പ്രിയപ്പെട്ടവനെ ....
ഇനി വെറും ആഴ്ചകള്‍ ബാക്കി..
എന്നെ തനിച്ചാക്കി നീ വിട പറയുകയല്ലേ..
ഒന്നിനെയും നിന്നെ തടഞ്ഞു നിര്‍ത്താന്‍ ആവില്ല എന്നെനിക്കറിയാം..
നമ്മള് കണ്ടു മുട്ടിയപ്പോള്‍ എന്തെല്ലാം ആശകളും പ്രതീക്ഷകളും ആയിരുന്നു?
എല്ലാം ഒരു ഞൊടിയിടയില്‍ അസ്തമിച്ചത് പോലെ
സ്നേഹിക്കുന്നവര്‍ ഒന്നിചാകുമ്പോ സമയത്തിന് പ്രകാശത്തിന്റെ വേഗത ആണെന്ന് തോന്നുന്നു..
പരിഭവം പറയുകയാണെന്ന് വിചാരിക്കരുത്.. എനിക്കറിയാം.. യാതൊരു attachment ഉം പാടില്ല എന്ന ഉറപ്പില്‍ ആണ് നമ്മള് അടുത്തത് ..എന്നാലും ഞാന്‍ നിന്നില്‍ നിന്നും എന്തൊക്കെയോ പ്രതീക്ഷിച്ചു പോയ്.. തെറ്റാണെന്ന് എനിക്കറിയാം.. വ്യ്കിയ ഈ വേളയില്‍ എങ്കിലും എനിക്ക് അത് പറയാതെ വയ്യ ... അല്ലെങ്കില്‍ എന്റെ ജീവിതത്തിന്റെ ശിഷ്ടഭാഗവും ഈ നീറ്റലില്‍ തീരും..
* * * * *
എന്റെ യൌവനത്തിന്റെ നല്ല ഭാഗം നീ കവര്‍നെടുതില്ലേ?
എന്നിട്ട് ഞാന്‍ ആഗ്രഹിച്ചവ ഒന്നും തന്നുമില്ല.. ...
എനിക്ക് അവ സമ്മാനിച്ചു കൂടായിരുന്നോ? നിനക്കു?
വ്യ്കിയിട്ടില്ല..
ഇനിയും ഉണ്ട് സമയം...
നിനക്കു എന്ത് വേണമെങ്കിലും ചെയ്യാന്‍.. ഞാഇതാ.. നിനക്കു വേണ്ടി മാത്രം കാത്തിരിക്കുന്നു..
* * * * *
എനിക്കറിയാം ഈയിടെ ആയ നീ എന്നെ തീരെ mind ചെയ്യുന്നില്ല
അറിയാം ..ഞാന്‍ വളരെ മാറിയിരിക്കുന്നു...
നമ്മള് തമ്മില്‍ കണ്ട കുളിരുള്ള ആയ ജനുവരി പ്രഭാതം നീ മറന്നു കാണില്ല എന്ന് ഞാന്‍ വിചാരിക്കുന്നു ..
പുതപ്പിനടിയില്‍ അങ്ങനെ നിന്റെ കൂടെ ചുരുണ്ടി കെടന്നു ഈ ആയുസ്സ് മുഴുവന്‍ തീര്തിരുന്നെന്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു...
നമ്മുടെ ആദ്യ സമാഗമം.. അത് അവിസ്മരനീയമായിരുന്നു..
അന്ന് ഞാന്‍ ഒരു തെളിഞ്ഞ കാട്ടരുവി പോലെ സുന്ദരി ആയിരുന്നു..
എന്റെ തീരങ്ങള്‍ സുന്ദര പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നു...
മിനുമിനുത്ത വെന്നക്കല്ലുകളില്‍ തട്ടി ഞാന്‍ അങ്ങനെ ചിണുങ്ങിയും കുലുങ്ങിയും കിന്നാരം പറയുന്നതും കാണാന്‍ നിനക്ക് ഏറെ ഇഷ്ടം ആയിരുന്നു എന്നെനിക്കറിയാം..
എന്റെ വസന്തകാലം.. അത് ഇനി തിരികെ വരുമോ?ഒരു പക്ഷെ വന്നാലും.. നീ ഉണ്ടാവുകയില്ല എന്റെ കൂടെ...
പിന്നെ എപ്പോഴോ ഞാന്‍ രൌദ്ര ഭാവം കൈക്കൊണ്ടു..
ഇപ്പോള്‍ ഇതാ എന്റെ തീരങ്ങളില്‍ സുന്ദര പുഷ്പങ്ങള്‍ ഇല്ല..
വെന്നക്കല്ലുകള്‍ സൂര്യശോഭ വിതരുന്നില്ല..
. ചെളി വെള്ളം അങ്ങിങ്ങായ് ചാല് പോലെ ഒഴുകുന്നു...
ഞാന്‍ വിരൂപയായ്...
അതിന് ഉത്തരവാദി നീ ആണെന്ന് എനിക്കും നിനക്കും മാത്രമല്ല.. എല്ലാവര്ക്കും അറിയാം...
നീ എന്നെ തനിച്ചാക്കി പോകുകയാണ്.. പോവാതിരിക്കാന്‍ നിനക്കു aavilla. .
എങ്കിലും.. എനിക്ക് ഓര്‍മ്മികനായ് സുഖമുള്ള ഒരു പിടി ഓര്‍മ്മകള്‍ എങ്കിലും സംമാനിക്ക് എന്റെ
പ്രിയപ്പെട്ട 2008 !!!!
* * * *
എന്റെ ആദ്യ പോസ്റ്റ്. ഇതിന് പ്രചോദനം നല്കിയ kulathil kallitta kuruthan kettavanodu nandii...
Friday, October 31, 2008
Subscribe to:
Post Comments (Atom)
7 comments:
ഈ ടൈറ്റില്‍...?! പിന്നെ ഓര്‍മ്മകള്‍ പോലും സമ്മാനിച്ചില്ലെന്നു പറയുംബോഴും, ജനുവരികുളിരിന്റെ സൂചനകള്‍ ഉണ്ടല്ലോ? ങാ എന്തെങ്കീലുമാകട്ടെ . പിന്നെ അക്ഷരപിശാചിനെ ശ്രദ്ധിക്കുക. ഭാവുകങള്...
(pls remove the word verifiication)
കുഞ്ഞിക്കിളി ... ഇപ്പോഴാ ഈ കിളീടെ ലോകം കാണുന്നത്.. നല്ലതാട്ടോ... ഇനിയും പാറി പാറി നടന്നോളൂ...
ബാക്കി അഭിപ്രായം പിന്നെ..
സ്നേഹപൂര്‍വ്വം
പെണ്‍കൊടി
ഇതു കൊള്ളാലോ..
ടൈറ്റിലും അവതരണവും ഇഷ്ടപ്പെട്ടു, ഭാവുകങ്ങൽ
അക്ഷരത്തെറ്റൂകള് കുറയ്ക്കാന്‍ ശ്രമിയ്ക്കൂ...
ആശംസകള്‍
ഇതു ചിലപ്പോള്‍ ഉപകാരപ്പെട്ടേക്കും.
:)
ശ്ശോ... ആരാത്!
പണ്ടു കണ്ട കുഞ്ഞിക്കിളിയല്ലല്ലോ...
ഇപ്പൊ വല്ല്യ കിളി ആയീല്ലോ...
ടീംസ് ആകെ മാറില്ലോ....
എന്തായാലും നന്നായി...
എഴുത്ത് ഇഷ്ടപ്പെട്ടു.
വാക്കുകളുടെ മൂര്‍ച്ച തുളഞ്ഞുകയറുന്നതാണ്.
മനസ്സക്ഷിക്കുത്തുകളില്ലാത്ത ഈ ലോകത്ത്
മാനസം മറക്കുന്ന മുഖംമൂടികള്‍...
ഐസ്ക്രീമിന്നു മുകളിലായ് ഒരു ചെറി പഴം വച്ചാല്‍
ആ ഐസ്ക്രീമിന്നു മുഴുവന്‍ ചെറിയുടെ രുചി വരുമോ?
2008 വെറും ഒരു ചെറിപ്പഴം മാത്രമല്ലെ ? മറ്റെന്തിന്റെയോ രുചി മറക്കാനായ് വെച്ച ഒരു ചുവന്ന ചെറിപ്പഴം?
bs madai - നന്ദി.. പറഞ്ഞ തിരുത്തുകള്‍ വരത്തി . ഇനിയും വരനെ ഈ കിളിക്കൂട്ടില്‍
പെണ്‍കൊടി -ഈ കിളി കൂട് കൂട്ടിയെതെ ഉള്ളു . വന്നതിനും കമന്റിയതിനും ഒരു പാടു നന്ദി
smitha adharsh -Thanks
Monoos - thanks for your encouragement
തീര്‍ച്ചയായും ശ്രീ... വളരെ നന്ദി
ku ka ku -:) മറ്റൊന്നും ഇല്ലെന്റെ കുട്ടീ.. 2008 എനിക്കൊരു ജീവിതം തന്നില്ലല്ലോ എന്നൊരു വെഷമം അത്രേ ഉള്ളു !!
Thanks a lot for your encouragement!!
Post a Comment