Tuesday, September 16, 2008

കുഞ്ഞിക്കിളീടെ ആദ്യത്തെ ബ്ലോഗ്

Hi Mary, Have This.Hey

Ram this is awesome!!

You knkow.. this is actually banana, which is fried and seasoned with salt.

ഹും....ഞാന്‍ ഒന്നുതിരിഞ്ഞു നോക്കീപ്പോ എന്നതാ.. നമ്മടെ ഉപ്പേരി.. നമ്മടെ കേരളത്തിന്റെ സൊന്തം വാഴക്ക വറുത്തത് . അപ്പുറത്തിരിക്കുന്ന തമിഴന്‍ അതിങ്ങനെ വിവരിച്ചു മാര്ക്കറ്റ് ചെയ്യുന്ന കേട്ടപ്പോ ചാടി ചെന്നു പറയാന്‍ തോന്നി ആശാനെ അത് ഞങ്ങള്‍ മലയാളികളുടെ തറവാട്ടു സ്വത്താണ്.. അത് കാണിച്ചു നീയിങ്ങനെ ഞെളിയെണ്ടാ എന്ന്!!

..... ഇനി ഈ സീന്‍ ന്റെ ഫ്ലാഷ് ബാക്ക്! ഇതു നടക്കുന്നത് സായിപ്പിന്റെ സ്വന്തം നാട്ടിലെ ഒരു softwareകമ്പനി യില്‍ .ഓണ്‍ സൈറ്റ് എന്ന അപേരില്‍ ലാന്‍ഡ്‌ ചെയ്ത എന്നെ പോലുള്ള ഒത്തിരി പേരുണ്ട് ഇവിടെ. ശ്വസിക്കാന്‍ വായു ഇലെലും മിണ്ടാന്‍ ആളെ കിട്ട്യാല്‍ മതി എന്നപോളിസിക്കരിയായ ഞാന്‍ ദേഇപ്പം മിണ്ടാതിരിക്കാന്‍ പഠിച്ചു. നോണ്‍ സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ ആയ ഞാന്‍ ഇപ്പൊ വെറും ഓര്‍ഡിനറി അയ്

എന്റെ അടുത്ത സീറ്റ് ഇല ഒരു തമിഴന്‍ ചെക്കന്‍ ആണ്.. അയാള്‍ടെ വിചാരം അമേരിക്ക ഇലെ ഇന്ത്യന്‍ അംബാസിഡര്‍ ആണെന്നാ... എന്നും കാണും ആശാന് എന്തേലും പറയാന്‍ മദാമ്മ ചേച്ചി മാരോട്. എങ്ങനെ കിട്ടുന്നോ ഓരോ വിഷയങ്ങള്‍... ഓരോ വെള്ളിയാഴ്ചയും ഓരോ casual ഡിസ്കഷന്‍ നു വേണ്ടി ഓരോന്ന് റിസര്‍ച്ച് ചെയ്തോണ്ട് വരുന്നുണ്ട് ആള്.

കഴിഞ്ഞ ദിവസത്തെപ്രസംഗം ദില്‍ വാലെ സിനിമ ആരുന്നു... മദാമ്മ മാരെ കൊണ്ടു അത് നിര്‍ബന്ധമായ് കാണിച്ചു !!

പിന്നെ എന്തൊക്കെ പാടാണ് ആള് കഴിക്കുന്നത്. ലേറ്റസ്റ്റ് അയ് ഒരു Guitar മേടിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്..

അവിടെ നിന്നു വെടി അടിക്കുമ്പോ ഒരിക്കലെന്കിലും ചെന്നു എന്തേലും നാലു ഡയലോഗ് മലയാളത്തില്‍ അടിക്കണം എന്ന് അതിയായ ആഗ്രഹം ഉള്ളതിനാലും.. അത് നടക്കില്ല എന്ന് ഏകദേശം നല്ല ഉറപ്പു ഉള്ളതിനാലും എന്റെ ബ്ലോഗ് ഇല കൂടെ ശക്ടമായ് പ്രതിഷേധിക്കാന്‍ തീരുമാനിച്ചു!!

ഇതെന്റെ ആദ്യത്തെ ബ്ലോഗ് ആണ്.. ആരേലും ഒക്കെ വായിക്കുമോ എന്തോ... എഴുതാന്‍ ഒന്നും അറിയില്ല.. എന്നാലും വല്ലപ്പോഴും നാലഞ്ച് വരി കുത്തി കുറിക്കും....

1 comment:

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹാല.. ഇവിടുന്ന് കല്ലിട്ടു തുടങ്ങാം...
ബ്ലോഗ് പിന്നെ വായിക്കാന്‍ തന്നെയല്ലേ... അപ്പോ ആരേലും വായിക്കും. അതുറപ്പാ.. അല്ലേലും നമ്മളപ്പോലുള്ള ചില കല്ലിടല്‍ പാര്‍ടീസ് ഇപ്പൊ സ്ഥിരായിട്ടിവിടുണ്ട്.. ആരു പോസ്റ്റിയാലും ഞങ്ങള്‍ റീഡും. മിക്കവാറും കണ്ണീ കണ്ട പോസ്റ്റിലൊക്കെ കല്ലുമിടൂം... തിരിച്ചും കണ്ണീക്കണ്ടോരൊക്കെ വന്ന് പണി തരുന്നുണ്ട്... ഒന്നും മിണ്ടാതെ മേടിച്ച് വെക്കാ... കമ്മെന്റിന്റെ എണ്ണം കണ്ട് അഭിമാനപൂളകിതരാവുക... ഇതൊക്കെ ഹോബിയായിട്ടൂള്ള ടീംസ് ധാരാളം. അപ്പൊ വീണ്ടും കാണാം, മറ്റൊരു കല്ലുമായി.