Tuesday, November 4, 2008

സത്യം ?

സത്യം..സത്യം വേദനിപ്പിക്കുന്നതാണ്..എന്തിന്റെയും സത്യം അറിയാന്‍ നമുക്കെല്ലാം ആഗ്രഹം ഉണ്ടാകും..ചില കാര്യങ്ങള്‍ കേട്ടാല്‍ അത് സത്യം ആകല്ലേ എന്ന് നമ്മള്‍ ആശിക്കും..സത്യങ്ങള്‍ പല വിധംശാസ്ത്ര സത്യം, ചരിത്ര സത്യം പിന്നെ ഞെട്ടിപ്പിക്കുന്ന സത്യം ,നഗ്ന സത്യം അങ്ങനെ പല വിധം..

യേശു പറയുന്നു സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന്....


ഇപ്പൊ വാര്‍ത്തകളില്‍ നിറഞ്ഞു നിക്കുന്നത് സത്യം computers ആണ് World Bank account ഇല നിന്നും അവരെ പുറത്താക്കി അത്രേ!സത്യത്തില്‍ ആരോ കള്ളത്തരം കാണിച്ചിട്ടാ... ഇതൊക്ക കേട്ടറിവ് ആണ് കേട്ടോ.. സത്യം ആണോ നു എനിക്കറിയില്ലഅവനവനു സത്യം എന്ന് തോന്നുന്നവ മാത്രം പറഞ്ഞാല്‍ ഈ ലോകം എന്ത് നന്നായേനെ..
സത്യമല്ലേ..

2 comments:

Kvartha Test said...

ശ്രീ കുഞ്ഞിക്കിളീ,

"യേശു പറയുന്നു സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്ന്."

യേശു പറഞ്ഞ സത്യം മാത്രമാണ് സത്യം. അതുതന്നെയാണ് വാല്മീകിയും വ്യാസനും എഴുത്തച്ഛനും ചട്ടമ്പിസ്വാമിയും ശ്രീനാരായണസ്വാമിയും ഒക്കെ പറഞ്ഞ സത്യം, കാരണം പരമസത്യം ഒന്നേയുള്ളൂ എന്നത്രേ.

സത്യത്തിന്‍റെ വേള്‍ഡ് ബാങ്ക് അക്കൌണ്ട് കഥ ഈയുള്ളവനും കേട്ടു, അത് സത്യമാണെന്നാണ് അറിഞ്ഞത്.

ഒരാള്‍ വിചാരിച്ചിട്ടുപോലും സത്യത്തിന്‍റെ (sathyam computers) മുഖം വൃത്തികേടാക്കാന്‍ കഴിഞ്ഞു, അല്ലേ. പക്ഷെ പരമസത്യത്തെ അല്ലാതാക്കാന്‍ ആര്‍ക്കും കഴിയില്ല എന്ന് വിശ്വസിക്കാം!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

തന്നേ? ഞാനൊന്നും അറിഞ്ഞില്ലാ... വന്നു വന്നു ഈ വേള്‍ഡ്‌ബാങ്കിലും എത്ത്യോ ടീംസ് ചില കള്ളത്തരങ്ങളുമായി ?