Showing posts with label Recession. Show all posts
Showing posts with label Recession. Show all posts

Saturday, January 17, 2009

ചിതറിയ Recession ചിന്തകള്‍

Recession കാരണം ഒരു ഗുണം ഉണ്ടായി .. നേരെ നോക്കി ഒന്നു ചിരിക്കാന്‍ പോലും സമയമില്ലാതെ ഓടി നടന്ന ഞങ്ങള്‍ ( കുറെ IndianGirls) ഇപ്പൊ നീണ്ട Cofee break , lunch break , tea break ഒക്കെ enjoy ചെയ്യാന്‍ തുടങ്ങി.. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ... ശോ .. ഈ പോക്ക് പോയാല്‍ എവിടെ വരെ എത്തും? ടെന്‍ഷന്‍ നിറഞ്ഞ ദിവസങ്ങള്‍..എഞ്ചിനീയറിംഗ് പഠിക്കാന്‍ തീരുമാനം എടുത്ത ദിവസത്തെ ശപിച്ച ഞങ്ങള്‍ ചെന്നു ചെന്നു പണ്ടു സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ക്ക് തുടക്കാന്‍ കുറിച്ച ആള്‍ക്കാരെ വരെ പ്രാകി.. വെല്ലോ സാധാരണ ഡിഗ്രി ഉം എടുത്തു ഒരു കൃഷിക്കാരനേം കെട്ടി പിള്ളാരേം വളര്‍ത്തി ജീവിച്ചാല്‍ മത്യാരുന്നു എന്ന് നെടുവീര്‍പ്പിട്ടു ഷാന ! സ്കൂള്‍ ഇല പഠിച്ചപ്പോ ഏറ്റോം വെല്ല്യ കടമ്പ പത്താം ക്ലാസ്സ് ! അത് ഉയര്ന്ന മാര്‍ക്ക് ഇല പാസ്സായപ്പോള്‍ എന്തായിരുന്നു സന്തോഷം... അത് അതികം നീണ്ടു നിന്നില്ല.. വന്നില്ലേ പ്ലസ് ടു പരീക്ഷ പോരാഞ്ഞിട്ട്‌ ഒരു entrance. തത്തിക്കളിച്ചു അത് കടന്നു കൂടി.. പിന്നെ പരാക്ഷകള്‍ ഒരു ആഗോഷം അല്ലായിരുന്നോ.. സീരീസ് , സെമസ്റ്റര്‍അങ്ങനെ അങ്ങ് പോയി ! പിന്നെ Campus interview ! അത് എങ്ങനേലും കടന്നു കിട്ട്യാല്‍ രക്ഷപെട്ടു.. ജീവിതം പരമസുഖം ആകാന്‍ പോകുഅല്ലേ.. കിട്ടി ! ഐ ടി വമ്പന്‍ ടെ വാലില്‍ തന്നെ കേറി... അവിടെ ചെന്നപ്പോ ദേ പെര്‍ഫോര്‍മന്‍സ് മോനിടോരിംഗ്, കുന്തം കൊടചക്രം .... ആള്‍ക്കാര് വെറുതേ വിടുമോ! ഞാന്‍ ഒക്കെ join ചെയ്ത സമയത്തു ആരോ പടച്ചു വിട്ടത് Starting salary 40,000 എന്നാണു... tax ഉം മറ്റും കഴിഞ്ഞ 14,000 ആണ് എനിക്ക് കിട്ടികൊണ്ടിരുന്നത് ! എന്റെ സ്വന്തം സാലറി കൂടുന്ന കണക്കു എന്നെ കാല്‍ തിട്ടം നാട്ടുകാര്‍ക്കാരുന്നു... ഏകദേശം ഒരു ലക്ഷം എന്ന് വരെ പലരും നാക്ക് കൊണ്ടു ചെന്നെതിച്ചു ! ഇപ്പൊ മതിയായല്ലോ !
aakllaarude സഹതാപ തരന്ഗം ! സത്യം, വിപ്രോ ഒക്കെ "പൊട്ടി" ഇല്ലേ? നിങ്ങള്ക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ എന്ന് പോകുന്നു കുശലനെഷണം ! ഇതു വരെ ഒന്നും ഇല്ല ചേട്ടാ ഒനും ഒന്ടാക്കതിരുന്നാല്‍ മതി നിങ്ങള്‍ എന്ന് പറയാന്‍ തോന്നും!
പാവം ആണ്‍ കുട്ടികളുടെ സങ്കടം .. ഐ ടി പയ്യന്മാരുടെ മാര്ക്കറ്റ് demand കുത്തനെ ഇടിഞ്ഞു അത്രേ എന്നാണു ഇപ്പോള്‍ കിട്ടിയ വാര്ത്ത...