ചുമ്മാ ഒന്നു ബ്ലോഗ് ചെയ്തു തുടങ്ങാം എന്നോര്‍ത്ത് കയറിയതാ.... അപ്പൊ ദേ ഇവിടെ കണ്ടമാനം വര്‍ഗീയ രീതിലുള്ള ചര്‍ച്ചകള്‍ ആണ് നടക്കുന്നത്. കൊടകര പുരനോം,കൊച്ചു ത്രേസ്സ്യ ടെയും,ബെര്‍ലി യുടെയും ബ്ലോഗ് ഒക്കെ കണ്ടു വന്നതാ....ഇവിടെ കൂടുതല്‍ പേരുടേയും ലക്ഷ്യം അച്ചെന്മാരേം കന്യസ്ട്രീകളെയും കത്തോലിക്കാ സഭയെയും കാര്യമായിട്ടും കാര്യമില്ലതെയും വിമര്‍ശിക്കുക ആണെന്ന് തോന്നുന്നു..
ആരെയും ഉപദേശിക്കുക അല്ല എന്റ ഉദ്ദേശം.. ഉപദേശിച്ചാല്‍ ആരാണ്ട് കേള്‍ക്കാന്‍ പോകുന്നു!!
ഒന്നു മാത്രം ശ്രെദ്ധിക്കുക.. കൊറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് നസ്രേത്ത് കാരനായ ഒരു 'ആശരിചെക്കെന് ' ജീവിച്ചിരുന്നു.. കൊറേ മീന്‍ പിടുത്തക്കാര്‍ ആയിരുന്നു കൂട്ട്. അധിക കാലം ഒന്നും ആള് ജീവിച്ചില്ല.. കുറെ രോഗ സൌഘ്യങ്ങളും അല്ഭുതങ്ങളും നടത്തി ആയ കാലത്തു ... അനീതിയെ ചോദ്യം ചെയ്തു.... അയാളെ ആള്ക്കാര് കുരിശില്‍ തറച്ചു കൊന്നു...എന്നിട്ട് ഇപ്പൊ ആ മനുഷ്യന്റെ ആ പന്ത്രണ്ടു ശിഷ്യന്മാര് ഈ ലോകത്തിലെ നല്ല ഒരു ശതമാനം ജനങ്ങളെ മത പരിവര്‍ത്തനം ന്നടതീരിക്കുന്നു..ഇത്രേം പൊട്ടന്മാര് ഉണ്ടോ ലോകത്ത്.. ഏതോ കാലത്തു ജീവിച്ചു മരിച്ച..ഒരു ആശരിചെക്കന്റെ , അതും മീന്പിടുതക്കാരുടെ ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ പിന്‍ഗാമികള്‍ ആകാന്‍?
അച്ചന്മാരും, ബിഷപ്പ് മാരും, കന്യാസ്ത്രീകളും കാണിക്കുന്നത് ന്യായീകരിക്കാന്‍ സ്രെമിക്കുക അല്ല..തെറ്റ് എപ്പോഴും തെറ്റ് തന്നെ ..ക്ഷമിക്കാനും മറക്കാനും പൊറുക്കാനും സ്നേഹിക്കാനും ആണ് ആ മനുഷ്യന് പറഞ്ഞെച്ചു പോയത്.. അതിലൂടെ ലോകത്തിനു സമാധാനം ഉണ്ടാകും എന്ന് നിങ്ങള്‍ക്ക് തോന്നുന്നില്ലേ..ക്ലേശം നിറഞ്ഞ ജീവിത യാത്ര യില്‍ സാന്ത്വനം അരുളുന്ന ഒരു നീരുറവ ആണ് എനിക്ക് ഈശോ.. ഈ ബ്ലോഗ് വായിക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തില്‍ ക്ലേശങ്ങള്‍ ഏറിയ നിമിഷങ്ങള്‍ ഉണ്ടാകും..
ദൈവത്തിന്റെ ശക്ടമായ ഇടപെടല്‍ ഉണ്ടാകട്ടെ ആ സമയത്തു എന്ന് പ്രാര്‍ത്തിക്കുന്നു .
മറ്റു മതങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു... രണ്ടായിരം വര്‍ഷങ്ങള്‍ മുന്‍പ് കുരിശില്‍ മരിച്ചവനെ ഡെയിലി വീണ്ടും കുരിശില്‍ കയറ്റുകയും ചെളി വാരി എറിയുകെയും ചെയ്യുന്ന പരിപാടി നിര്‍ത്തികൂടെ നിങ്ങള്‍ക്ക്...
ഒന്നേ പറയുന്നുള്ളൂ..പിതാവേ..ഇവര്‍ ചെയ്യുനന്തു എന്തെന്ന് ഇവര്‍ അറിയുന്നില്ല.. ഇവരോട് ക്ഷമിക്കണേ..
Thursday, November 6, 2008
Subscribe to:
Post Comments (Atom)
11 comments:
ഈശോവിനെ ആരും കുറ്റം പറഞ്ഞിട്ടില്ല. പള്ളിയെയും പട്ടകാരനെയും കുറ്റം പറഞ്ഞാല്‍ അതെങ്ങിനെ ഈശോവിനെ കുറ്റം പറഞ്ഞതാകും?
കര്‍ത്താവു തന്നെ പുരോഹിത വര്‍ഗത്തെ "വെള്ളയടിച്ച കുഴിമാടങ്ങള്‍" എന്നല്ലേ വിശേഷിപിചിട്ടുള്ളത്?
കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കരുത്....
താങ്കള്‍ക്ക് ഒന്നു പറയാമോ ഏതെല്ലാം ബ്ലോഗുകളാണ് ക്രിസ്ത്യാനികളെ ആക്ഷേപിക്കുന്നതെന്ന്?
പള്ളിയെ ആളുകള്‍ കുറ്റം പറയുന്നെങ്കില്‍ അതിനു തക്കതായ കാരണങ്ങള്‍ അവര്‍ ബ്ലോഗിലൂടെ പറയുന്നുണ്ടല്ലോ? താങ്കള്‍ക്ക് അതിനുള്ള മറുപടികള്‍ നല്കാൻ ശ്രമിക്കാം.
ഇനി എന്റെ ചോദ്യമിതാ ഇവിടെ ദയവായി ഉത്തരം നല്‍കൂ...
1. ക്രിസ്ത്യൻ പള്ളികളുടെ ലക്ഷ്യം സമൂഹത്തിന്റെ പരമമായ ഉന്നമനം ആണെങ്കില്‍, നാളെ മുതല്‍ പള്ളിയിലേക്കു വരുന്ന ചാരിറ്റി ഫണ്ടുകള്‍ കൊണ്ടുപോയി ട്രഷ്രറിയില് അടയ്ക്കട്ടെ... എന്തിനു സ്വന്തമായി ചിലവഴിക്കുന്നു. നമ്മുടെ രാജ്യത്ത് ഗവണ്മെന്റില്ലെ? അവര്‍ ജനങ്ങളെ പരിപാലിക്കട്ടെ.
2. ഉടന്‍ തന്നെ ഹിന്ദുക്കള്‍ കഴിഞ്ഞ രണ്ടുതലമുരയിലായി ഇന്ത്യയില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടവരെയെല്ലാം ഹിന്ദുമതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം തുടങിയാല് താങ്കളുടെയും പള്ളിയുടെയും മതത്തിന്റെയും പ്രതികരണമെന്തായിരിക്കും.
ഇതിനുള്ള ഉത്തരം ഞാന്‍ തന്നെ പറയാം: ഇവിടെ കലുഷിതാമായ അവസ്ഥയുണ്ടാകും... കലാപങ്ങളും ഉണ്ടാകും... അന്നു ഒരു പക്ഷേ പല ന്വൂനപക്ഷങളും തുടച്ചു നീക്കപ്പെട്ടേക്കാം... അവശേഷിക്കുന്നവറ് സ്വയം രക്ഷയ്ക്കായി ഹിന്ദുത്വം സ്വീകരിച്ചെന്നും വരാം....
അതൊന്നും ഇവിടെ നടക്കുന്നില്ല... അപ്പോള്‍ ഈ ഒച്ചപാട് എന്തിനാണ്?....
ഒരല്പം വൈകാരികമായിപ്പോയി... ഒരു കാര്യം പറയാം... കേരളത്തിൽ ക്രിസ്ത്യാനികൾക്ക് പരമമായ സ്വാതന്ത്ര്യം എന്നും ലഭിച്ചിരുന്നു... ഇവിടെ ഒരു അരക്ഷിതാവസ്ഥയുമില്ല..
നിര്‍ബന്ധമായ് മത പരിവര്‍ത്തനം എന്നതില്‍ എന്ത്ര മാത്രം സത്യം ഉണ്ടെന്നു എനിക്കറിയില്ല.. എന്നാലും ബ്ലോഗ് കളില്‍ ഉപയോഗിക്കുന്ന പല പരാമര്‍ശങ്ങളും വേദനിപ്പിക്കുന്നവ തന്നെ ആണ്.. സഹനത്തിന്റെ തീച്ചൂള യിലൂടെ ജീവിച്ചു.. വിശുദ്ധരുടെ ഗാന ത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ട അല്‍ഫോന്‍സ അമ്മ യെ കുറിച്ചു ഏതോ ഒരു ബ്ലോഗ് ഇല very sarcastic ആയ എഴുതീരിക്കുന്നത് കണ്ടു..
answers to your questions Rajeend.
1.Why should that be deposited in treasuries? We pay taxes for taht? Should we go ahead and sponsor foreign trip for minnisters?
2.If any body has been forcefully converted to christianity, let them go back to their original religion on THEIR will and NOT under any other influence.
ഞാന്‍ ഇവിടെ ഒച്ചപാട് ഉണ്ടാക്കാന്‍ വന്നതല്ല .. ഈ രീതിയില്‍ ഉള്ള discussions നു വേണ്ടീം അല്ല ഞാന്‍ ബ്ലോഗിങ് തുടങ്ങീതു.. കണ്ടപ്പോ പറയാതെ ഇരിക്കാന്‍ പറ്റീല്ല.
The church and the clergy , including the Pope was pictured in a sarcastic manner.. and now i am not going to point out each and every..
People should not make generalised statements against the whole Christian race just becos of a few people who have gone wrong.That is what is happening her e at present.
Hope you all got me.. and no offenses intended.
ആരോ ചെയ്ത കുറ്റത്തിന് എല്ലാരേം ഒരു പോലെ അവഹേളിക്കരുതു... അത് വളരെ മോശമാണ്...കുഞ്ഞികിളി..keep writing...
ഈശോയെ രക്ഷിക്കുന്നത് കുഞ്ഞിക്കിളിയോ, അതോ കുഞ്ഞിക്കിളിയേ രക്ഷിക്കുന്നത് ഈശോയോ? ചിന്തിക്കൂ.
അപ്പോള്‍ ഈശോക്കറിയാം എങ്ങനെ ഈശോയുടെ കാര്യം നോക്കണമെന്ന്, ഈശോയെപ്പറ്റി ആരും ദുഖിക്കാനല്ല ഈശോ ഒരു മതം തുടങ്ങിയത്, മറിച്ച് മറ്റുള്ളവരുടെ ദുഃഖം കുറയ്ക്കാനാണ്, അല്ലെ. പിന്നെ എന്തിന് ഈ ബ്ലോഗ്ലോക ചര്‍ച്ചകള്‍ കണ്ടു കുഞ്ഞിക്കിളി ഈശോക്കുവേണ്ടി സങ്കടപ്പെടണം?
കുഞ്ഞിക്കിളി ആലോചിക്കേണ്ടത്, ഗൌരവമായി ജീവിതത്തെ കുറിച്ചു ചിന്തിക്കാതെ എന്തിലും ദോഷം കണ്ടെത്തുന്ന ചില ദോഷൈകദൃക്കുകള്‍ എവിടെ ചെന്നെത്തും എന്നാണ്! അവരില്‍ നിന്നും കുഞ്ഞിക്കിളിക്ക് എന്ത് പഠിക്കാം, എങ്ങനെ അവനവന്റെ ജീവിതം കുറച്ചു കൂടി കാര്യക്ഷമമാക്കാം എന്നാണ്. അങ്ങനെയാണ് ഈയുള്ളവന്റെ അഭിപ്രായം.
എന്തുപറയുന്നു?
മൂര്‍ത്തികള്‍ എന്നും നല്ലവരായിരുന്നു.
പക്ഷെ ഇപ്പൊ മൂര്‍ത്തികളേക്കാള്‍ മുകളിലാണു ശാന്തിക്കാര്‍...
പാവം പൊതുജനം പലരീതിയില്‍ വീണ്ടും കഴുതയാവുന്നൂ !
അഗ്രഹാരത്തിലെ കഴുത!
കുഞ്ഞിക്കിളിയേ... കൂടെവിടെ???
ഇതൊരു പഴയ സിനിമാ ഗാനം.. കാര്യമതല്ല,
കൊടകരപുരാണവും, കൊച്ചു ത്രേസ്യയുമൊക്കെ മലയാളം ബ്ലോഗിലേക്ക് വായനക്കാരെ ആകര്‍ഷിപ്പിക്കുന്ന മുഖ്യ ഘടകങ്ങളാണ്. അവരാരും കുഞ്ഞിക്കിളിയെ പോലെ ഒരു സമുദായത്തിനു വേണ്ടീ കേഴുന്നില്ല. ബെര്‍ളി തോമസ് ആക്ഷേപ ഹാസ്യത്തിലൂടെ എല്ലാവന്റേയും നെഞ്ചില്‍ തന്നെയാണ് കത്തിയിറക്കുന്നത് റിഗാര്ഡലെസ് ജാതി മതം രാഷ്ട്റീയം.
ആരന്റമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്, എന്ന് കേട്ടിട്ടില്ലേ? അതു പോലായല്ലോ ഇവിടേയും കാര്യങ്ങള്‍.
കഴിഞ്ഞയാഴ്ച കാന്തപുരത്തിനെ വലിച്ചുകീറി ഉപ്പ് തേച്ച് ബൂലോകത്തിന്റെ ഭിത്തിയില്‍ ചേര്‍ത്ത് വച്ചപ്പോള്‍ ഈ വികാര വിക്ഷോഭമൊന്നും കണ്ടില്ലല്ലോ? അതിനു മുന്‍പ്, സന്തോഷ് മാധവന് മുതല്‍ രാജ് താക്കറെയെ വരെ ഇവിടെ പോസ്റ്റ് മാര്‍ട്ടം നടത്തി, അപ്പോഴും കുഞ്ഞിക്കിളിയെ ഇവിടെങ്ങൂം കണ്ടീല്ലല്ലോ? പ്രോക്രിത്തരം കാണിച്ചാല്‍ വിമര്‍ശിക്കും, കുറ്റപ്പെടുത്തും, അതിപ്പോള്‍ കത്തോലിക്ക സഭയാണെന്ന് കരുതി ചുമ്മാതിരിക്കണമ്മോ?
കുഞ്ഞിക്കിളി, ഇതെന്താ ഞാനും ഒരച്ചായത്തിയാണെന്ന് നാട്ടാരെ അറിയിച്ച് ജന പിന്തുണ നേടാണുള്ള വള്ള നമ്പരുമാണോ? അതൊ? സാമുദായിക ദൈനംദിന പ്രശ്നനങ്ങളിലിടപെട്ട് "വിശുദ്ധയാ"കാനുള്ളതിന്റെ മുന്നോടിയാണോ?
ennathokkeya ivide nadakkunne...
kunjiklkili ezhuthutto....
vaayil thonniyathokke
Sree... njan eeshoye rekshikkan onnum nokkualla... I agree with you.
Ku.Ka.ku. -> സമ്മതിച്ചു.. കമന്റ്സ് ഒക്കെ നല്ല ഷാര്‍പ് ആണെല്ലോ..Keep kallidaling :)
Sunnykutta- I write about things I am convinced on, I really dont intend to write on such things.... but for things which i feel I sould reply, I will..
pirikkuttii... thanks for ur encouragement
പൂയി... ഇവിടെ ആരുംല്ല്യേ??? അമേരിക്കേല് അത്രയ്ക്ക് തണുപ്പാണോ???
Post a Comment