചു കൊടിതിരുന്നു.. എന്നാല്‍ ഇന്നു എനിക്ക് ഒരു റോള്‍ മോഡല്‍ ആയി അവള്‍ മാറി ഇരിക്കുന്നു.. ഇതു പോലെ ഉള്ള പെണ്‍കുട്ടികള്‍ ഇനിയും ഒരു പാടു ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. ഇവര്‍ ആണ് മലയാള നാടിന്റെ നൈര്‍മല്യം ....

Monday, December 22, 2008

ഓര്‍മയിലെ ക്രിസ്മസ് ...നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ..

25 നോയംബ് ഉം പാതിര കുര്‍ബാനയും നോയംബ് വീടലും christmas carol ഉം പുല്‍കൂട് ഉണ്ടാക്കലും.. tree decoration ഉം ... ohhh.. mising everything!
വീട്ടില്‍ നിന്നകന്നു ഉള്ള ആദ്യത്തെ ക്രിസ്മസ് ആയതുകൊണ്ടോ എന്തോ.. മനസിനെ ഒരു depression പിടികൂടിയിരിക്കുന്നു.. വിരസമായ weekend ഇല മനസ് പഴയ കാലത്തേയ്ക്ക് പറന്നു. December മാസം തുടങ്ങുമ്പോള്‍ തന്നെ ഉണ്ണി ഈശോയ്ക്കു കൊടുക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് വല്ലിമ്മച്ചി ചുവരില്‍ തൂക്കുക ആയ് . എന്നിട്ട് ഓരോ ദിവസവും ഞങ്ങള്‍ കൊച്ചു മക്കളെ ഓര്‍മിപ്പിക്കും .. മക്കളെ.. ഉണ്നീശോയ്ക്ക് കമ്പിളി പുതപ്പു ഉണ്ടാക്കിയോ? എന്നിങ്ങനെ..സംഭവം ലളിതം dec 1 to Dec 24 വരെ ചെയ്യേണ്ട ഓരോ കാര്യങ്ങളുടെ ലിസ്റ്റ് അമ്മച്ചി തയ്യാറാക്കും.അതിങ്ങനെ ആയിരിക്കുംഡിസം ഒന്ന്നു - തൈലം - 3 നന്മ പ്രവര്‍ത്തിഡിസം രണ്ടു -കമ്പിളിപുതപ്പ് - 10 ആശയടക്കം...ഇങ്ങനെ ഉണ്നീശോയ്ക്ക് വേണ്ട ഓരോ സാധനങളും ഓരോ ത്യാഗ പ്രവര്‍ത്തികളും പ്രാര്‍ത്ഥനകളും കൊണ്ടു നമ്മള്‍ ഉണ്ടാക്കണം...ആ കാലത്തിലേയ്ക്ക് ഒന്നു തിരിച്ചു പോകാന്‍ ആയിരുനെന്കില്‍..
Christmas exam അടുക്കുന്നു ..പഠിക്കാന്‍ ഒരു പാടു ഉണ്ട് എങ്കിലും പുല്‍കൂട് ഉണ്ടാക്കാന്‍ അമ്മ യുടെ കണ്ണ് വെട്ടിച്ച് ഇറങ്ങിയിരുന്നു ... കമ്പും പലകയും ഒക്കെ വെച്ചു പുല്കൂടും ..പിന്നെ ആ പുല്കൂടിന്റെ പരിസരത്ത് വെള്ള ചാട്ടവും ചെറിയ പൂന്തോട്ടവും ഒക്കെ ഒരുക്കി...
ഹ ഹ.. ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരും.. പാവം ഉണ്ണീശോ പിറന്നത്‌ വെറും ഒരു കാലിത്തൊഴുത്തില്‍ ആയിരുന്നു.. ഞങ്ങള്‍ ആണെന്കില്‍ അത് മനോഹരം ആക്കിയിരുന്നു.. ആ പ്രദേശത്തെ ഏറ്റവും നല്ല പുല്‍കൂട് ഞങ്ങളുടെ ആകണം എന്ന ആഗ്രഹത്തോടെ! Dec തുടക്കത്തില്‍ തന്നെ Star ഇടണം എന്ന് നിര്‍ബന്ധം ആയിരുന്നു .. രണ്ടോ മൂന്നോ star വേണം എന്നതും, അത് ഓട്ടോ മാറ്റിക്‌ ആകണം എന്നതും നിര്‍ബന്ധം ആയിരുന്നു... Christmas tree decoration ആയിരുന്നു വേറൊരു കാര്യം.. "Tree" ആക്കാന്‍ പറ്റിയ "മരം" അന്വേഷിച്ചു പറംബ് മുഴുവന്‍ നടന്നു അവസാനം പറമ്പില്‍ പണിയുന്ന ചേട്ടനെ കൊണ്ടു ഞങ്ങള്‍ ക്ക് വേണ്ട ശിഖരം മുറിച്ചു നാട്ടി വെക്കുന്നത് .....
എല്ലാം ഓര്‍മ്മകള്‍.....ഇന്നു ക്രിസ്മസ് തരുന്നത് രണ്ടു ദിവസത്തെ അവധി.. ഉണ്ണീശോ യ്ക്ക് വേണ്ടി മനസിനെ ഒരുക്കിയിരുന്നു ആ നിഷ്കലന്കയായ കൊച്ചു പെണ്‍കുട്ടിയില്‍ നിന്നും ഞാന്‍ ഒത്തിരി മാറിയിരിക്കുന്നു.. നഷ്ടപ്പെടു പോയ ഇന്നലകളെ ഓര്ത്തു തേങ്ങുന്ന, നാളയെ ഭയത്തോടെ നോക്കുന്ന ഒരു ജീവിതം.. ആഘോഷങ്ങളും ആഹ്ലാദങ്ങളും ഒന്നും മനസിനെ സന്തോഷിപ്പിക്കുന്നില്ല.. എന്തിനോ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു...ഒരു തരം മരവിപ്പ്.. നിസ്സംഗത
എന്തൊക്കെയോ ചെയ്തു കൂട്ടണം എന്ന് ആഗ്രഹിച്ച ഈ ജീവിതം പിടിച്ചു നിര്‍ത്താനാവാത്ത വേഗത്തില്‍ എങ്ങോട്റെയ്ക്കോ പാഞ്ഞു പോവുകയാണ്...ആ കുത്തൊഴുക്കില്‍ പെട്ട് ഞാനും ഒഴുകുക ആണ്...
എല്ലാവര്ക്കും ക്രിസ്മസ്- പുതു വല്സര ആശംസകള്‍ !

Wednesday, December 17, 2008

നോ മൊബൈല് ഫോണ്‍ ?

അമ്പലപുഴ കൂട്ട ആത്മഹത്യ ക്ക് Mobile Phone കാരണക്കാരന്‍ ആയതു കൊണ്ടു സ്കൂള്‍ കളില്‍ മൊബൈല് നിരോധിച്ചു എന്ന പത്ര വാര്ത്താ കണ്ടു. ഇതു എത്ര മാത്രം പ്രയോജന പ്രദം ആകും എന്ന് ഈ ഉള്ളവള്‍ക്ക് സംശയം ഉണ്ട്.
വിനോദ യാത്ര യ്ക്കും മറ്റും പോകുന്ന കുട്ടികളുടെ മൊബൈല് ഫോണ്‍ അധ്യാപകര്‍ പരിശോധിച്ചതിനു ശേഷമേ തിരികെ കൊടുക്കാവ് എന്ന്..
അപ്പൊ ഈ ഡിജിറ്റല്‍ ആന്‍ഡ് അദര്‍ ക്യാമറ കളില്‍ എടുക്കുന്ന ഫോട്ടോ യുടെ കാര്യമോ? അപ്പൊ വിനോദയാത്ര ക്ക് ക്യാമറ തന്നെ നിരോധിക്കേണ്ടി വരില്ലേ ?
സ്കൂള്‍ ഇല് അല്ലാതെ വേറെ എവിടെ എല്ലാം വിദ്യാര്‍ഥികള്‍ക്ക് കണ്ടു മുട്ടാം? അവിടെ ഒക്കെ യും അവര്‍ ടെ കയ്യില്‍ മൊബൈല് പാടില്ലന്നാണോ? കുട്ടികള്‍ സുരക്ഷിതര്‍ ആയാണോ എന്ന് ഒരു പരിധി വരെ അറിയാന്‍ ഈ മൊബൈല് ഫോണ്‍ ഉപകരിക്കും.വീട്ട്ടില്‍ ഉള്ള മാതാ പിതാക്കളുടെ blood pressure ഒരു പരിധി വരെ ശമിപ്പിക്കുകയും ചെയ്യും

വേലി തന്നെ വിളവു തിന്നുന്ന കാലമാ.. പണ്ടത്തെ അധ്യാപകരെ പോലെ അല്ല ഇപ്പോളത്തെ അധ്യാപകര്‍.
അദ്ധ്യാപിക ആയ് ഏതാനം നാള്‍ ചിലവഴിച്ച എനിക്ക് സഹ പ്രവര്‍ത്തകന്റെ പക്കല്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനം ഞാന്‍ മറന്നിട്ടില്ല. Fresh Graduate ആയിരുന്ന എന്നെ ഒറ്റയ്ക്ക് staff room ഇല് കിട്ടുമ്പോള്‍ എന്റെ വസ്ത്ര ധാരണം , നടത്തം ഇവയെ കുറിച്ചു സഭ്യം അല്ലാത്ത അഭിപ്രായങ്ങള്‍ പറയുകയും, കുടുംബ ജീവിതത്തെ പറ്റി ഉള്ള എന്റെ അഭിപ്രായങ്ങള്‍ ആരായുകയും , The Week മുതലായ മാധ്യമങ്ങളില്‍ വരുന്ന sex topics discuss ചെയ്യുകയും,പെണ്‍കുട്ടികള്‍ക്ക് മാത്രം ആയ special class എടുക്കാന്‍ ഉത്സാഹം കാട്ടുകയും ചെയ്യുന്ന വൃതിക്കെട്ടവനെ പോലെ ഉള്ളവര്‍ ഇന്നു അധ്യാപക സമൂഹത്തില്‍ വളരെ അധികം ഉണ്ട് .....
മഹനീയമായ അധ്യാപന വൃത്തി യെ കരി വാരി തേക്കുന്ന ഇത്തരം 'നികൃഷ്ട' ജീവികള്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു അത്ഭുതം അല്ല .
അമ്പല പുഴ പോലെ യുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കണം എങ്കില്‍ കുടുംബത്തില്‍ മക്കളും മാതാപിതാക്കളും തമ്മില്‍ നല്ല ബന്ധം ഉണ്ടാവണം . അവര്‍ എവിടെ പോകുന്നു എന്ത് ചെയ്യുന്നു ആരുമായി ഇടപെടുന്നു എന്നൊക്കെ മാതാ പിതാക്കള്‍ അറിഞ്ഞിരിക്കണം . എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഭയക്കാതെ മത പിതാക്കളോട് തുറന്നു പറയാനുള്ള സാഹചര്യം വീട്ടില്‍ ഉണ്ടായിരിക്കണം.
ഇതൊക്കെയല്ലേ യഥാര്‍ത്ഥ പരിഹാരങ്ങള്‍? ചുരുക്കി പറഞ്ഞാല്‍ കെട്ടുറപ്പ് നഷ്ടപ്പെട്ട കുടുംബങ്ങള്‍ ആണ് ഇന്നത്തെ എല്ലാ സാമൂഹിക തിന്മകള്‍ക്കും കാരണം !

Friday, December 12, 2008

ഈ ആണ്‍ പിള്ളേരടെ ഒരു കാര്യം

ഈ ആണ്‍ പിള്ളേരുടെ ഒരു കാര്യമേ

ടെന്‍ഷന്‍ ഓ വിഷമം ഓ വന്നാല്‍ അത് ഒരിക്കലും ടെന്‍ഷന്‍ ആയ്ട്ടോ വെഷമം ആയ്ട്ടോ പുറത്തു കാണിക്കില്ല

അത് പുറത്തു വരുന്നതു പൊട്ടലും ചീറ്റലും ദേഷ്യ പെടലും ഒക്കെ ആയ്ട്ടാരിക്കും .

ചില സമയങ്ങളില്‍ എന്റെ സഹോദരന്‍ അങ്ങനെയാ.. very very irritating and stuborn.... can never understand what is in his mind.he will go wild for no reason. Over the years I understood that there is some personal reason for him to do that. വെടീം പോകേം കഴിഞ്ഞു കൊറേ കാലം കഴിഞ്ഞു പിന്നെ ആണ് നമ്മള്‍ അത് മനസിലാക്കി വരുന്നതു.

മൂന്നു നാള് വര്‍ഷമായ് എന്റെ പ്രൊജക്റ്റ്‌ ടീം ഇല്‍ ആണ്‍കുട്ടികള്‍ മാത്രമെ ഉള്ളു. വിവാഹിതര്‍.. അവിവാഹിതര്‍.. കെട്ട് പ്രായം എത്തിയവര്‍.. ഫ്രെഷ് ജോഇനീസ്.. ഇവരില്‍ എല്ലാംഞാന്‍ ഇതേ പ്രതിഭാസം വീക്ഷിച്ചിട്ടുണ്ട് .

ഇന്നു ദേ വളരെ ക്ഷമാശീലന്‍ ആയ എന്റെ ബോസ്സ് എന്നോട് ആവശ്യമില്ലാതെ ചൂടായി.. ഒരു കാര്യോം ഞാന്‍ കണ്ടില്ല.. പിന്നെ അല്ലെ അറിഞ്ഞത്.. അങ്ങേരെടെ ഭാര്യ യും കുട്ടിയും വിസ പ്രശ്നം മൂലം നാട്ട്ടിലെയ്ക്ക് പോകുക ആണ്. അങ്ങേര്‍ക്കു നല്ല വെഷമം ഉണ്ട്... understandable. that came out as the temper.

ഇപ്പൊ ആണ്‍ കുട്ടികള്‍ ചൂടായാല്‍ ഞാന്‍ അതിന് അതികം importance കൊടുക്കില്ല.. എന്തെങ്കിലും വെഷമം കാണും . അത് തീരുമ്പോള്‍ അവര്‍ നോര്‍മല്‍ ആകും :)

വര്‍ക്ക് @ ഡിസംബര്‍

ഡിസംബര്‍ .......

പൊതുവെ പണി കുറവുള്ള മാസം ആണെന്നും മാക്സിമം എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സമയം ആണ് എന്നും ആയിരുന്നു 'പഴ മൊഴി'. അമേരിക്കന്‍ recession effect ഇല്‍ അധികം പണി ഇല്ലാത്തവരെ യും പ്രാധാന്യം ഇല്ലാത്ത പണി ചെയ്യുന്നവരെയും പിരിച്ചു വിടുന്ന ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടതിനാല്‍ ഞങ്ങളുടെ മദാമ്മ ഇല്ലാത്ത പണി ഞങ്ങള്ക്ക് ഉണ്ടാക്കി തരാന്‍ തുടങ്ങി. New business Proposals കൊടുക്കാന്‍ അവര്ക്കു നമ്മടെ സഹായം വേണം .എന്നുള്ളതിനാല്‍ ഈയുള്ളവളുടെ പണി ഇരട്ടിച്ചു!

പാപി ചെല്ലുന്നിടം പാതാളം?

എന്താണേലും ഡോളര്‍ കേറുന്നത് കൊണ്ടു ഈ പാതാളം എനിക്ക് ഇഷ്ടമാ.. ഉള്ള സമയം കൊണ്ടു കുറച്ചു തുട്ടു ഉണ്ടാക്കീട്ടു നാട്ടില്‍ പോയ് സുഖമായ് ജീവിക്കണം..

Tuesday, December 9, 2008

ഒരു യാത്ര വിവരണ പരിശ്രമം.



ഒരു യാത്ര വിവരണ പരിശ്രമം



നന്ദി പ്രകടന അവധി ദിവസങ്ങള്‍ ആഘോഷിക്കാന്‍ ഞങ്ങള്‍ തിരഞ്ഞെടുത്തത്‌ Sanfrancisco ആയിരുന്നു..



Los Angeles ഇല്‍ flight ഇറങ്ങിയ ഞങ്ങളെ സ്വീകരിക്കാന്‍ tour company അയച്ച guide Baggage claim area ഇല്‍ കാത്തു നില്ക്കും എന്ന് പറഞ്ഞിരുന്നു. coat - suit ഒക്കെ ഇട്ടു Board ഉം പിടിച്ചു കൊറേ ആള്‍ക്കാര്‍ ആരെ ഒക്കെ യോ കാത്തു നില്‍പ്പുണ്ടാരുന്നു.. കൊള്ളാവുന്ന 3 -4 board കാല്‍ നോക്കിഎന്കിലും ഞങ്ങളുടെ പേരു കണ്ടില്ല.. ഇപ്പൊ വരും ന്നു കൊണ്ടു നോക്കി ഇരുന്ന ഞങ്ങള്‍ അവിടെ ഉള്ള ആരെ കണ്ടാലും ഇയാള്‍ ആണോ..ഇയാള്‍ ആണോ എന്ന് നോക്കി ഇരുന്നു . ൧൦ ഇന്റെ നു ശേഷം ഒരു ചൈന ചേട്ടന്‍ ഒരു foolscap paper ഇല്‍ Reynold pen കൊണ്ടു എന്റെ പേരൊക്കെ എഴുതി അത് കയ്യില്‍ പൊക്കി പിടിച്ചു കൊണ്ടു വന്നു.. Hello.. nice to meet u എന്നൊക്കെ പറഞ്ഞതിന് ശേഷം നമ്മടെ നാട്ടിലെ ആണുങ്ങള്‍ നടക്കുന്ന പോലെ മുന്നോട്ടു ഒറത നടത്തം. ഞങ്ങള്‍ പിന്നാലെ ഉണ്ടോന്നു ഒരു ചിന്ത പോലും ഇല്ല.. ഇയാള്‍ടെ ആരാണ്ട് കേരളത്തില്‍ ഉള്ളതാ എന്ന് ഞങ്ങള്‍ അടക്കം പറഞ്ഞു . ഒരു ഗ്രേ കളര്‍ S U V ഞങ്ങള്‍കായ്‌ വെയിറ്റ് ചെയ്യുനുണ്ടാരുന്നു.. luggage ഉം ഞങ്ങളെയും അകത്തു പ്രതിഷ്ടിച്ചു വണ്ടി വിട്ടു ചേട്ടന്‍.. പോകുന്ന വഴി പറഞ്ഞു... നിങ്ങള്‍ രണ്ടു പേരു മാത്രം ഉള്ള കൊണ്ടാണ് Boss SUV അയച്ചത്.. അല്ലെങ്കില്‍ ബസ്സ് ആയിരുന്നു.. നിങ്ങള്ക്ക് താത്പര്യം ആണെന്കില്‍ ഒരു സൈറ്റ് സീയിന്ഗ് ആകാം.. 50 dollars per place. കേട്ട പാതി കേള്‍ക്കാത്ത പാതി ഞങ്ങള്‍ സമ്മതിച്ചു . കാരണം ഈ പറഞ്ഞ സ്ഥലങ്ങള്‍ ഒക്കെ taxi പിടിച്ചു പോയാല്‍ എത്ര dollar പൊട്ടും എന്നത് നേരത്തെ അനുഭവം ഉള്ളതാണ്..

ഞങ്ങളുടെ സമ്മതം കേട്ട ശേഷം ചൈന ജോണി സംസാരം ആരംഭിച്ചു..

"Hi...Im Johny'..."which Palce are u from?"

"What are u doing here? Students?"

ജോലി ചെയ്യുക ആണെന്നും I T field ഇല്‍ ആണെന്നും ഞങ്ങള്‍ പറഞ്ഞു .

സംസാരിച്ചു കൊണ്ടിരിക്കേ ഞങ്ങള്‍ "Santa Monica" beach ഇല്‍ എത്തി. അങ്ങനെ america ഇല്‍ വന്നു ഞങ്ങള്‍ ആദ്യമായ് ഒരു ബീച്ച് ഇല്‍ പോയ്!

നമ്മടെ കോവളം ബീച്ച് ന്റെ ഏഴയലത്തു വരില്ല എന്ന് തോന്നി.. പ്രകൃതി ഭംഗിയിള്‍ ...

Santha monica Photo is shown above.

..............I was just trying to write. Should I continue? Is it interesting? Please do post in your comments










Tuesday, December 2, 2008

ഭാര്യ വീരഗാഥ..

Los Angeles Bus trip il ഒരു ഇന്ത്യന്‍ വെല്ല്യപ്പനേം വെല്ല്യംമേം കണ്ടപ്പോ ഞങ്ങള്‍ക്കും സന്തോഷം അവര്ക്കും സന്തോഷം. "Are you from India " എന്ന് ammachy ചോദിച്ചു.അതേയ് എന്ന് കേട്ടപ്പോ അവര്ക്കു ഒരു ഇര യെ കിട്ടിയതിന്റെ സന്തോഷം.. വെച്ചു കാച്ചാന്‍ തുടങ്ങീല്ലേ ആള്.. പറഞ്ഞു വന്നപ്പോ അവരുടെ മകനും ഞാനും ഒരേ കമ്പനി ഇല് വര്ക്ക് ചെയ്യുന്നു.. ഭര്‍ത്താവിനെ യും പരിചയപ്പെടുത്തിഒരു സാധു മനുഷ്യന്‍.. അവര്‍ അമേരിക്ക കാണാന്‍ ഇറങ്ങിയതാണ് .. അസാമാന്യ വിനയത്തോടെ ആ മനുഷ്യന്‍ സംസാരിച്ചു.. കേരളം എന്ന് കേട്ടപ്പോള്‍ അയാളുടെ മെഡിക്കല്‍ സുഹൃത്തുക്കള്‍ വിടെ ഉണ്ട് എന്ന് പറഞ്ഞു. "are you from medical field " എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോ ഭാര്യാമണി ചാടി കയറി ഇടപെട്ടു.. അതേയ് എന്ന് മാത്രം അദ്ദേഹം ഉത്തരം പരനത് അവര്ക്കു പോരയ്മ്മ ആയ തോന്നിയിരിക്കണം.." He is a doctor .. u know!! From All india Insitute of medical sciences" അവരുടെ ആ വാക്ക്കുകളില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.. അഭിമാനം എന്ന് മാത്രം പറഞ്ഞാല്‍ പോര.. കണ്ടോ എന്റെ ഭര്‍ത്താവിനെ.. വെല്ല്യ പുള്ളിയാ എന്ന് വിളിച്ചു പറയുന്ന പോലെ തോന്നി എനിക്ക്.. പാവം അയാള്‍ ആയകാലത്ത് കഷ്ടപ്പെട്ട് പഠിച്ചു ഡോക്ടര്‍ ആയ്.. എന്നിട്ട് ഇവരെ കല്യാണം കഴിച്ചു... ഇവര്‍ ഡോക്ടര്‍ പത്നി എന്നവിശിഷ്ട പദവി അലങ്ങരിച്ചു ജീവിച്ചു.. എന്നാല്‍ ഇതിന് വേണ്ടി പല വിധത്തിലും effort ഇട്ട അയാള്‍ക്കില്ല ഇതിന്റെ പകുതി ഭാവം.. കൊള്ളാമല്ലോ ഈ പെണ്ണുങ്ങള്‍ എന്ന് ഞാന്‍ ഓര്ത്തു :)

Thursday, November 6, 2008

എന്താ ഇവിടെ ഇങ്ങനെ ഒക്കെ?

ചുമ്മാ ഒന്നു ബ്ലോഗ് ചെയ്തു തുടങ്ങാം എന്നോര്‍ത്ത് കയറിയതാ.... അപ്പൊ ദേ ഇവിടെ കണ്ടമാനം വര്‍ഗീയ രീതിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. കൊടകര പുരനോം,കൊച്ചു ത്രേസ്സ്യ ടെയും,ബെര്‍ലി യുടെയും ബ്ലോഗ് ഒക്കെ കണ്ടു വന്നതാ....ഇവിടെ കൂടുതല്‍ പേരുടേയും ലക്ഷ്യം അച്ചെന്മാരേം കന്യസ്ട്രീകളെയും കത്തോലിക്കാ സഭയെയും കാര്യമായിട്ടും കാര്യമില്ലതെയും വിമര്‍ശിക്കുക ആണെന്ന് തോന്നുന്നു..
ആരെയും ഉപദേശിക്കുക അല്ല എന്റ ഉദ്ദേശം.. ഉപദേശിച്ചാല്‍ ആരാണ്ട് കേള്‍ക്കാന്‍ പോകുന്നു!!
ഒന്നു മാത്രം ശ്രെദ്ധിക്കുക.. കൊറേ വര്‍ഷങ്ങള്‍ക്കു മുന്പ് നസ്രേത്ത് കാരനായ ഒരു 'ആശരിചെക്കെന്‍ ' ജീവിച്ചിരുന്നു.. കൊറേ മീന്‍ പിടുത്തക്കാര്‍ ആയിരുന്നു കൂട്ട്. അധിക കാലം ഒന്നും ആള് ജീവിച്ചില്ല.. കുറെ രോഗ സൌഘ്യങ്ങളും അല്ഭുതങ്ങളും നടത്തി ആയ കാലത്തു ... അനീതിയെ ചോദ്യം ചെയ്തു.... അയാളെ ആള്‍ക്കാര്‍ കുരിശില്‍ തറച്ചു കൊന്നു...എന്നിട്ട് ഇപ്പൊ ആ മനുഷ്യന്റെ ആ പന്ത്രണ്ടു ശിഷ്യന്മാര്‍ ഈ ലോകത്തിലെ നല്ല ഒരു ശതമാനം ജനങ്ങളെ മത പരിവര്‍ത്തനം ന്നടതീരിക്കുന്നു..ഇത്രേം പൊട്ടന്മാര്‍ ഉണ്ടോ ലോകത്ത്.. ഏതോ കാലത്തു ജീവിച്ചു മരിച്ച..ഒരു ആശരിചെക്കന്റെ , അതും മീന്പിടുതക്കാരുടെ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ പിന്‍ഗാമികള്‍ ആകാന്‍?
അച്ചന്മാരും, ബിഷപ്പ് മാരും, കന്യാസ്ത്രീകളും കാണിക്കുന്നത് ന്യായീകരിക്കാന്‍ സ്രെമിക്കുക അല്ല..തെറ്റ് എപ്പോഴും തെറ്റ് തന്നെ ..ക്ഷമിക്കാനും മറക്കാനും പൊറുക്കാനും സ്നേഹിക്കാനും ആണ് ആ മനുഷ്യന്‍ പറഞ്ഞെച്ചു പോയത്.. അതിലൂടെ ലോകത്തിനു സമാധാനം ഉണ്ടാകും എന്ന് നിങ്ങള്ക്ക് തോന്നുന്നില്ലേ..ക്ലേശം നിറഞ്ഞ ജീവിത യാത്ര യില്‍ സാന്ത്വനം അരുളുന്ന ഒരു നീരുറവ ആണ് എനിക്ക് ഈശോ.. ഈ ബ്ലോഗ് വായിക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ക്ലേശങ്ങള്‍ ഏറിയ നിമിഷങ്ങള്‍ ഉണ്ടാകും..
ദൈവത്തിന്റെ ശക്ടമായ ഇടപെടല്‍ ഉണ്ടാകട്ടെ ആ സമയത്തു എന്ന് പ്രാര്‍ത്തിക്കുന്നു .
മറ്റു മതങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു... രണ്ടായിരം വര്‍ഷങ്ങള്‍ മുന്പ് കുരിശില്‍ മരിച്ചവനെ ഡെയിലി വീണ്ടും കുരിശില്‍ കയറ്റുകയും ചെളി വാരി എറിയുകെയും ചെയ്യുന്ന പരിപാടി നിര്‍ത്തികൂടെ നിങ്ങള്ക്ക്...
ഒന്നേ പറയുന്നുള്ളൂ..പിതാവേ..ഇവര്‍ ചെയ്യുനന്തു എന്തെന്ന് ഇവര്‍ അറിയുന്നില്ല.. ഇവരോട് ക്ഷമിക്കണേ..

Tuesday, November 4, 2008

സത്യം ?

സത്യം..സത്യം വേദനിപ്പിക്കുന്നതാണ്..എന്തിന്റെയും സത്യം അറിയാന്‍ നമുക്കെല്ലാം ആഗ്രഹം ഉണ്ടാകും..ചില കാര്യങ്ങള്‍ കേട്ടാല്‍ അത് സത്യം ആകല്ലേ എന്ന് നമ്മള്‍ ആശിക്കും..സത്യങ്ങള്‍ പല വിധംശാസ്ത്ര സത്യം, ചരിത്ര സത്യം പിന്നെ ഞെട്ടിപ്പിക്കുന്ന സത്യം ,നഗ്ന സത്യം അങ്ങനെ പല വിധം..

യേശു പറയുന്നു സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന്....


ഇപ്പൊ വാര്‍ത്തകളില്‍ നിറഞ്ഞു നിക്കുന്നത് സത്യം computers ആണ് World Bank account ഇല നിന്നും അവരെ പുറത്താക്കി അത്രേ!സത്യത്തില്‍ ആരോ കള്ളത്തരം കാണിച്ചിട്ടാ... ഇതൊക്ക കേട്ടറിവ് ആണ് കേട്ടോ.. സത്യം ആണോ നു എനിക്കറിയില്ലഅവനവനു സത്യം എന്ന് തോന്നുന്നവ മാത്രം പറഞ്ഞാല്‍ ഈ ലോകം എന്ത് നന്നായേനെ..
സത്യമല്ലേ..

എന്നാലും എന്റെ പരീക്ഷേ! ...

എന്റെ ജീവിതത്തില്‍ ഏറ്റവും ഭയം എന്തിനെ ആണെനു ചോദിച്ചാല്‍ ഇടി പിടീന്നു ഉത്തരം റെഡി.. പരീക്ഷ!!!പരീക്ഷ യും മാര്‍ക്ക് ഉം ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ ആരുന്നു എന്റെ ഏറ്റോം വെല്ല്യ ആശ യും ആഗ്രഹോം..കാലത്തിന്റെ കുത്തൊഴുക്കില്‍ ഐ ടി എന്ന മഹാസമുദ്രത്തില്‍ ഈ കൊച്ചു വള്ളം എത്തിപ്പെട്ടു.ജോലീം ചെയ്തു ശമ്പലോം മേടിച്ചു സ്വസ്ടമായ് ജീവിക്കാം എന്ന് സ്വപ്നം കണ്ടിരുന്ന ഞാനാ.. എന്നാ പറയാനാ.. നീ അത്രയ്ക്കങ്ങ് സുഖിക്കേണ്ട എന്ന് ദൈവം തമ്പുരാന്‍ വിചാരിച്ചു എന്ന് തോന്നുന്നു..
ജോലിക്ക് കേറിയ ആദ്യ ദിനം തന്നെ മനസിലായ് ഇവിടെ പരീക്ഷേം പഠിത്തോം വിട്ടു മാറാത്ത ഭൂതം പോലെ കൂടെ കാണും എന്ന്..
ഇവിടുത്തെ പരീക്ഷേടെ പ്രത്യേകത എന്താന്നു വെച്ചാല്‍ ആദ്യം തന്നെ കൊറേ ചോദ്യങ്ങള്‍ ഇങ്ങു തരും.6മാസത്തെ സമയത്തിനുള്ളില്‍ അതെല്ലാം ചെയ്തു തീര്‍ക്കണം..

ചോദ്യങ്ങളെ ഏകദേശം നാല് വിഭാഗങ്ങള്‍ ആയ തിരിക്കാം
ഒന്നു - കമ്പനി യുടെ സാമ്പത്തിക ഉന്നമാനതിനായ് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു
രണ്ടു - കമ്പനി യുടെ പ്രവര്ത്തനക്ഷമതയ്ക്കായ് നിങ്ങളെ എന്തൊക്കെ സംഭാവനകള്‍ നല്കി
മൂന്ന് - നിങ്ങളെ തന്നെ ടെക്നിക്കല്‍ ആയി എങ്ങനെ മെച്ചപ്പെടുത്തി
നാലു- നിങ്ങളുടെ കമ്പനി യില്‍ കൂടെ നിങ്ങള്‍ സേവനം ചെയ്യുന്ന കമ്പനി ക്ക് നിങ്ങള്‍ എന്തൊക്കെ ലാഭം ഉണ്ടാക്കി കൊടുത്തു...

ഇതിനൊക്കെ വേണ്ടി നമ്മള്‍ എങ്ങനെ പ്രവര്ത്തിച്ചു എന്ന് സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് നമുക്കു മാര്‍ക്ക് ഇടാം. പ്രൂഫ് ഉം കൊടുക്കണം..ഈ മാര്‍ക്ക് നമ്മടെ supervisor അവര്‍കള്‍ ഒന്നു വിലയിരുത്തും. എന്നിട്ട് അങ്ങേര്‍ക്കു വേണ്ട വിധത്തില്‍ ഒന്നു മാറ്റി മറിക്കും. ഈ പ്രക്രിയയ്ക്ക് appraisal cycle എന്ന് പറയും .

ഈ സംഭവത്തിന്റെ റിസള്‍ട്ട് ആയ കൊറേ നാളുകള്‍ക്ക് ശേഷം ഓരോ ഗ്രേഡ് കിട്ടും നമ്മുക്ക്. നമ്മടെ ശമ്പളം ആ ഗ്രേഡ് നെ ആസ്പദമാക്കി ആയിരിക്കും. ഇപ്പോം മനസിലായാലോ ഈ appraisal ആള് ചില്ലരക്കാരന്‍ അല്ലെന്നു!!

.ഹും.. ഇതില്‍ പരീക്ഷ എങ്ങനെ ഉള്‍പെട്ടു എന്നല്ലേ!ആ നാല് തലക്കെട്ടുകള്‍ക്കിടയില്‍ .. കൊറേ പരീക്ഷകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.സോഫ്റ്റ് സ്കില്‍ , മാനേജ്മെന്റ് സ്കില്‍ ടെക്നിക്കല്‍ സ്കില്‍ എന്നീ മേഖലയില്‍ പല പരീക്ഷകളും എഴുതിയെടുക്കണം .. ഇതെല്ലം നമ്മള്‍ സാധാരണ ചെയ്യുന്ന പണികള്‍ക്ക് പുറമെ ആണെന്നോര്‍ക്കണം!!
ഇതെല്ലം കഴിഞ്ഞാലും, നമ്മള്‍ ജോലി ചെയ്യുന്ന industial unit (eg: ബാങ്ക്ing& finance, travel, insurance and the like) നിശ്ചയിക്കുന്ന ഒരു curve ഉണ്ട്. അതില്‍ നമ്മളെ rank ചെയ്യും .അതില്‍ വരുന്ന സ്ഥാനം പോലെ ഇരിക്കും നമ്മുടെ ഗ്രേഡ്.
ഇപ്പോളത്തെ സാഹചര്യത്തില്‍ നല്ല ഗ്രേഡ് കിട്ടിയില്ലെന്കില്‍ നമ്മുടെ നിലനില്‍പ്പ്‌ തന്നെ പ്രശ്നത്തില്‍ ആകും.. കണ്ടില്ലേ ഓരോ കമ്പനി കളില്‍ lay off നടക്കുന്നത്.. low grade ഉള്ളവരെ ആണ് പറഞ്ഞു വിടുന്നത്... അപ്പൊ പിന്നെ പരീക്ഷ എഴുതി ജയിക്കാതെ പറ്റുമോ!!!

Monday, November 3, 2008

അഭിനവ ഭര്‍ത്താവ്?

ഉച്ചയ്ക്ക് ചോറ് ഉണ്ണാന്‍ എന്നെത്തെയും പോലെ ഒറ്റയ്ക്ക് പോയ് .. lunch box micowave ചെയ്തു തിരിഞ്ഞപ്പോ "hey why are u having such a late lunch?". ഇതാരപ്പാ എന്നോടെ ഇങ്ങനെ ചോദിക്കുന്നത് എന്നോര്‍ത്ത് തിരിഞ്ഞു നോക്കീപ്പോ മധ്യ വയസ്സ് അടുക്കുന്ന ഒരു ഇന്ത്യന്‍ മനുഷ്യന്‍.

അങ്ങനെ ആണ് അയാളെ ഞാന്‍ ആദ്യം പരിചയപ്പെട്ടത്‌.. ഇടയ്ക്ക് കോറിഡോര്‍ ഇല്‍ വെച്ചുള്ള ഹി - ഹലോ പറച്ചില്‍. പിന്നെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു - "Hey we meet so often.I am Gowri Sankar - you can call me Sankar" . ഞാനും തിരിച്ചു എന്റെ പേരു പറഞ്ഞു... nice meeting you എന്ന് കൂടെ കൂട്ടി ചേര്ത്തു .ഉടന്‍ അടുത്ത മറുപടി " Come to my seat.I am sitting in Cub 458. We can talk".

"Thanks i will drop in" എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു. എന്തോ ഒരു വശ പിശക് പോലെ തോന്നിയെന്കിലും ഞാന്‍ അതങ്ങ് വിട്ടു.

പിന്നെ അയാളെ കാണുമ്പോ എനിക്ക് എന്തോ ഒരു ഭയം ആരുന്നു..

Fear unknown from deep with in . ഒരിക്കല്‍ ഷോപ്പിങ്ങ് mall ഇല്‍ കറങ്ങി നടന്നപ്പോ ഞാന്‍ അയാളെ കണ്ടു... കൂടെ ഭാര്യയും രണ്ടു കുട്ടികളും.. എനെ കാണാതിരിക്കാന്‍ വഴിയില്ല.. ഹും..കണ്ടിട്ട് കാണാതെ നടന്നു അയാള്‍..

ഇന്നലെ ഞങ്ങള്ക്ക് ethnic day ആയിരുന്നു.... അത് maximum ആഘോഷിക്കനായ് TOTALY ETHNIC INDIAN STYLE ഇല്‍ വന്ന എന്റെ നേരെ അയാളുടെ camera കണ്ണുകള്‍ പലതവണ മിഴിചിമ്മി..

മൈന്‍ഡ് ചെയ്യുന്നില്ല എണ്ണ ഭാവത്തില്‍ ഞാന്‍ ഇരുന്നെന്കിലും എനിക്ക് മനസിലായ് അയാള്‍ തീരെ ശെരിയല്ല എന്ന്.

celebrations എല്ലാം കഴിഞ്ഞു അയാള്‍ എന്റെ അടുത്ത് വന്നു.. you were looking extremely beautiful..I will ping you in messenger" എന്ന് പറഞ്ഞിട്ട് പോയ്..

വീണ്ടും തുരു തുരാ ഇമെയില്‍.. അയാള്‍ എടുത്ത എന്റെ ഫോടോസ് പിന്നെ compliments.

I think we should meet.. where you from, basically...? ഞാന്‍ മറുപടി അയയ്ക്കാന്‍ മെനക്കെട്ടില്ല .

ഇത്ര സീനിയര്‍ position ഇല്‍ ഇരിക്കുന്ന അയാള്‍ക്ക്‌ നാണം ഇല്ലേ എന്ന് ഞാന്‍ ഓര്ത്തു. ഒരു മെയില് നു പോലും ഞാന്‍ reply ചെയ്തില്ല . എങ്കിലും അയാള്‍ നാണം ഇല്ലാതെ മെയില് അയച്ചു കൊണ്ടേ ഇരുന്നു.. എനിക്ക് അയാളോടുള്ള ദേഷ്യം ത്തേക്കാള്‍ തോന്നിയത് ആ ഭാര്യയോടും കുഞ്ഞുന്‍ഗലോടും ഉള്ള സഹതാപം ആയിരുന്നു!!

Friday, October 31, 2008

വിട പറയും നേരം....അങ്ങനെ അങ്ങ് പോയാലോ ചേട്ടാ ?

പ്രിയപ്പെട്ടവനെ ....
ഇനി വെറും ആഴ്ചകള്‍ ബാക്കി..
എന്നെ തനിച്ചാക്കി നീ വിട പറയുകയല്ലേ..
ഒന്നിനെയും നിന്നെ തടഞ്ഞു നിര്‍ത്താന്‍ ആവില്ല എന്നെനിക്കറിയാം..
നമ്മള്‍ കണ്ടു മുട്ടിയപ്പോള്‍ എന്തെല്ലാം ആശകളും പ്രതീക്ഷകളും ആയിരുന്നു?
എല്ലാം ഒരു ഞൊടിയിടയില്‍ അസ്തമിച്ചത് പോലെ
സ്നേഹിക്കുന്നവര്‍ ഒന്നിചാകുമ്പോ സമയത്തിന് പ്രകാശത്തിന്റെ വേഗത ആണെന്ന് തോന്നുന്നു..
പരിഭവം പറയുകയാണെന്ന് വിചാരിക്കരുത്.. എനിക്കറിയാം.. യാതൊരു attachment ഉം പാടില്ല എന്ന ഉറപ്പില്‍ ആണ് നമ്മള്‍ അടുത്തത് ..എന്നാലും ഞാന്‍ നിന്നില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയ്.. തെറ്റാണെന്ന് എനിക്കറിയാം.. വ്യ്കിയ ഈ വേളയില്‍ എങ്കിലും എനിക്ക് അത് പറയാതെ വയ്യ ... അല്ലെങ്കില്‍ എന്റെ ജീവിതത്തിന്റെ ശിഷ്ടഭാഗവും ഈ നീറ്റലില്‍ തീരും..
* * * * *
എന്റെ യൌവനത്തിന്റെ നല്ല ഭാഗം നീ കവര്‍നെടുതില്ലേ?
എന്നിട്ട് ഞാന്‍ ആഗ്രഹിച്ചവ ഒന്നും തന്നുമില്ല.. ...

എനിക്ക് അവ സമ്മാനിച്ചു കൂടായിരുന്നോ? നിനക്കു?
വ്യ്കിയിട്ടില്ല..
ഇനിയും ഉണ്ട് സമയം...
നിനക്കു എന്ത് വേണമെങ്കിലും ചെയ്യാന്‍.. ഞാഇതാ.. നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു..
* * * * *

എനിക്കറിയാം ഈയിടെ ആയ നീ എന്നെ തീരെ mind ചെയ്യുന്നില്ല
അറിയാം ..ഞാന്‍ വളരെ മാറിയിരിക്കുന്നു...
നമ്മള്‍ തമ്മില്‍ കണ്ട കുളിരുള്ള ആയ ജനുവരി പ്രഭാതം നീ മറന്നു കാണില്ല എന്ന് ഞാന്‍ വിചാരിക്കുന്നു ..
പുതപ്പിനടിയില്‍ അങ്ങനെ നിന്റെ കൂടെ ചുരുണ്ടി കെടന്നു ഈ ആയുസ്സ് മുഴുവന്‍ തീര്തിരുന്നെന്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു...
നമ്മുടെ ആദ്യ സമാഗമം.. അത് അവിസ്മരനീയമായിരുന്നു..

അന്ന് ഞാന്‍ ഒരു തെളിഞ്ഞ കാട്ടരുവി പോലെ സുന്ദരി ആയിരുന്നു..
എന്റെ തീരങ്ങള്‍ സുന്ദര പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു...

മിനുമിനുത്ത വെന്നക്കല്ലുകളില്‍ തട്ടി ഞാന്‍ അങ്ങനെ ചിണുങ്ങിയും കുലുങ്ങിയും കിന്നാരം പറയുന്നതും കാണാന്‍ നിനക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്നെനിക്കറിയാം..

എന്റെ വസന്തകാലം.. അത് ഇനി തിരികെ വരുമോ?ഒരു പക്ഷെ വന്നാലും.. നീ ഉണ്ടാവുകയില്ല എന്റെ കൂടെ...

പിന്നെ എപ്പോഴോ ഞാന്‍ രൌദ്ര ഭാവം കൈക്കൊണ്ടു..
ഇപ്പോള്‍ ഇതാ എന്റെ തീരങ്ങളില്‍ സുന്ദര പുഷ്പങ്ങള്‍ ഇല്ല..
വെന്നക്കല്ലുകള്‍ സൂര്യശോഭ വിതരുന്നില്ല..
. ചെളി വെള്ളം അങ്ങിങ്ങായ്‌ ചാല് പോലെ ഒഴുകുന്നു...
ഞാന്‍ വിരൂപയായ്...
അതിന് ഉത്തരവാദി നീ ആണെന്ന് എനിക്കും നിനക്കും മാത്രമല്ല.. എല്ലാവര്ക്കും അറിയാം...
നീ എന്നെ തനിച്ചാക്കി പോകുകയാണ്.. പോവാതിരിക്കാന്‍ നിനക്കു aavilla. .
എങ്കിലും.. എനിക്ക് ഓര്‍മ്മികനായ് സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എങ്കിലും സംമാനിക്ക് എന്റെ
പ്രിയപ്പെട്ട 2008 !!!!

* * * *

എന്റെ ആദ്യ പോസ്റ്റ്. ഇതിന് പ്രചോദനം നല്കിയ kulathil kallitta kuruthan kettavanodu nandii...

Friday, October 24, 2008

എന്റെ കഥ - 1

മാധവിക്കുട്ടീടെ എന്റെ കഥ വായ്ച്ചപ്പോ മുതല്‍ ആലോചിക്കുന്നതാ
അങനെ ഒക്കെ ഒരു പെണ്ണിന് ശെരിക്കും സംഭവിക്കുമോ..
നിറ യൌവനത്തില്‍ എനിക്കും ഉണ്ടായ ചില അനുഭവങ്ങള്‍ ..
നേരിട്ടല്ല.. പുതിയ മാധ്യമങ്ങള്‍ ഉണ്ടല്ലോ ഇപ്പൊ.. അത് വഴി തന്നെ..
ചാറ്റ് ആണ് ഇതിനൊക്കെ വേദി ആയതു!
ജിമ്മി യെ ഞാന്‍ പരിചയപ്പെടുനത് ഒരു ഗ്രൂപ്പ് മെയില് ഇല്‍ നിന്നും നിന്നുമാണ്
തീ പാറുന്ന മെയിലുകളുടെ ഉറവിടമായിരുന്നു ഞാന്‍..
മിക്കതും ജീവിത വീക്ഷണങ്ങള്‍..
അല്ലെകില്‍ ആരോഗ്യപരമായതര്‍ക്കങ്ങള്‍ മെയില് മാറി ചാറ്റ് ആയ് കാലക്രമേണ ....
ജിമ്മി യുടെ വാക്കുകള്‍ ക്ക് അതിരുകള്‍ ഇല്ലായിരുന്നു.. ഒരിക്കലും..
എങ്കിലും അവനെ അവിശ്വസിക്കാന്‍ എനിക്ക് തോന്നി ഇല്ല
നല്ല ഒരു സുഹൃത്തായിരുന്നു അവന്‍
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടവാന്‍
ആഗ്രഹിച്ചത്‌ പലതും നേടാതെ പോയവന്‍
നഷ്ട ബോധങ്ങളുടെ കടലില്‍ വലയുന്ന അവന്‍ എന്നോട് ചോദിച്ചു..
നിന്റെ നമ്പര്‍ തരുമോ.. വെറുതേ ഒരു ആശ്വാസത്തിന്
ആ സ്വരം ഒന്നു കേട്ടാല്‍ മതി
പല ആവര്‍ത്തി ചോദിച്ചപ്പോ ഞാന്‍ കൊടുത്തു...
കാരണം.. പല ആള്‍ക്കാര്‍ക്കും ഒരു relief ആയിരിക്കും ആവശ്യം..
നല്ല ഒരു സുഹൃത്ത് എണ്ണ നിലയ്ക്‌ എനിക്കത് ചെയ്യാന്‍ കഴിയും...
സ്നേഹം കിട്ടാതെ അലയുക ആണ് പല മനസുകളും ( പ്രേമം അല്ല.. സ്നേഹം)

ജിമ്മി എന്നെ വിളിച്ചു.. എന്റെ സ്വരം ഒത്തിരി ആശ്വാസമായ അവന്
പിന്നെ പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ അവന്റെ കാള്‍ വന്നു കൊണ്ടിരുന്നു അധികം സംസാരിക്കില..പെട്ടെന്ന് വെയ്ക്കും
പിന്നെ എനിക്ക് മനസിലായ്.. എന്റെ സ്വരം അവന് ഒരു ലഹരി ആയ മാറുക ആണെന്ന്
പിന്നെ ഉള്ള സമീപനങ്ങളില്‍ അവന് എന്തോ ഉണ്ടെന്നു എനിക്ക് മനസിലായ്.. , വിദ്യാഭ്യാസ പരമായു,മാനസികമായും സാമൂഹികപരമായും ഞങ്ങള്‍ വലിയ അന്തരത്തില്‍ ആണ്..
പക്ഷെ അവനെ ഞാന്‍ സ്നേഹിച്ചിരുന്നു .. ഒരു മനുഷ്യനെന്ന നിലയ്ക്ക്.. നല്ല ഒരു friend ...പക്ഷെ ഒരിക്കലും അത് ഒരു പ്രേമം ആയിരുന്നില്ല .. എനിക്ക് ഉറപ്പുണ്ട്..എന്റെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവ് സൈന്‍ ഉണ്ടായ്ട്ടില്ല.. ഞാന്‍ ഇതു ഞങ്ങളുടെ common friend നോട് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ചീത്ത വിളിച്ചുനീ ആരാ.. നിന്റെ വിചാരം നിന്റെ പുറകെ ആള്‍ക്കാര്‍ നടക്കുക ആണെന്നാണ്‌.. അത് നിന്റെ മനസിന്റെ ആഗ്രഹം ആണ് എന്നൊക്കെ..
ഞാന്‍ ആകെ വല്ലാതെ ആയ.. എവിടെ ആണ് ഞാന്‍ അത് prove ചെയ്യുക..

എങ്ങനെയാണ്...
പിന്നെ ഞാനാ കൊറേ കാലം ജിമ്മി ആയിട്ട് കോണ്ടാക്റ്റ് ഇല്ലാതെ ഇരുന്നു..
നാളുകള്‍ക്കു ശേഷം..
ജിമ്മി യുടെ മെയില്..
ആഗ്രഹിക്കാന്‍ പാടില്ലാത്തത് ആഗ്രഹിച്ചു പോയ്..
ചിന്തിക്കാന്‍ പാടില്ലാത്തത് ചിന്തിച്ചു
.. "സോറി"..... ഒരു പാടു ....
പിന്നെ എപ്പോഴോ ജിമ്മി വിവാതിതനായ് .. അവന്റെ സഹപ്രവര്‍ത്തക യെ
ഇന്നലെ പത്രത്തില്‍ വയ്ച്ചു...
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു... ജിമ്മി!!!!!

Saturday, October 18, 2008

ഓര്‍കുട് ആന്‍ഡ് ഇണപ്രാവുകള്‍

വിരസമായ ഒരു ശനിയാഴ്ച യുടെ Hang Over ഇല്‍...

ചുമ്മാ ഓര്‍ക്കുട്ട് കേറി നെരങ്ങി കൊറേ നേരം...

കൂടെപഠിച്ചിരുന്നവരുടെ ഒക്കെ കുട്ടികളുടെയും കുടുംബത്തിന്റെ യും ഫോടോ കാണല്‍ ആണ് ഇപ്പോള്‍ സ്ഥിരം ഹോബി..

നവ വധൂ വരന്മാര്‍ അവരോട് ഹണിമൂണ്‍ ആഘോഷിക്കുന്നത്‌ ഓര്‍ക്കുട്ട് ഇല്‍ Photo ഇടാന്‍ വേണ്ടി ആണെന്ന് തോന്നുന്നു... ഇപ്പോള്‍ എന്റെ മെയിന്‍ പരിപാടി ഓര്‍ക്കുട്ട് ലെ ഇണപ്രാവുകളെ നിരീക്ഷിക്കല്‍ ആണ്. രസം ഉണ്ട് കേട്ടോ....ഈയിടെ ഒരു യുവമിധുനങ്ങള്‍ ... ഭര്‍ത്താവ്ഇന്റെ ജോലി ഇപ്പൊ ഭാര്യയ്ക്ക് ടെസ്റ്റ്ഇമോണി എഴുതുകാണ്... ഈയിടെ കണ്ടത്.. എന്റെ ലിയ (യഥാര്‍ത്ഥ പേരല്ല) ഒരു ദേവത ആണ്.. എന്റെ ദൈവമേ.. ഇതൊക്കെ അങ്ങോട്ട് സ്വകാര്യത്തില്‍ പറഞ്ഞാല്‍ പോരെ... പിന്നെ കേറിപ്പിടിക്കുന്നു ഉമ്മ കൊടുക്കുന്നു.. ഫോടോ കല്‍ പലവിധം.. ഇനി എന്നാണോ കിടപ്പറ രഹസ്യങ്ങള്‍ youtube ഇല്‍ ഇടുന്നത് ആ കാലവും വിദൂരത്തല്ല എന്ന് തോന്നുന്നു.

കലികാലം.

Tuesday, September 16, 2008

BYOC പാര്‍ട്ടി

മനസ്സിലായോ ടൈറ്റില്‍ കണ്ടിട്ട്?

ഇല്ലല്ലോ!

എനിക്കും മനസിലായില്ല...

എന്റെ inbox ഇല്‍ കെടന്ന ഒരു മെയില് ന്റെ subject അയിരുന്നു അത്

താഴോട്ട് വയ്ച്ചു വന്നപ്പോള്‍ അല്ലേ കാര്യം പിടികിട്ടീതു.. അപ്പുറത്തിരിക്കുന്ന മദാമ്മേടെ gradutionകഴിഞ്ഞെന്ന്.അതിനാണ് ഈ മുകളില്‍ പ്രസ്താവിച്ച് പാര്ട്ടി .BYOCഎന്ന് വെച്ചാല്‍ Bring Your Own Cash!

ഇതു എന്തൊരു കൂത്ത്.. ഇവിടെ മനുഷ്യന്‍ നല്ല പ്രായത്തില്‍ graduationഉം പോസ്റ്റ് graduation ഉം കഴിഞ്ഞു എത്തിയത . degreee ഉം P G ഉം കഴിഞ്ഞപ്പോ പാര്ട്ടി വെച്ചു ആഗോഷിച്ചില്ല.. പിന്നെ അല്ലേ വല്ല നാട്ടിലെയും മദാമ്മ പരീഷ പസ്സയത്തിനു സ്വന്തം കയ്യീന്ന് കാശ് ഇട്ടു പാര്ട്ടി ക്ക് പോണത്.. പിന്നെ.. എന്റെ DOG പോകും!!!

ഞാന്‍ പോയില്ല k tto


പൂച്ചക്കണ്ണി .....

എനിക്ക് പൂച്ചക്കണ്ണി യെ പേടിയാ.. അവര് എന്നതേലും നല്ലതാന്നു പറഞ്ഞാല്‍ അത് വേരോടെ പോകും .. ഒറപ്പാ.. മരം ആയാലും മനുഷ്യന്‍ ആയാലും മൃഗം ആയാലും.. അതിന്റെ കാര്യം കട്ടപ്പുക !

അമ്മായി ഉണ്നിക്കുട്ടനേം കൊണ്ടു പൂച്ചക്കന്നീടെ വീട്ടിഇല്‍ പോയ്. പൂച്ചക്കണ്ണി ഉണ്ണിക്കുട്ടനെ എടുത്തു.. അവന്‍ ദേപോക്കറ്റ് ഇല കൈ ഇട്ടു കൊറേ എല ഒക്കെ പുറത്തെടുക്കുന്നു.. അത് കണ്ടിട്ട് അമ്മേ പറഞ്ഞു ഈ കൊച്ചിന്റെ ഒരു കാര്യം.. കണ്ട കാടും പടലും പറിച്ചു പോകെറ്റ് ഇല ഇടും..
പാവം കൊച്ചു!!
നടക്കാന്‍ പോലും തുടന്ഗീട്ടില്ലത്തവന്‍ എങ്ങനെ ആണോ എല പറിച്ചു പോകെറ്റ് ഇല ഇടുന്നത്..

പൂച്ചക്കന്നീടെ കണ്ണ് കൊള്ളാതിരിക്കാന്‍ അമ്മായ്‌തന്നെ പാണല്‍ന്റെ ഇല പറിച്ചു കൊച്ചിന്റെ പോക്കറ്റ് ഇല ഇട്ടതാണ് എന്നുള്ള നഗ്ന സത്യം ഞങ്ങള്ക്കല്ലെ അറിയൂ!!

കുഞ്ഞിക്കിളീടെ ആദ്യത്തെ ബ്ലോഗ്

Hi Mary, Have This.Hey

Ram this is awesome!!

You knkow.. this is actually banana, which is fried and seasoned with salt.

ഹും....ഞാന്‍ ഒന്നുതിരിഞ്ഞു നോക്കീപ്പോ എന്നതാ.. നമ്മടെ ഉപ്പേരി.. നമ്മടെ കേരളത്തിന്റെ സൊന്തം വാഴക്ക വറുത്തത് . അപ്പുറത്തിരിക്കുന്ന തമിഴന്‍ അതിങ്ങനെ വിവരിച്ചു മാര്ക്കറ്റ് ചെയ്യുന്ന കേട്ടപ്പോ ചാടി ചെന്നു പറയാന്‍ തോന്നി ആശാനെ അത് ഞങ്ങള്‍ മലയാളികളുടെ തറവാട്ടു സ്വത്താണ്.. അത് കാണിച്ചു നീയിങ്ങനെ ഞെളിയെണ്ടാ എന്ന്!!

..... ഇനി ഈ സീന്‍ ന്റെ ഫ്ലാഷ് ബാക്ക്! ഇതു നടക്കുന്നത് സായിപ്പിന്റെ സ്വന്തം നാട്ടിലെ ഒരു softwareകമ്പനി യില്‍ .ഓണ്‍ സൈറ്റ് എന്ന അപേരില്‍ ലാന്‍ഡ്‌ ചെയ്ത എന്നെ പോലുള്ള ഒത്തിരി പേരുണ്ട് ഇവിടെ. ശ്വസിക്കാന്‍ വായു ഇലെലും മിണ്ടാന്‍ ആളെ കിട്ട്യാല്‍ മതി എന്നപോളിസിക്കരിയായ ഞാന്‍ ദേഇപ്പം മിണ്ടാതിരിക്കാന്‍ പഠിച്ചു. നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ആയ ഞാന്‍ ഇപ്പൊ വെറും ഓര്‍ഡിനറി അയ്

എന്റെ അടുത്ത സീറ്റ് ഇല ഒരു തമിഴന്‍ ചെക്കന്‍ ആണ്.. അയാള്‍ടെ വിചാരം അമേരിക്ക ഇലെ ഇന്ത്യന്‍ അംബാസിഡര്‍ ആണെന്നാ... എന്നും കാണും ആശാന് എന്തേലും പറയാന്‍ മദാമ്മ ചേച്ചി മാരോട്. എങ്ങനെ കിട്ടുന്നോ ഓരോ വിഷയങ്ങള്‍... ഓരോ വെള്ളിയാഴ്ചയും ഓരോ casual ഡിസ്കഷന്‍ നു വേണ്ടി ഓരോന്ന് റിസര്‍ച്ച് ചെയ്തോണ്ട് വരുന്നുണ്ട് ആള്.

കഴിഞ്ഞ ദിവസത്തെപ്രസംഗം ദില്‍ വാലെ സിനിമ ആരുന്നു... മദാമ്മ മാരെ കൊണ്ടു അത് നിര്‍ബന്ധമായ് കാണിച്ചു !!

പിന്നെ എന്തൊക്കെ പാടാണ് ആള് കഴിക്കുന്നത്. ലേറ്റസ്റ്റ് അയ് ഒരു Guitar മേടിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

അവിടെ നിന്നു വെടി അടിക്കുമ്പോ ഒരിക്കലെന്കിലും ചെന്നു എന്തേലും നാലു ഡയലോഗ് മലയാളത്തില്‍ അടിക്കണം എന്ന് അതിയായ ആഗ്രഹം ഉള്ളതിനാലും.. അത് നടക്കില്ല എന്ന് ഏകദേശം നല്ല ഉറപ്പു ഉള്ളതിനാലും എന്റെ ബ്ലോഗ് ഇല കൂടെ ശക്ടമായ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു!!

ഇതെന്റെ ആദ്യത്തെ ബ്ലോഗ് ആണ്.. ആരേലും ഒക്കെ വായിക്കുമോ എന്തോ... എഴുതാന്‍ ഒന്നും അറിയില്ല.. എന്നാലും വല്ലപ്പോഴും നാലഞ്ച് വരി കുത്തി കുറിക്കും....