ഡിസംബര്‍ .......
പൊതുവെ പണി കുറവുള്ള മാസം ആണെന്നും മാക്സിമം എന്‍ജോയ് ചെയ്യാന്‍ പറ്റുന്ന സമയം ആണ് എന്നും ആയിരുന്നു 'പഴ മൊഴി'. അമേരിക്കന്‍ recession effect ഇല്‍ അധികം പണി ഇല്ലാത്തവരെ യും പ്രാധാന്യം ഇല്ലാത്ത പണി ചെയ്യുന്നവരെയും പിരിച്ചു വിടുന്ന ഒരു സ്ഥിതി വിശേഷം രൂപപ്പെട്ടതിനാല്‍ ഞങ്ങളുടെ മദാമ്മ ഇല്ലാത്ത പണി ഞങ്ങള്ക്ക് ഉണ്ടാക്കി തരാന്‍ തുടങ്ങി. New business Proposals കൊടുക്കാന്‍ അവര്ക്കു നമ്മടെ സഹായം വേണം .എന്നുള്ളതിനാല്‍ ഈയുള്ളവളുടെ പണി ഇരട്ടിച്ചു!
പാപി ചെല്ലുന്നിടം പാതാളം?
എന്താണേലും ഡോളര്‍ കേറുന്നത് കൊണ്ടു ഈ പാതാളം എനിക്ക് ഇഷ്ടമാ.. ഉള്ള സമയം കൊണ്ടു കുറച്ചു തുട്ടു ഉണ്ടാക്കീട്ടു നാട്ടില്‍ പോയ് സുഖമായ് ജീവിക്കണം..
