Monday, November 3, 2008

അഭിനവ ഭര്‍ത്താവ്?

ഉച്ചയ്ക്ക് ചോറ് ഉണ്ണാന്‍ എന്നെത്തെയും പോലെ ഒറ്റയ്ക്ക് പോയ് .. lunch box micowave ചെയ്തു തിരിഞ്ഞപ്പോ "hey why are u having such a late lunch?". ഇതാരപ്പാ എന്നോടെ ഇങ്ങനെ ചോദിക്കുന്നത് എന്നോര്‍ത്ത് തിരിഞ്ഞു നോക്കീപ്പോ മധ്യ വയസ്സ് അടുക്കുന്ന ഒരു ഇന്ത്യന്‍ മനുഷ്യന്‍.

അങ്ങനെ ആണ് അയാളെ ഞാന്‍ ആദ്യം പരിചയപ്പെട്ടത്‌.. ഇടയ്ക്ക് കോറിഡോര്‍ ഇല്‍ വെച്ചുള്ള ഹി - ഹലോ പറച്ചില്‍. പിന്നെ കണ്ടപ്പോള്‍ അയാള്‍ ചോദിച്ചു - "Hey we meet so often.I am Gowri Sankar - you can call me Sankar" . ഞാനും തിരിച്ചു എന്റെ പേരു പറഞ്ഞു... nice meeting you എന്ന് കൂടെ കൂട്ടി ചേര്ത്തു .ഉടന്‍ അടുത്ത മറുപടി " Come to my seat.I am sitting in Cub 458. We can talk".

"Thanks i will drop in" എന്ന് പറഞ്ഞു ഞാന്‍ ഒഴിഞ്ഞു. എന്തോ ഒരു വശ പിശക് പോലെ തോന്നിയെന്കിലും ഞാന്‍ അതങ്ങ് വിട്ടു.

പിന്നെ അയാളെ കാണുമ്പോ എനിക്ക് എന്തോ ഒരു ഭയം ആരുന്നു..

Fear unknown from deep with in . ഒരിക്കല്‍ ഷോപ്പിങ്ങ് mall ഇല്‍ കറങ്ങി നടന്നപ്പോ ഞാന്‍ അയാളെ കണ്ടു... കൂടെ ഭാര്യയും രണ്ടു കുട്ടികളും.. എനെ കാണാതിരിക്കാന്‍ വഴിയില്ല.. ഹും..കണ്ടിട്ട് കാണാതെ നടന്നു അയാള്‍..

ഇന്നലെ ഞങ്ങള്ക്ക് ethnic day ആയിരുന്നു.... അത് maximum ആഘോഷിക്കനായ് TOTALY ETHNIC INDIAN STYLE ഇല്‍ വന്ന എന്റെ നേരെ അയാളുടെ camera കണ്ണുകള്‍ പലതവണ മിഴിചിമ്മി..

മൈന്‍ഡ് ചെയ്യുന്നില്ല എണ്ണ ഭാവത്തില്‍ ഞാന്‍ ഇരുന്നെന്കിലും എനിക്ക് മനസിലായ് അയാള്‍ തീരെ ശെരിയല്ല എന്ന്.

celebrations എല്ലാം കഴിഞ്ഞു അയാള്‍ എന്റെ അടുത്ത് വന്നു.. you were looking extremely beautiful..I will ping you in messenger" എന്ന് പറഞ്ഞിട്ട് പോയ്..

വീണ്ടും തുരു തുരാ ഇമെയില്‍.. അയാള്‍ എടുത്ത എന്റെ ഫോടോസ് പിന്നെ compliments.

I think we should meet.. where you from, basically...? ഞാന്‍ മറുപടി അയയ്ക്കാന്‍ മെനക്കെട്ടില്ല .

ഇത്ര സീനിയര്‍ position ഇല്‍ ഇരിക്കുന്ന അയാള്‍ക്ക്‌ നാണം ഇല്ലേ എന്ന് ഞാന്‍ ഓര്ത്തു. ഒരു മെയില് നു പോലും ഞാന്‍ reply ചെയ്തില്ല . എങ്കിലും അയാള്‍ നാണം ഇല്ലാതെ മെയില് അയച്ചു കൊണ്ടേ ഇരുന്നു.. എനിക്ക് അയാളോടുള്ള ദേഷ്യം ത്തേക്കാള്‍ തോന്നിയത് ആ ഭാര്യയോടും കുഞ്ഞുന്‍ഗലോടും ഉള്ള സഹതാപം ആയിരുന്നു!!

18 comments:

കുഞ്ഞിക്കിളി said...

തുടക്ക കാരിയാ എങ്ങനെ എഴുതണം എന്നൊന്നും അറിയില്ല.. എനിക്ക് ഉണ്ടാകുന്ന ചെല അനുഭവങ്ങള്‍ കുത്തി കുറിയ്ക്കുന്നു .. വാച്ച് അഭിപ്രായം പറയുമല്ലോ..

ഈ സംഭവം നടക്കുന്നത് അമേരിക്ക യിലുള്ള ഒരു ഓഫീസ് ലാണ്

മലമൂട്ടില്‍ മത്തായി said...

Please do not hesitate to talk to your manager about this behavior. Normally the manager will take care of it. If it does not stop or if you feel that the manager is not in a position to help you, go straight to HR and make a formal complaint. Unwelcome electronic/ verbal communication is grounds for harassment. Even taking your picture when you are not willing to pose is good enough to complain.

And do not have any pity for the wife and kids, its your life and you should be able to live it in your own terms.

കുഞ്ഞിക്കിളി said...

Thanks Mathai chetta... This guy has moved to a different office. I checked with some other girls, and they too had the same opinion abt him.This guy is from a different company and we are all from diff vendors.If I go ahead with a complaint it will become very flashy. Just for this time i am leaving him... but no other time he will be forgiven.Thanks again for ur comment

മലമൂട്ടില്‍ മത്തായി said...

So long as everyone involved in this case is residing in the US, US law will prevail. To my understanding, the secrecy laws here prohibits anyone involved in the case to be named, esp in the case of sexual harassment.

So in your case, you can still proceed with the case, so long as the emails are not deleted and you still have the pics which he sent you.

Anil cheleri kumaran said...

ബ്ലോഗില്‍ തുടക്കക്കാരിയാണെന്നൊന്നും തോന്നുന്നില്ല. എഴുത്ത് അത്രക്ക് നന്നായിട്ടുണ്ട്. ആശംസകള്‍!

smitha adharsh said...

ഓണം കേറാ മൂലയിലെ ബസ്സ് സ്റൊപ്പിലും,അമേരിക്കയിലെ ഓഫീസിലും.. എന്ന് വേണ്ട..എവിടെ വേണമെങ്കിലും ഇത്തരം "മാന്യന്‍"മാരെ കാണാം.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:പക്ഷേ ഈ പറഞ്ഞതില്‍ ഒന്നും “ഇനി മേലാല്‍ എന്റടുത്ത് സംസാരിക്കാന്‍ വരരുത്” എന്നോ മറ്റോ തിരിച്ച് പറയുന്നതായി ഒരു സൂചന പോലുമില്ലാലോ.. അതെന്താ അങ്ങനെ പറയാനുള്ള ധൈര്യമില്ലേ. മറിച്ച് പറഞ്ഞതോ “Thanks i will drop in" നനഞ്ഞിടമേ എല്ലാവരും കുഴിക്കൂ...

ശ്രീ said...

ചാത്തന്‍ പറഞ്ഞതിനെ അനുകൂലിയ്ക്കുന്നു. നയത്തില്‍ കാര്യമങ്ങ് തുറന്നു പറയുന്നതായിരുന്നു അഭികാമ്യം.

Joji said...

a. Kunjikkilikku moral support.
b. Chathan paranjathinu oru ammen

Joji said...

ഒരു കാര്യം പറയാന്‍ മറന്നൂ.. അവനൊക്കെ ഭര്‍താവു അല്ല! ഞരംബു രൊഗികള്‍ ആണു

ബഷീർ said...

ചാത്തന്‍ പറഞ്ഞത്‌ പോലെ . വശപ്പിശക്‌ തോന്നിയനിമിഷം അതിനു തടയിടേണ്ടതായിരുന്നു.

ഇത്തരക്കാരില്‍ ചിലര്‍ ക്രിമിനലുകളും ഉണ്ടാവാം... സൂക്ഷിക്കുക. മുളയിലേ നുള്ളിയാല്‍ .. നല്ലത്‌

ആശംസകള്‍

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇതത്ര ഭയങ്കര സംഭവമൊന്നുമല്ല കുഞ്ഞിക്കിളി. അമേരിക്കയില്‍ നിയമത്തിന്റെ ഇത്രയും സെറ്റപ്പുണ്ടായിട്ടും, എന്തിനാ പേടിക്കുന്നേ? അത് പോട്ടെ, അവന്റെ മുഖത്ത് നോക്കി " ഡേയ് കിഴവാ, നിനക്ക് ആളുമാറി പോയി. വഴിവിട് മോനെ എന്ന് പറഞ്ഞാല്‍ തീരുന്ന കേസല്ലെയുള്ളു ഇത്. ഇതുപോലുള്ള തൈകിളവന്‍ മാര്‍ക്ക് മുഖത്തടിച്ച് മറുപടികൊടുക്കുന്ന മറിന ലെയ്സിനോവ എന്ന റഷ്യക്കാരി എന്റെ സുഹൃത്തിനെ ഞാന്‍ ഓര്‍ത്ത് പോകുന്നു.

അങ്കിള്‍ said...

കുഞ്ഞിക്കിളി,

ഇതാ ഇതും, ഇതും കൂടി ഒന്നു വായിച്ചു നോക്കൂ. ഇത്രയോക്കെ നിയമങ്ങള്‍ ഉള്ള നമ്മുടെ രാജ്യത്ത് എന്തെല്ലാം സ്ത്രീകള്‍ക്കെതിരെ നടക്കുന്നു. അമേരിക്കയില്‍ എത്തിയിട്ടും അയാള്‍ ഇന്‍ഡ്യാക്കാരന്റെ ദുശ്ശീലങ്ങളൊന്നും വിടുന്നില്ല. ഒരു അമേരിക്കന്‍ പെണ്‍കുട്ടിയോടു പെരുമാറിയതില്‍ നിന്നും കിട്ടിയ അനുഭവമായിരിക്കും അയാളുടെ ഉള്ളു മുഴുവന്‍.

BS Madai said...

ഇപ്പോഴും വൈകിയിട്ടില്ല - ആ പരിപ്പ് വേവില്ലെന്നു തുറന്നടിക്കുക...! പിന്നെ ശല്യമുണ്ടാകില്ല, തീര്‍ച്ച.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സംഭവാമി യുഗേ യുഗേ...
ന്നു വച്ചാ ഇതാദ്യത്തേതല്ലാ, അവസാനത്തേതും!
തുടര്‍ന്നുകൊണ്ടേ ഇരിക്കും മനുഷ്യന്‍ ഉള്ളിടത്തോളം.

പ്രതിവിധി നിശ്ചയിക്കാന്‍ ഞാനും നീയും യോഗ്യരല്ല
ഡോക്ടറുമല്ല...

Anonymous said...

കുഞ്ഞികിളി... ഞാന്‍ ഇവിടെ ആദ്യമാണ്‌...

ചാത്തന്‍ പറഞ്ഞതിനോട്‌ പലരും ആമേന്‍ പറഞ്ഞ്‌ കണ്ടു... പലപോഴും ഇത്തരത്തില്‍ ഉള്ള മാന്യന്മാരെ കണ്ടില്ലന്ന് നടിക്കുന്നത്‌ അവര്‍ക്ക്‌ വളം വെച്ച്‌ കൊടുക്കലല്ലല്ലോ???

പ്രതികരിച്ചാല്‍ പലപ്പോഴും കോഞ്ഞാട്ടയാകാന്‍ പോകുന്നത്‌ നമ്മടെ മനസമധാനം ആയിരിക്കും, അല്ലേ????...

അല്ല...പ്രതികരിക്കന്‍ പോയാല്‍ ഈ അമേന്‍ പറഞ്ഞവര്‍ അന്ത്യകൂതശയുടെ നേരത്ത്‌ പൊലും കൂടെ നില്‍ക്കില്ല.. പെണ്ണ്‌ പെണ്ണയി നടക്കാഞ്ഞിട്ടന്ന് പറഞ്ഞ്‌ നമ്മളെ പ്രതിയാക്കും...

എനിക്കും ആ ഭാര്യയോട്‌ സഹതാപം തോന്നുന്നു എന്റെ കുഞ്ഞികിളി...

Tin2

Kvartha Test said...

കുഞ്ഞിക്കിള്ളി അടുത്ത കാലത്തു അമേരിക്കയിലേക്ക് കൂട് മാറിയതായിരിക്കും.
പരിചയമാവുമ്പോള്‍ എളുപ്പത്തില്‍ കൈകാര്യംചെയ്യാന്‍ പഠിച്ചോളും!

കുഞ്ഞിക്കിളികളെ ചാക്കിട്ടു പിടിക്കാന്‍ സാധാരണ എളുപ്പമാണല്ലോ! അയാളും ഒന്നു ശ്രമിച്ചു, അത്രതന്നെ! അമേരിക്കയില്‍ ഒരു dating-nu try ചെയ്യുന്ന പല ടെക്നിക്കുകളില്‍ ഒന്നു മാത്രം! (മറ്റു ടെക്നിക്കുകള്‍ ഏതൊക്കെ എന്നൊന്നും ആരും എന്നോട് ചോദിക്കരുത്!)ഹി ഹി ഹി

You can simply say with your smiling face, "I am sorry, I am not interested." It's common, no need to think over it.

:-)

Tomkid! said...

“പോയി പണി നോക്കടാ നാറീ“ എന്നൊരു മറുപടി കുടുക്കാമായിരുന്നു.