Thursday, January 29, 2009

ഒരു അവിവാഹിത യുടെ 'കേസ്' ഡയറി !

ഒരു അവിവാഹിത യുടെ 'കേസ്' ഡയറി !

Dedicated to my unmarried female friends.
ഇങ്ങനെ ഒരു write up ചെയ്യേണ്ടി വരുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചിരുന്നില്ല കാലചക്രത്തിന്റെ ദാക്ഷിണ്യമില്ലാതെ തിരിച്ചിലില്‍ , ലക്കില്ലാത്ത കുത്തൊഴുക്കില്‍ പെട്ട് ഒഴുകിയപ്പോള്‍ നഷ്ടമായത് ചില സൌഭാഗ്യങ്ങള്‍ !
നമ്മുടെ നാട്ടിലെ "traditional and orthodox" കാഴ്ചപ്പാടില്‍ വിവാഹം താമസിക്കുന്ന പെണ്‍കുട്ടികളെ തെല്ലു ഒരു അവഗ്ന്ഞ യോടും പരിഹാസതോടും കൂടെയാണ് ആളുകള്‍ നോക്കുക .. അല്ലെങ്കില്‍ സഹതാപത്തിന്റെ കണ്ണുകള്‍.. എന്തനെന്കിലും ഒരു പോലെ അരോചകം തന്നെ ! ഈ അവസ്ടയിലൂടെ കടന്നു പോയ ഏതൊരു പെണ്‍കുട്ടിക്കും മാത്രം അറിയാവുന്നതാണ് ഈ മനോവിഷമം.. അവളുടെ മാതാപിതാക്കള്‍ക്കും ! ആള്‍ക്കാര്‍ക്ക് അവരുടെ നാക്ക് കൊണ്ടു എന്തും പറയാം.. ഏറ്റവും സഹിക്കാന്‍ മേലാത്തത് 'അനുശോചന പ്രകടനങ്ങള്‍ ' ആണ്.. എവിടെ വച്ചു കണ്ടാലും ആള്‍ക്കാര്‍ക്ക് പറയാന്‍ ഇതു മാത്രം " ഒന്നും ആകുന്നില്ല അല്ലെ" അല്ലെങ്കില്‍ " നോക്കുന്നുണ്ടോ കല്യാണം "
ചിലര്ക്ക് നല്ല മനസ്സില്‍ തട്ടുന്ന dialogue പറയുന്നതിലാണ് കമ്പം . പള്ളിയില്‍ നിന്നും ഇറങ്ങി വന്ന എന്റെ മാലയുടെ അറ്റത്ത്‌ പിടിച്ചു " എന്റെ മോള്‍ എ ഈ മാലേടെ അറ്റത്ത്‌ ഒരു താലി കാണാന്‍ ആന്റി എത്ര കാലമായി പ്രാര്‍ത്തിക്കുന്നു ' എന്ന് 4 പേരു കേള്‍ക്കെ പറയുമ്പോള്‍ അത് പറയുന്നതിന്റെ purpose തന്നെ void ചെയ്യപ്പെടുന്നു !എന്തൊക്കെ ആണെന്കിലും ആള്‍ക്കാരുടെ വായ് അടയ്ക്കാന്‍ പറ്റില്ല എന്ന് മനസിലായി !
അമേരിക്ക ഇല്‍ എത്തിയതിനു ശേഷം ഉള്ള കുശലാന്വേഷണം.. എന്താ.. കല്യാണം ഒന്നും വേണ്ടേ.. അതോ സായിപ്പിനേയും കണ്ടു വെച്ചോ? തിരിച്ചു നാട്ടിലോറ്റൊന്നും ഇല്ലേ ?
ഇങ്ങനെ പറയുന്നവരോട് എന്ത് മറുപടി കൊടുത്താല്‍ മതിയാവും എന്ന് എനിക്കറിയില്ല
പുറകോട്ടു തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതം എന്നെ എത്ര മാത്രം മാറ്റി യിരിക്കുന്നു എന്ന് ഞാന്‍ തെല്ലു അഭിമാനത്തോടെ തനെന്‍ ഓര്‍ക്കാറുണ്ട് . ഒറ്റയ്ക്ക് അമേരിക്ക ഇല വന്നു താമസിക്കാനും ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ജോലിയില്‍ ഏറ്റെടുക്കാനും എല്ലാത്തിലും സ്വയം പര്യാപ്തത കൈവരിക്കാനും പറ്റിയത് ഒരു നല്ല കാര്യമായി കണക്കാക്കി ഇരിക്കുമ്പോള്‍ ആണ് ഓരോരുത്തര്‍ അവരവരുടെ view points ഉം ആയി വരുന്നതു... ഈയിടെ ഒരു സുഹൃത്ത് പറഞ്ഞതാണ് " You know what? your so called positive points is the main hindrance for your marriage. Guys think you are super woman.You have a good stand point in your job, high profile career, You drive and move around alone.... " ഇതും ഒര്തോണ്ട് വെഷമിച്ചു കൊറച്ചു നേരം ഇരുന്നു എന്നത് ശരിയാണ്.. എന്നാലും സ്ത്രീ സന്കല്പം എന്താണ് നമ്മുടെ പുരുഷന്മാരുടെ മനസ്സില്‍? ഞങ്ങളെ പോലെ ഉള്ള പെണ്ണുങ്ങളെ സ്ത്രീ സങ്കല്പത്തിന് ചേരില്ല എന്നാണോ?
Anyways lets time prove it! ചുമ്മാ ഒരു പൊതുജന അഭിപ്രായം ഈ വിഷയത്തെ പറ്റി അറിയട്ടെ എന്നോര്‍ത്ത് ഇതു ഒരു പോസ്റ്റ് ആക്കുന്നു .. ഈ വക dialogues നിര്‍ദോഷമായ രീതിയില്‍ ആണെന്കിലും ആരോടും പറയല്ലേ സുഹൃത്തുക്കളെ.. Because it hurts a lot!

32 comments:

Thaikaden said...

"Aarante ammaykku pranthu pitichal kaanan nalla chelu" Ee samooham athra pettennonnum nannavilla.

വിന്‍സ് said...

ഇതു പെണ്‍കുട്ടികളുടെ കാര്യം മാത്രം ആണെന്നാണോ താന്‍ കരുതി വച്ചിരിക്കുന്നതു??? കഴിഞ്ഞ രണ്ടു കൊല്ലമായിട്ടു അതായതു ഇരുപത്തി നാലു വയസ്സു തികഞ്ഞപ്പോ തൊട്ടു തുടങ്ങിയ ശല്യം ആണു എനിക്കിതു. മൂന്നു കൊല്ലത്തിനു ശേഷവും അതു തുടരുന്നു. ഞാന്‍ കൊല്ലത്തിലൊരിക്കല്‍ വച്ചു നാട്ടില്‍ പോവുന്നതു പെണ്ണാലോചിക്കാന്‍ ആണോ എന്നു വരെ സുഹ്രുത്തുക്കളും, അവരുടെ അമ്മമാരും അപ്പന്മാരും, ജോലിയില്‍ കൂടെ ചെയ്യുന്നവരും വരെ ചോദിച്ചു തുടങ്ങി. നാട്ടില്‍ ആരെയെങ്കിലും വിളിച്ചാല്‍ എങ്ങനാ ഈ പ്രാവശ്യം കെട്ടുണ്ടാവുമല്ലോ എന്നു ചോദിക്കാത്ത ബന്ധുക്കളില്ല, കൂട്ടുകാരില്ല. എന്റപ്പനു എന്റെ ഈ പ്രായത്തില്‍ രണ്ടു പിള്ളേരുണ്ടായതു എന്റെ കുഴപ്പം അല്ലല്ലോ :)

തനിക്കു സൌകര്യം ഉള്ളപ്പോ കെട്ടിയാ മതി...പറ്റുമെങ്കില്‍ ഇവിടെ തന്നെ ഉള്ള ചെറുക്കനെ ഒരുത്തനെ കണ്ടു പിടിച്ചു ലൈനാക്കി കല്യാണം കഴിക്കാന്‍ നോക്ക്. അതാ ബെറ്റര്‍.

പിന്നെ ഞാന്‍ ആദ്യം കമന്റിട്ടെന്നു കരുതി കമന്റു കുറയാന്‍ ഒന്നും പോവത്തില്ല കേട്ടോ....ഞാന്‍ ആദ്യം കമന്റിട്ടു ഫേമസ് ആയ ഒത്തിരി ബ്ലോഗ് ഉണ്ട് (കട: എന്റെ കൂടെ കുടി തുടങ്ങി ഫേമസ് ആയ ഒത്തിരി കുടിയന്മാരുണ്ട് - ആറാം തമ്പുരാന്‍)

വിന്‍സ് said...

ദോണ്ടെ ലവന്‍ എടങ്ങേറാക്കി.....!!!

വിന്‍സ് said...

/Guys think you are super woman.You have a good stand point in your job, high profile career, You drive and move around alone.... "/

I think those are great characteristics of a strong woman. I think woman needs to be strong and remain positive especially in a married life. Also it is important to have a good attitude, പക്ഷെ ചില പെണ്ണുങ്ങള്‍ ഉണ്ടല്ലോ എനിക്കു വലിയ മല മറിച്ച ജോലിയുണ്ട്, പാര്‍ട്ണര്‍ ഇല്ലെങ്കിലും എനിക്കു സ്വന്തമായി കാര്യങ്ങള്‍ നടത്താം, ജീവിക്കാം അഭിപ്രായം ചോദിക്കേണ്ട കാര്യം ഇല്ല, വലിയ സൌന്ദര്യം ഉണ്ടു, അതാണിതാണെന്നുള്ള വ്രിത്തികെട്ട ആറ്റിട്യൂഡ് അവിടെ ആണു പ്രശ്നങ്ങള്‍ എല്ലാം. അങ്ങനെ ഉള്ള പെണ്ണുങ്ങളോടു ഇതൊക്കെ മുഖത്തു നോക്കി പറയുകയും വേണം. ലവളുമാരൊക്കെ കെട്ടാത്തതു തന്നാ നല്ലതു.

Calvin H said...

മക്കളെ ഇത്തരം കാര്യങ്ങള്‍ ഓര്‍ത്ത് ചുമ്മാ വിഷമിച്ചിരിക്കാതെ...
കുഞ്ഞിക്കിളി , വൈ ആര്‍ യൂ ബോദേര്‍ഡ് എബൊഉട് സച്ച് കമന്‍സ്റ്റ് ഫ്രൊം പീപ്പിള്‍ ലൈക് ദാറ്റ്?

ഇഫ് യൂ വാണ്ട് റ്റു ഇമ്പ്രസ് ഗൈസ് ലൈക് ദാറ്റ്, ഗോ അഹെഡ് ആന്‍‌ഡ് ബിക്കം ലൈക് എനി അദര്‍ ഗേള്‍ ( വിതൗട് തിങ്കിംഗ് പവര്‍)...

ഇത്തിരി ക്യാരക്ടര്‍ ഉള്ള പെണ്‍കുട്ടി ആണെങ്കില്‍ ഇത്തിരി ക്യാരക്ടര്‍ ഉള്ള ആണ്‍കുട്ടിയെ കണ്‍റ്റെത്തി കെട്ടാനുള്ള ചങ്കൂറ്റവും വേണം. അല്ലാണ്ട് എല്ലാരെയും സുഖിപ്പിച്ച് ജീവിക്കാനാണെങ്കില്‍ നടക്കില്ല...

ബി ബോള്‍ഡ് ഫ്രൊം ഇന്‍സൈഡ് ഓഫ് യുവര്‍ മൈന്‍ഡ്.. നോട് എക്സ്റ്റേര്‍ണലി...

സന്‍ജ്ജു said...

അപ്പോ , എപ്പോ കല്യണം??
വെറുതെ ചോദിച്ചതാണു...മെല്ലെ കെട്ടിയാ മതി :)

Typist | എഴുത്തുകാരി said...

ആരെങ്കിലും എന്തെങ്കിലുമൊക്കെ പറയട്ടേന്നേയ്. അവര്‍ക്കു വേറെ പണിയൊന്നുമില്ലല്ലോ. എപ്പോ കഴിക്കണം, ആരെ കഴിക്കണം, അതൊക്കെ വ്യക്തിപരമായ ഇഷ്ടങ്ങളല്ലേ,മറ്റുള്ളവര്‍ പറയുന്നതു എന്തിനു ശ്രദ്ധിക്കാന്‍ പോണു?

നിരക്ഷരൻ said...

ലോകത്തിന്റെ ഏത് കോണിലായാലും, മലയാളി (ബാക്കിയുള്ളവരുടെ എനിക്കറിയില്ല)ആണിനും പെണ്ണിനുമൊക്കെ കടന്നുപോകേണ്ടിവരുന്ന ഒരു കടമ്പയാണിത്. അതിന്റെ സുഖം തോന്നിക്കുന്ന ഒരു മറുവശം കൂടെ കിടക്കുന്നുണ്ട്. ആ വശത്തേക്ക് കടക്കാൻ ശ്രമിച്ച് നോക്ക്. ഇപ്പോൾ തോന്നുന്ന വിഷമമെല്ലാം പമ്പകടക്കും.

ആൾ ദ ബെസ്റ്റ്.

Anonymous said...

അതൊക്കെ പോട്ടെ, ഇനി ഇപ്പോള്‍ കല്യാണം കഴിഞ്ഞാലും ഇതൊക്കെ തന്നെ ആണ് സ്ഥിതി കുഞ്ഞിക്കിളീ. പിറ്റേ ദിവസും മുമ്പു ആള്‍ക്കാര്‍ ചോദിച്ചു തുടങ്ങും വിശേഷം ഒന്നും ഇല്ലേ എന്ന്. കല്യാണത്തിന് വെറും 4 മാസം ശേഷം കണ്ട ഒരു അമ്മായി ഒരു ഡോക്ടറെ കാണാനുള്ള ഉപദേശവും തന്നു, വിശേഷം ആയില്ല എന്ന് പറഞ്ഞതിന്. അതിന് നമ്മള്‍ അതിന്നുള്ള ശ്രമം നടത്താന്ടെങ്ങിനെയാ അമ്മായീ എന്ന് ചോദിക്കേണ്ടി വന്നു.

നിലാവ് said...

ഇതു ഞാനും കുറെ അനുഭവിച്ചതാ..
ത്രണവല്‍ഗണിക്കുക, അത്രേ ചെയ്യാനുള്ളൂ...ഇവരോടൊക്കെ..

Anonymous said...

പിന്നെ തെക്കേടന്‍ പറഞ്ഞത്‌ പോലെ.. ആരന്റെ അമ്മക്ക്‌ ഭ്രാന്ത്‌ വരുമ്പോ കാണാന്‍ നല്ല ശേലു... അതു തന്നെ.. താന്‍ വിഷമിക്കണ്ടാടോ...ഞാന്‍ ഒരു essay comment ടൈപ്പ്‌ ചെയിതു വെച്ചതാ.. BUT...

തന്റെ അവസ്ത മനസ്സിലാകും...സാരമില്ലന്നേ...

എന്റെ മെയില്‍ id അവിടെ ഉണ്ട്‌, വട്ടാകുമ്പോള്‍ ഒരു മെയില്‍ തട്ടിക്കോ...please do

Tin2

Thaikaden said...

Tintu, njan THAIKADEN aanu. THEKKEDAN allatto. Ente janmasthalamaanu Thaikkad - Guruvayur.

അപരിചിത said...

ഹൊ
ഇതിപ്പൊ വിവാഹ വിഷയം മാത്രം അല്ല...എന്തിനാണെങ്കിലും നമ്മളെക്കാള്‍ bothered നാട്ടുകാരാ
പറഞ്ഞിട്ടു കാര്യം ഇല്ലന്നേ

വീട്ടില്‍ നിന്നാല്‍ പ്രശ്നം റോഡിലൂറ്റെ നടന്നാല്‍ പ്രശ്നം ആരെയെങ്കിലും നോക്കി ചിരിച്ചാല്‍ പ്രശ്നം
ഹൊ ഈ ദരിദ്രവാസികള്‍ക്കൊന്നും വെറെ പണി ഇല്ലെല്ലൊ
ചിലപ്പൊഴൊക്കെ കൂടെ നടക്കുന്നവര്‍ തന്നെ ഉപദേശിക്കും with such harsh words u knw...അപ്പോള്‍ ആലോചിക്കാറുണ്ട്‌ hw can they do this

afterall അതാണു ലോകം
പറയുന്നവര്‍ അങ്ങു പറയട്ടെ നമ്മള്‍ നമ്മുക്ക്‌ തോന്നുന്നത്‌ പോലൊക്കെ ചെയ്യും ജീവിക്കും അല്ല പിന്നെ




time proves it all
എന്റെ അഭിപ്രായത്തില്‍
people talk let them talk


ഇനി ഇപ്പോ കല്യാണം കഴിഞ്ഞാലും ഇതൊക്കെ തന്നെയാ സ്ഥിതി..ഇതിങ്ങിനെ തുടര്‍ന്നു കൊണ്ടേ ഇരിക്കും ഇതിനു ഒരു അവസാനം ഇല്ല...


:D

Anonymous said...

I think lot of mallu guys are expecting his girl to be bit shy and obedient on them.

Tomkid! said...

പെണ്ണുങ്ങള്‍ കെട്ട്യോന്മാരെ ആശ്രയിക്കാതെ ആണുങ്ങളെപ്പോലെ ജീവിക്കാന്‍ പഠിക്കണം.

അനില്‍ വേങ്കോട്‌ said...

തീർത്തും ചർച്ചചെയ്യേണ്ട ഒരു വിഷയമാണു. നിലപാടുള്ള ഒരാളെ അത് ആണായാലും പെണ്ണായാലും ഇന്നത്തെക്കാലത്ത് മറ്റുള്ളവർക്കു പേടിയാണു.വിധേയൻ/വിധേയ മാരെയാണു എവർക്കും ആവശ്യം. സ്ത്രീയാകുമ്പോൾ ഇത് കൂടുതൽ സമൂഹം പ്രതീക്ഷിക്കുന്നു. പക്ഷേ അതേ ഉയരമുള്ള മറ്റൊരാളെ കാണാനാവില്ലയെന്നു ഇതിനർഥമില്ല. നട്ടെല്ല് നിവർന്നു നിൽക്കാനുള്ളതാണെന്നു നമ്മുടെ സമൂഹം അറിയുന്ന കാലം, അതിന്റെ സൌന്ദര്യം .. അതിലേക്കു ഈ ലോകമുണരണേയെന്നാണു എന്റെ പ്രാർത്ഥന

കുഞ്ഞിക്കിളി said...

തൈകടെന്‍ - വളരെ ശരി തന്നെ. നന്ദി
വിന്‍സ് - അഭിപ്രയങ്ങല്‍ക്കെല്ലാം നന്ദി . പിന്നെ.. independant ആണ് .. എനിക്കാരുടെയും ആവശ്യം ഇല്ല എന്ന് പറഞ്ഞു നടക്കുന്ന പെണ്‍കുട്ടികള്‍ ഉണ്ട്.. അത് വേറേ ഒരു category. But there are some people who just dont end up finding a match...Thanks for the boost up.. yes I will continue to be a strong women in all its good sense, and in life defenitely I will bow down to be a good family woman.
Sree Hari - Yes! to be bold internally is the real thing! I should not turn out to be like"any other gal" Thanks a lot for the comment

സഞ്ജു - അടി ;)
എഴുത്തുകാരി - mind ചെയ്യാതെ ഇരുന്നാലും ഇതു തന്നെ കേട്ടോണ്ട്‌ ഇരിക്കുമ്പോള്‍ എന്തോ പോലെ തോന്നും.. അതാണ് കാര്യം
നിരക്ഷരന്‍ ചേട്ടാ - thanks for ur comment. I am your big time Fan :) സുഖം തോന്നിക്കുന്ന മറുവശം കൊറേ നാള്‍ കൂടി സന്തോഷം തരുമെന്ന് ആശിക്കുന്നു
കവിത - പലരും എന്നോട് ഇതു പറഞ്ഞു.. ചോദ്യങ്ങള്‍ ഒരിക്കലും അവസാനിക്കില്ല .. ഇതു വെറും ഓലപടക്കം മാത്രം എന്ന് :)
നിലാവേ - അപ്പൊ എന്റെ situation നന്നായി മനസിലാകുന്നു എന്ന് കരുതുന്നു
ടിന്റുകുട്ടി - തൈക്കാടന്‍ നെ തെക്കേടന്‍ ആക്കി അല്ലെ :) എന്ത് ചെയ്യാം തല്ലു കൊള്ളി തല്ലുകൊള്ളിത്തരം അല്ലെ കാണിക്കു.. എന്തെ essay type comment post ചെയ്യഞ്ഞേ?

അപരിചിത - yes! people talk.. let them talk.. നമ്മള്‍ bother ചെയ്യാതെ ഇരിക്കുമ്പോ പറയും.. കണ്ടില്ലേ അവളുടെ ഒരു അഹങ്ങാരം എന്ന് !
ദ്രിഷ്ട - shy nd obediant is different. and being smart in profession and society is different. These days it is difficult to live with both partners earning. അപ്പൊ പിന്നെ പെണ്ണ് നാണിച്ചു നിലത്തു പടവും വരച്ചു ഇരിക്കുന്ന ടൈപ്പ് ആവണം ന്നു വെച്ചാല്‍ ശേരിയാകുമോ ?

തോമസുകുട്ടീ... - കേട്ടികഴിഞ്ഞാല്‍ കൊറേ ഒക്കെ ആശ്രയിച്ചു ജീവിക്കുന്നതാണ് നല്ലത് എന്നാണു എനിക്ക് തോന്നുന്നത് .ആണുങ്ങളെ പോലെ ജീവിക്കുക എണ്ണ രീതിയാകുമ്പോ അത് കുടുംബത്തിന്റെ കെട്ടുറപ്പിനെ ബാധിക്കില്ലേ... May be few open minded guys like u may say that. But Majority of the guys will never want their partner to be like that.

Anil - U are seeing it at a wider angle and is true also !

Thanks for all who have put in their valuable comments

Calvin H said...

എന്തര് പറ്റി കുഞ്ഞിക്കിളീ,
ഞാന്‍ പറഞ്ഞത് മാത്രം ഇഷ്ടായില്ലാന്നുണ്ടോ?

Eccentric said...

kunjikkili, ithonnum mind cheyyanda..athokke oru rasamalle...
nattill chennirangi nadannu thudangumpol aadyam kelkkunna kusalam thanne "enna pone" ennanallo !!! athokke pinne orth chirikkan oru rasam :)

കുഞ്ഞിക്കിളി said...

അയ്യോ ശ്രീ ഹരി.. അതെന്ന അങ്ങനെ തോന്നിയെ... വാട്ട് യു സെഡ് ഇസ് ദ റിയല്‍ ഫാക്റ്റ് .
എന്തെ അങ്ങനെ തോന്നാന്‍? Boldness inside is wat is needed than boldness out side.I agree to that... Why did u feel so

bright said...

കുഞ്ഞിക്കിളീ,
നിര്‍ഭാഗ്യവശാല്‍ താങ്കളുടെ സുഹൃത്ത് പറഞ്ഞതു ശെരിയാണ്. Men don't fancy high profile women. The problem can be either potential males don't like you or it may be that you don't fancy potential mates.
Now if you really want a scientific answer here goes.
The psychologist David Buss has conducted a survey in 37 countries on 6 continents and 5 islands-monogamous or polygamous,traditional or liberal,communist or capitalist.In every country,women value earning capacity more than men do.In every country women place a greater value than men on status ambition and industriousness in potential mates.In every country men place a higher value on youth and looks than women do. Women with large salaries,post graduate degrees,prestigious professions and high self esteem place a GREATER value on wealth and status of husbands.
Any way I have spoiled your day, so here is more.You have two problems working against you.(1)there are less high profile men up there for you to select (most will be already married.)(2)You are rapidly loosing your youth.
I have no advice to give But I suggest you don't try to change yourself. It will only make you more miserable.All the best.

Anonymous said...

മൊത്തം വിവാദപരാമരശങ്ങള്‍ ആയിരുന്നു അതു തന്നെ കാരണം... ഞാനും അണുങ്ങളുടെ കണ്ണിലെ കരടു തന്നെയാണ്‌...

Tin2
:D

Manoj മനോജ് said...

“സമയത്തിന്” കെട്ടിയില്ലങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ ഉറപ്പാണ്. പ്രത്യേകിച്ച് ഇത്തരം ജോലിയിലുള്ളവര്‍ കൂടിയാകുമ്പോള്‍. ഇനി കെട്ടി കഴിഞ്ഞാല്‍ കവിത പറഞ്ഞ പോലെ “വിശേഷം” എന്തായി എന്നാകും അടുത്ത ചോദ്യം. ഇനി ഒരു കുട്ടിയായാലോ, എന്തേ അടുത്തത് വേണ്ട എന്ന് വെച്ചോ എന്ന ചോദ്യമാകും നേരിടേണ്ടി വരിക.

നമ്മുടെ മനസ്സിന് ഇഷ്ടപ്പെടുന്ന ആള്‍ എന്നു വരുന്നുവോ എന്നതിനേക്കാള്‍ നമ്മളെ മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആള്‍ എന്ന് വരുമെന്ന് കാത്തിരിക്കുന്നതല്ലേ സുഖം.

പിന്നെ വിവാഹം... എന്റെ അനുഭവത്തില്‍ അതിനൊരു സമയമുണ്ട്. നാം വേണമെന്ന് വിചാരിക്കുന്ന സമയത്ത് അത് നടക്കില്ല എന്നാല്‍ വേണ്ട എന്ന് വിചാരിക്കുന്ന സമയത്ത് അത് നടക്കും. :)

Bijith :|: ബിജിത്‌ said...

My roommates are getting married, friends have kids so when is my marriage... 1000 suggetions and proposals... Nobody listens to what I think... MY sister got married 4 months back and now everybody asks about the kid... Nobody believes or understand they need to get their career first... Why people are bothered about others life, when they got to straighten up a lot in their life itself...

..:: അച്ചായന്‍ ::.. said...

അമേരിക്ക ഇല .. ഇതൊന്തോന്നു ഇല ആണ് മാഷേ :D

അതെ ഇ ലോകം വളരെ ചെറുതാണ് .. ഇവിടെ ഉള്ളവരും .. ചിലര് മനസില്‍ തട്ടി തന്നെ നമ്മുടെ നന്മക്കു ചോദിക്കുന്നവര് ഉണ്ട് ചിലര് ചൊറിയാന്‍ വേണ്ടി തന്നെ ചോദിക്കുന്നവരും ഉണ്ട് .. ജീവിതം അല്ലേ ഇ കാര്യങ്ങള്‍ക്ക് ഒകെ ഇങ്ങനെ ആലോചിച്ചു വട്ടയാലോ .. അപ്പൊ വരും സച്ചിന്‍ പറഞ്ഞപോലെ മാഷിന്റെ ടൈം വരും എന്നേ ... ഒന്നുടെ പറയാന്‍ ഉണ്ട് ..

പെണ്ണുങ്ങള്‍ എന്ന് പറഞ്ഞാ എല്ലാരും ഒരു പോലെ എന്ന് അല്ലല്ലോ അതുപോലെ ആണുങ്ങളും .. പലര്ക്കും പല വ്യൂ കാണും .. എല്ലാരും ഒരുപോലെ ആണ് എന്ന് ചിന്തിക്കരുത് .. നമ്മുടെ ശരി ആണ് എന്നും നമ്മുക്ക് ശരി ബാക്കി ഒകെ പോയി പണി നോക്കാന്‍ പറ അല്ല പിന്നെ

ഓ. ടോ : ആദ്യം ആണ് ഇവിടെ ... കൊള്ളാം .. വീണ്ടും കാണാം

Anonymous said...

kunjikiliye.... ethengottu parannu poyi???? :'(

NITHYAN said...

പണ്ട്‌ തേരാപാരാ നടക്കുന്നകാലത്ത്‌ ഓവുപാലത്തിലിരുന്ന്‌ മദ്ധേഷ്യയിലെ പ്രശ്‌നങ്ങള്‍ക്ക്‌ ഒരു പരിഹാരം കാണുന്നതിനിടയിലാണ്‌ നാരായണിയേടത്തിയുടെ ബ്രഹ്മാസ്‌ത്രം , നിത്യാ ഇനിക്കിപ്പോ ഒരു പണീം കിട്ടീറ്റില്ലേ. പണിയെടുക്കണംന്ന്‌ണ്ട്‌, ആരും വിളിക്കുന്നില്ലല്ലോ എന്ന വരുണാസ്‌ത്രം നിത്യന്റെ സമ്മതത്തിനുകാക്കാതെ ആവനാഴിയില്‍ നിന്നും പുറപ്പെട്ടുപോവുകയും ചെയ്‌തു. മദിരാശിയിലെ ചായപ്പണിക്കാരനായി തിരിച്ച്‌ നാട്ടിലെത്തിയപ്പോള്‍ അതേ നാരായണിയേടത്തിയുടെ മാരകമായ ചോദ്യം വീണ്ടും, നിത്യാ ഇനിക്ക്‌ പെണ്ണൊന്നും കിട്ടീല്ലേ ഇനിയും. കാലം പിന്നെയുമുരുണ്ടപ്പോള്‍ ഇടതുകാലുവച്ച്‌ നിത്യകാമുകി ജീവിതത്തിലേക്ക്‌ നടന്നുകയറിയപ്പോള്‍ അതേ നാരായണ്യേടത്തി പറഞ്ഞുപോലും. ഓനും പെണ്ണ്‌ കിട്ടിയ സിതിക്ക്‌ ഇനിയൊരറ്റ ആങ്കുട്ടിക്കും പെണ്ണ്‌ കിട്ടാണ്ടാവ്വ്വേല.

Anonymous said...

knock knock..... Where are youuuuuuuuuu??????

ഉപ്പായി || UppaYi said...

blognte peru kettappoo ee pattu orma vannu..
http://www.youtube.com/watch?v=dV47kMCw_60

Anonymous said...

kunjikili phoenix il chekkeriyoooooooo??????

പിരിക്കുട്ടി said...

same pichu....
kunjikkkili .....
njaanum neridunna oru chodyam aanu ithu....

chodhikkunnorodu kalyaanam venda ennu vechirikkenu thalkkalam ennu paranjaa mathy k to

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒന്നാം വാര്‍ഷികം എങ്ങനെ ആഘോഷിച്ചൂ ? ഞാനുദ്ദേശിച്ചത് ബ്ലോഗിടാതെയുള്ള ഒന്നാം വാര്‍ഷികം ആണേ...