Tuesday, September 16, 2008

പൂച്ചക്കണ്ണി .....

എനിക്ക് പൂച്ചക്കണ്ണി യെ പേടിയാ.. അവര് എന്നതേലും നല്ലതാന്നു പറഞ്ഞാല്‍ അത് വേരോടെ പോകും .. ഒറപ്പാ.. മരം ആയാലും മനുഷ്യന്‍ ആയാലും മൃഗം ആയാലും.. അതിന്റെ കാര്യം കട്ടപ്പുക !

അമ്മായി ഉണ്നിക്കുട്ടനേം കൊണ്ടു പൂച്ചക്കന്നീടെ വീട്ടിഇല്‍ പോയ്. പൂച്ചക്കണ്ണി ഉണ്ണിക്കുട്ടനെ എടുത്തു.. അവന്‍ ദേപോക്കറ്റ് ഇല കൈ ഇട്ടു കൊറേ എല ഒക്കെ പുറത്തെടുക്കുന്നു.. അത് കണ്ടിട്ട് അമ്മേ പറഞ്ഞു ഈ കൊച്ചിന്റെ ഒരു കാര്യം.. കണ്ട കാടും പടലും പറിച്ചു പോകെറ്റ് ഇല ഇടും..
പാവം കൊച്ചു!!
നടക്കാന്‍ പോലും തുടന്ഗീട്ടില്ലത്തവന്‍ എങ്ങനെ ആണോ എല പറിച്ചു പോകെറ്റ് ഇല ഇടുന്നത്..

പൂച്ചക്കന്നീടെ കണ്ണ് കൊള്ളാതിരിക്കാന്‍ അമ്മായ്‌തന്നെ പാണല്‍ന്റെ ഇല പറിച്ചു കൊച്ചിന്റെ പോക്കറ്റ് ഇല ഇട്ടതാണ് എന്നുള്ള നഗ്ന സത്യം ഞങ്ങള്ക്കല്ലെ അറിയൂ!!

2 comments:

അലമ്പന്‍ said...

തന്‍ കുഞ്ഞ്‌ പൊന്‍ കുഞ്ഞ്‌ എന്നല്ലേ...

എന്തിനാ വെറുതേ റിസ്ക്കെടുക്കുന്നതെന്ന്‌ അമ്മായി കരുതിയിട്ടുണ്ടാവും.

ഇനിയും എഴുതുക...

കുഞ്ഞിക്കിളി said...

enikku kittiya aadythe comment!!! nandi!!