മാധവിക്കുട്ടീടെ എന്റെ കഥ വായ്ച്ചപ്പോ മുതല്‍ ആലോചിക്കുന്നതാ
അങനെ ഒക്കെ ഒരു പെണ്ണിന് ശെരിക്കും സംഭവിക്കുമോ..
നിറ യൌവനത്തില്‍ എനിക്കും ഉണ്ടായ ചില അനുഭവങ്ങള്‍ ..
നേരിട്ടല്ല.. പുതിയ മാധ്യമങ്ങള്‍ ഉണ്ടല്ലോ ഇപ്പൊ.. അത് വഴി തന്നെ..
ചാറ്റ് ആണ് ഇതിനൊക്കെ വേദി ആയതു!
ജിമ്മി യെ ഞാന്‍ പരിചയപ്പെടുനത് ഒരു ഗ്രൂപ്പ് മെയില് ഇല്‍ നിന്നും നിന്നുമാണ്
തീ പാറുന്ന മെയിലുകളുടെ ഉറവിടമായിരുന്നു ഞാന്‍..
മിക്കതും ജീവിത വീക്ഷണങ്ങള്‍..
അല്ലെകില്‍ ആരോഗ്യപരമായതര്‍ക്കങ്ങള്‍ മെയില് മാറി ചാറ്റ് ആയ് കാലക്രമേണ ....
ജിമ്മി യുടെ വാക്കുകള്‍ ക്ക് അതിരുകള്‍ ഇല്ലായിരുന്നു.. ഒരിക്കലും..
എങ്കിലും അവനെ അവിശ്വസിക്കാന്‍ എനിക്ക് തോന്നി ഇല്ല
നല്ല ഒരു സുഹൃത്തായിരുന്നു അവന്‍
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടവാന്‍
ആഗ്രഹിച്ചത് പലതും നേടാതെ പോയവന്‍
നഷ്ട ബോധങ്ങളുടെ കടലില്‍ വലയുന്ന അവന്‍ എന്നോട് ചോദിച്ചു..
നിന്റെ നമ്പര്‍ തരുമോ.. വെറുതേ ഒരു ആശ്വാസത്തിന്
ആ സ്വരം ഒന്നു കേട്ടാല്‍ മതി
പല ആവര്‍ത്തി ചോദിച്ചപ്പോ ഞാന്‍ കൊടുത്തു...
കാരണം.. പല ആള്‍ക്കാര്‍ക്കും ഒരു relief ആയിരിക്കും ആവശ്യം..
നല്ല ഒരു സുഹൃത്ത് എണ്ണ നിലയ്ക് എനിക്കത് ചെയ്യാന്‍ കഴിയും...
സ്നേഹം കിട്ടാതെ അലയുക ആണ് പല മനസുകളും ( പ്രേമം അല്ല.. സ്നേഹം)
ജിമ്മി എന്നെ വിളിച്ചു.. എന്റെ സ്വരം ഒത്തിരി ആശ്വാസമായ അവന്
പിന്നെ പ്രതീക്ഷിക്കാത്ത സമയങ്ങളില്‍ അവന്റെ കാള്‍ വന്നു കൊണ്ടിരുന്നു അധികം സംസാരിക്കില..പെട്ടെന്ന് വെയ്ക്കും
പിന്നെ എനിക്ക് മനസിലായ്.. എന്റെ സ്വരം അവന് ഒരു ലഹരി ആയ മാറുക ആണെന്ന്
പിന്നെ ഉള്ള സമീപനങ്ങളില്‍ അവന് എന്തോ ഉണ്ടെന്നു എനിക്ക് മനസിലായ്.. , വിദ്യാഭ്യാസ പരമായു,മാനസികമായും സാമൂഹികപരമായും ഞങ്ങള്‍ വലിയ അന്തരത്തില്‍ ആണ്..
പക്ഷെ അവനെ ഞാന്‍ സ്നേഹിച്ചിരുന്നു .. ഒരു മനുഷ്യനെന്ന നിലയ്ക്ക്.. നല്ല ഒരു friend ...പക്ഷെ ഒരിക്കലും അത് ഒരു പ്രേമം ആയിരുന്നില്ല .. എനിക്ക് ഉറപ്പുണ്ട്..എന്റെ ഭാഗത്ത് നിന്നും ഒരു പോസിറ്റീവ് സൈന്‍ ഉണ്ടായ്ട്ടില്ല.. ഞാന്‍ ഇതു ഞങ്ങളുടെ common friend നോട് പറഞ്ഞപ്പോള്‍ അവന്‍ എന്നെ ചീത്ത വിളിച്ചുനീ ആരാ.. നിന്റെ വിചാരം നിന്റെ പുറകെ ആള്‍ക്കാര്‍ നടക്കുക ആണെന്നാണ്.. അത് നിന്റെ മനസിന്റെ ആഗ്രഹം ആണ് എന്നൊക്കെ..
ഞാന്‍ ആകെ വല്ലാതെ ആയ.. എവിടെ ആണ് ഞാന്‍ അത് prove ചെയ്യുക..
എങ്ങനെയാണ്...
പിന്നെ ഞാനാ കൊറേ കാലം ജിമ്മി ആയിട്ട് കോണ്ടാക്റ്റ് ഇല്ലാതെ ഇരുന്നു..
നാളുകള്‍ക്കു ശേഷം..
ജിമ്മി യുടെ മെയില്..
ആഗ്രഹിക്കാന്‍ പാടില്ലാത്തത് ആഗ്രഹിച്ചു പോയ്..
ചിന്തിക്കാന്‍ പാടില്ലാത്തത് ചിന്തിച്ചു
.. "സോറി"..... ഒരു പാടു ....
പിന്നെ എപ്പോഴോ ജിമ്മി വിവാതിതനായ് .. അവന്റെ സഹപ്രവര്‍ത്തക യെ
ഇന്നലെ പത്രത്തില്‍ വയ്ച്ചു...
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു... ജിമ്മി!!!!!
Friday, October 24, 2008
Subscribe to:
Post Comments (Atom)
2 comments:
കഥയാണോ അനുഭവാണോന്ന് വേര്‍തിരിക്കാന്‍ പറ്റുന്നില്ല... എഴുത്തിന് ശ്ക്തിയുണ്ട്.
ഇതിങ്ങനെ കുറച്ചായോ ആരേം കാണിക്കണ്ട് വച്ചിരിക്കുന്നെ ? ബ്ലോഗിന്റെ കാര്യാ ഉദ്ദേശിച്ചത്. അങ്ങനെയല്ലാച്ചാ ചിന്ത.കോമില്‍ ഒന്നു ലിസ്റ്റ് ചെയ്തോളൂ.. നല്ല എഴുത്താണ്... ഒരു കാര്യം , ചിന്തയിലേക്ക് പോണെന്റെ മുന്നെയായി അക്ഷരത്തെറ്റുകള്‍ തിരുത്തൂ...
http://www.chintha.com/
പറയാന്‍ മറന്നൂ... ചിന്തയിലുണ്ട് എങ്ങനെയാ ബ്ലോഗ് ലിസ്റ്റ് ചെയ്യണ്ടത് എന്ന്... വായിച്ചതുപോലെ ചെയ്യുംന്ന് കരുതുണൂ... ലിസ്റ്റ് ചെയ്തില്ലേല്‍ മെയില്‍ ഐഡിയില്‍ ഒന്നു മെയില്‍ ചെയ്തോളൂ.. പെട്ടന്നു തന്നെ ലിസ്റ്റ് ചെയ്തു URL തരും...
Post a Comment