Recession കാരണം ഒരു ഗുണം ഉണ്ടായി .. നേരെ നോക്കി ഒന്നു ചിരിക്കാന്‍ പോലും സമയമില്ലാതെ ഓടി നടന്ന ഞങ്ങള്‍ ( കുറെ IndianGirls) ഇപ്പൊ നീണ്ട Cofee break , lunch break , tea break ഒക്കെ enjoy ചെയ്യാന്‍ തുടങ്ങി.. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ... ശോ .. ഈ പോക്ക് പോയാല്‍ എവിടെ വരെ എത്തും? ടെന്‍ഷന്‍ നിറഞ്ഞ ദിവസങ്ങള്‍..എഞ്ചിനീയറിംഗ് പഠിക്കാന്‍ തീരുമാനം എടുത്ത ദിവസത്തെ ശപിച്ച ഞങ്ങള്‍ ചെന്നു ചെന്നു പണ്ടു സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ക്ക് തുടക്കാന്‍ കുറിച്ച ആള്‍ക്കാരെ വരെ പ്രാകി.. വെല്ലോ സാധാരണ ഡിഗ്രി ഉം എടുത്തു ഒരു കൃഷിക്കാരനേം കെട്ടി പിള്ളാരേം വളര്‍ത്തി ജീവിച്ചാല്‍ മത്യാരുന്നു എന്ന് നെടുവീര്‍പ്പിട്ടു ഷാന ! സ്കൂള്‍ ഇല പഠിച്ചപ്പോ ഏറ്റോം വെല്ല്യ കടമ്പ പത്താം ക്ലാസ്സ് ! അത് ഉയര്ന്ന മാര്‍ക്ക് ഇല പാസ്സായപ്പോള്‍ എന്തായിരുന്നു സന്തോഷം... അത് അതികം നീണ്ടു നിന്നില്ല.. വന്നില്ലേ പ്ലസ് ടു പരീക്ഷ പോരാഞ്ഞിട്ട് ഒരു entrance. തത്തിക്കളിച്ചു അത് കടന്നു കൂടി.. പിന്നെ പരാക്ഷകള്‍ ഒരു ആഗോഷം അല്ലായിരുന്നോ.. സീരീസ് , സെമസ്റ്റര്‍അങ്ങനെ അങ്ങ് പോയി ! പിന്നെ Campus interview ! അത് എങ്ങനേലും കടന്നു കിട്ട്യാല്‍ രക്ഷപെട്ടു.. ജീവിതം പരമസുഖം ആകാന്‍ പോകുഅല്ലേ.. കിട്ടി ! ഐ ടി വമ്പന്‍ ടെ വാലില്‍ തന്നെ കേറി... അവിടെ ചെന്നപ്പോ ദേ പെര്‍ഫോര്‍മന്‍സ് മോനിടോരിംഗ്, കുന്തം കൊടചക്രം .... ആള്‍ക്കാര് വെറുതേ വിടുമോ! ഞാന്‍ ഒക്കെ join ചെയ്ത സമയത്തു ആരോ പടച്ചു വിട്ടത് Starting salary 40,000 എന്നാണു... tax ഉം മറ്റും കഴിഞ്ഞ 14,000 ആണ് എനിക്ക് കിട്ടികൊണ്ടിരുന്നത് ! എന്റെ സ്വന്തം സാലറി കൂടുന്ന കണക്കു എന്നെ കാല്‍ തിട്ടം നാട്ടുകാര്‍ക്കാരുന്നു... ഏകദേശം ഒരു ലക്ഷം എന്ന് വരെ പലരും നാക്ക് കൊണ്ടു ചെന്നെതിച്ചു ! ഇപ്പൊ മതിയായല്ലോ !
aakllaarude സഹതാപ തരന്ഗം ! സത്യം, വിപ്രോ ഒക്കെ "പൊട്ടി" ഇല്ലേ? നിങ്ങള്ക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ എന്ന് പോകുന്നു കുശലനെഷണം ! ഇതു വരെ ഒന്നും ഇല്ല ചേട്ടാ ഒനും ഒന്ടാക്കതിരുന്നാല്‍ മതി നിങ്ങള്‍ എന്ന് പറയാന്‍ തോന്നും!
പാവം ആണ്‍ കുട്ടികളുടെ സങ്കടം .. ഐ ടി പയ്യന്മാരുടെ മാര്ക്കറ്റ് demand കുത്തനെ ഇടിഞ്ഞു അത്രേ എന്നാണു ഇപ്പോള്‍ കിട്ടിയ വാര്ത്ത...
Showing posts with label ഐ ടി. Show all posts
Showing posts with label ഐ ടി. Show all posts
Saturday, January 17, 2009
Friday, December 12, 2008
വര്‍ക്ക് @ ഡിസംബര്‍
ഡിസംബര്‍ .......
പൊതുവെ പണി കുറവുള്ള മാസം ആണെന്നും മാക്സിമം എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സമയം ആണ് എന്നും ആയിരുന്നു 'പഴ മൊഴി'. അമേരിക്കന്‍ recession effect ഇല്‍ അധികം പണി ഇല്ലാത്തവരെ യും പ്രാധാന്യം ഇല്ലാത്ത പണി ചെയ്യുന്നവരെയും പിരിച്ചു വിടുന്ന ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടതിനാല്‍ ഞങ്ങളുടെ മദാമ്മ ഇല്ലാത്ത പണി ഞങ്ങള്ക്ക് ഉണ്ടാക്കി തരാന്‍ തുടങ്ങി. New business Proposals കൊടുക്കാന്‍ അവര്ക്കു നമ്മടെ സഹായം വേണം .എന്നുള്ളതിനാല്‍ ഈയുള്ളവളുടെ പണി ഇരട്ടിച്ചു!
പാപി ചെല്ലുന്നിടം പാതാളം?
എന്താണേലും ഡോളര്‍ കേറുന്നത് കൊണ്ടു ഈ പാതാളം എനിക്ക് ഇഷ്ടമാ.. ഉള്ള സമയം കൊണ്ടു കുറച്ചു തുട്ടു ഉണ്ടാക്കീട്ടു നാട്ടില്‍ പോയ് സുഖമായ് ജീവിക്കണം..
Tuesday, November 4, 2008
എന്നാലും എന്റെ പരീക്ഷേ! ...
എന്റെ ജീവിതത്തില്‍ ഏറ്റവും ഭയം എന്തിനെ ആണെനു ചോദിച്ചാല്‍ ഇടി പിടീന്നു ഉത്തരം റെഡി.. പരീക്ഷ!!!പരീക്ഷ യും മാര്‍ക്ക് ഉം ഇല്ലാത്ത ഒരു ലോകത്ത് ജീവിക്കാന്‍ ആരുന്നു എന്റെ ഏറ്റോം വെല്ല്യ ആശ യും ആഗ്രഹോം..കാലത്തിന്റെ കുത്തൊഴുക്കില്‍ ഐ ടി എന്ന മഹാസമുദ്രത്തില്‍ ഈ കൊച്ചു വള്ളം എത്തിപ്പെട്ടു.ജോലീം ചെയ്തു ശമ്പലോം മേടിച്ചു സ്വസ്ടമായ് ജീവിക്കാം എന്ന് സ്വപ്നം കണ്ടിരുന്ന ഞാനാ.. എന്നാ പറയാനാ.. നീ അത്രയ്ക്കങ്ങ് സുഖിക്കേണ്ട എന്ന് ദൈവം തമ്പുരാന്‍ വിചാരിച്ചു എന്ന് തോന്നുന്നു..
ജോലിക്ക് കേറിയ ആദ്യ ദിനം തന്നെ മനസിലായ് ഇവിടെ പരീക്ഷേം പഠിത്തോം വിട്ടു മാറാത്ത ഭൂതം പോലെ കൂടെ കാണും എന്ന്..
ഇവിടുത്തെ പരീക്ഷേടെ പ്രത്യേകത എന്താന്നു വെച്ചാല്‍ ആദ്യം തന്നെ കൊറേ ചോദ്യങ്ങള്‍ ഇങ്ങു തരും.6മാസത്തെ സമയത്തിനുള്ളില്‍ അതെല്ലാം ചെയ്തു തീര്‍ക്കണം..
ചോദ്യങ്ങളെ ഏകദേശം നാല് വിഭാഗങ്ങള്‍ ആയ തിരിക്കാം
ഒന്നു - കമ്പനി യുടെ സാമ്പത്തിക ഉന്നമാനതിനായ് നിങ്ങള്‍ എങ്ങനെ പ്രവര്‍ത്തിച്ചു
രണ്ടു - കമ്പനി യുടെ പ്രവര്ത്തനക്ഷമതയ്ക്കായ് നിങ്ങളെ എന്തൊക്കെ സംഭാവനകള്‍ നല്കി
മൂന്ന് - നിങ്ങളെ തന്നെ ടെക്നിക്കല്‍ ആയി എങ്ങനെ മെച്ചപ്പെടുത്തി
നാലു- നിങ്ങളുടെ കമ്പനി യില്‍ കൂടെ നിങ്ങള്‍ സേവനം ചെയ്യുന്ന കമ്പനി ക്ക് നിങ്ങള്‍ എന്തൊക്കെ ലാഭം ഉണ്ടാക്കി കൊടുത്തു...
ഇതിനൊക്കെ വേണ്ടി നമ്മള്‍ എങ്ങനെ പ്രവര്ത്തിച്ചു എന്ന് സ്വന്തം മനസാക്ഷിക്ക് അനുസരിച്ച് നമുക്കു മാര്‍ക്ക് ഇടാം. പ്രൂഫ് ഉം കൊടുക്കണം..ഈ മാര്‍ക്ക് നമ്മടെ supervisor അവര്‍കള്‍ ഒന്നു വിലയിരുത്തും. എന്നിട്ട് അങ്ങേര്‍ക്കു വേണ്ട വിധത്തില്‍ ഒന്നു മാറ്റി മറിക്കും. ഈ പ്രക്രിയയ്ക്ക് appraisal cycle എന്ന് പറയും .
ഈ സംഭവത്തിന്റെ റിസള്‍ട്ട് ആയ കൊറേ നാളുകള്‍ക്ക് ശേഷം ഓരോ ഗ്രേഡ് കിട്ടും നമ്മുക്ക്. നമ്മടെ ശമ്പളം ആ ഗ്രേഡ് നെ ആസ്പദമാക്കി ആയിരിക്കും. ഇപ്പോം മനസിലായാലോ ഈ appraisal ആള് ചില്ലരക്കാരന്‍ അല്ലെന്നു!!
.ഹും.. ഇതില്‍ പരീക്ഷ എങ്ങനെ ഉള്‍പെട്ടു എന്നല്ലേ!ആ നാല് തലക്കെട്ടുകള്‍ക്കിടയില്‍ .. കൊറേ പരീക്ഷകള്‍ ഒളിഞ്ഞു കിടപ്പുണ്ട്.സോഫ്റ്റ് സ്കില്‍ , മാനേജ്മെന്റ് സ്കില്‍ ടെക്നിക്കല്‍ സ്കില്‍ എന്നീ മേഖലയില്‍ പല പരീക്ഷകളും എഴുതിയെടുക്കണം .. ഇതെല്ലം നമ്മള്‍ സാധാരണ ചെയ്യുന്ന പണികള്‍ക്ക് പുറമെ ആണെന്നോര്‍ക്കണം!!
ഇതെല്ലം കഴിഞ്ഞാലും, നമ്മള്‍ ജോലി ചെയ്യുന്ന industial unit (eg: ബാങ്ക്ing& finance, travel, insurance and the like) നിശ്ചയിക്കുന്ന ഒരു curve ഉണ്ട്. അതില്‍ നമ്മളെ rank ചെയ്യും .അതില്‍ വരുന്ന സ്ഥാനം പോലെ ഇരിക്കും നമ്മുടെ ഗ്രേഡ്.
ഇപ്പോളത്തെ സാഹചര്യത്തില്‍ നല്ല ഗ്രേഡ് കിട്ടിയില്ലെന്കില്‍ നമ്മുടെ നിലനില്‍പ്പ് തന്നെ പ്രശ്നത്തില്‍ ആകും.. കണ്ടില്ലേ ഓരോ കമ്പനി കളില്‍ lay off നടക്കുന്നത്.. low grade ഉള്ളവരെ ആണ് പറഞ്ഞു വിടുന്നത്... അപ്പൊ പിന്നെ പരീക്ഷ എഴുതി ജയിക്കാതെ പറ്റുമോ!!!

Subscribe to:
Posts (Atom)