Saturday, January 17, 2009

ചിതറിയ Recession ചിന്തകള്‍

Recession കാരണം ഒരു ഗുണം ഉണ്ടായി .. നേരെ നോക്കി ഒന്നു ചിരിക്കാന്‍ പോലും സമയമില്ലാതെ ഓടി നടന്ന ഞങ്ങള്‍ ( കുറെ IndianGirls) ഇപ്പൊ നീണ്ട Cofee break , lunch break , tea break ഒക്കെ enjoy ചെയ്യാന്‍ തുടങ്ങി.. ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ ... ശോ .. ഈ പോക്ക് പോയാല്‍ എവിടെ വരെ എത്തും? ടെന്‍ഷന്‍ നിറഞ്ഞ ദിവസങ്ങള്‍..എഞ്ചിനീയറിംഗ് പഠിക്കാന്‍ തീരുമാനം എടുത്ത ദിവസത്തെ ശപിച്ച ഞങ്ങള്‍ ചെന്നു ചെന്നു പണ്ടു സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ക്ക് തുടക്കാന്‍ കുറിച്ച ആള്‍ക്കാരെ വരെ പ്രാകി.. വെല്ലോ സാധാരണ ഡിഗ്രി ഉം എടുത്തു ഒരു കൃഷിക്കാരനേം കെട്ടി പിള്ളാരേം വളര്‍ത്തി ജീവിച്ചാല്‍ മത്യാരുന്നു എന്ന് നെടുവീര്‍പ്പിട്ടു ഷാന ! സ്കൂള്‍ ഇല പഠിച്ചപ്പോ ഏറ്റോം വെല്ല്യ കടമ്പ പത്താം ക്ലാസ്സ് ! അത് ഉയര്ന്ന മാര്‍ക്ക് ഇല പാസ്സായപ്പോള്‍ എന്തായിരുന്നു സന്തോഷം... അത് അതികം നീണ്ടു നിന്നില്ല.. വന്നില്ലേ പ്ലസ് ടു പരീക്ഷ പോരാഞ്ഞിട്ട്‌ ഒരു entrance. തത്തിക്കളിച്ചു അത് കടന്നു കൂടി.. പിന്നെ പരാക്ഷകള്‍ ഒരു ആഗോഷം അല്ലായിരുന്നോ.. സീരീസ് , സെമസ്റ്റര്‍അങ്ങനെ അങ്ങ് പോയി ! പിന്നെ Campus interview ! അത് എങ്ങനേലും കടന്നു കിട്ട്യാല്‍ രക്ഷപെട്ടു.. ജീവിതം പരമസുഖം ആകാന്‍ പോകുഅല്ലേ.. കിട്ടി ! ഐ ടി വമ്പന്‍ ടെ വാലില്‍ തന്നെ കേറി... അവിടെ ചെന്നപ്പോ ദേ പെര്‍ഫോര്‍മന്‍സ് മോനിടോരിംഗ്, കുന്തം കൊടചക്രം .... ആള്‍ക്കാര് വെറുതേ വിടുമോ! ഞാന്‍ ഒക്കെ join ചെയ്ത സമയത്തു ആരോ പടച്ചു വിട്ടത് Starting salary 40,000 എന്നാണു... tax ഉം മറ്റും കഴിഞ്ഞ 14,000 ആണ് എനിക്ക് കിട്ടികൊണ്ടിരുന്നത് ! എന്റെ സ്വന്തം സാലറി കൂടുന്ന കണക്കു എന്നെ കാല്‍ തിട്ടം നാട്ടുകാര്‍ക്കാരുന്നു... ഏകദേശം ഒരു ലക്ഷം എന്ന് വരെ പലരും നാക്ക് കൊണ്ടു ചെന്നെതിച്ചു ! ഇപ്പൊ മതിയായല്ലോ !
aakllaarude സഹതാപ തരന്ഗം ! സത്യം, വിപ്രോ ഒക്കെ "പൊട്ടി" ഇല്ലേ? നിങ്ങള്ക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ എന്ന് പോകുന്നു കുശലനെഷണം ! ഇതു വരെ ഒന്നും ഇല്ല ചേട്ടാ ഒനും ഒന്ടാക്കതിരുന്നാല്‍ മതി നിങ്ങള്‍ എന്ന് പറയാന്‍ തോന്നും!
പാവം ആണ്‍ കുട്ടികളുടെ സങ്കടം .. ഐ ടി പയ്യന്മാരുടെ മാര്ക്കറ്റ് demand കുത്തനെ ഇടിഞ്ഞു അത്രേ എന്നാണു ഇപ്പോള്‍ കിട്ടിയ വാര്ത്ത...

12 comments:

ഹരീഷ് തൊടുപുഴ said...

എല്ലാ രംഗത്തുമുണ്ട് സാമ്പത്തികമാന്ദ്യം...
കണ്ടില്ലേ റബ്ബെറിന്റെ വില താഴോട്ട് വന്ന വരവ്..
റിയല്‍ എസ്റ്റേറ്റ് ബിസ്സിനെസ്സ് ഭാഗികമായി തളര്‍ന്നിരിക്കുവാണ്..
വെളിയിലുള്ള നഴ്സുമ്മാര്‍ക്കും എപ്പോ വേണമെങ്കിലും ജോലി നഷ്ടപ്പെടാം എന്ന അവസ്ഥ..

ഒരു നല്ല നാളേയ്ക്കുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കാം...

Anonymous said...

akllaarude സഹതാപ തരന്ഗം ! സത്യം, വിപ്രോ ഒക്കെ "പൊട്ടി" ഇല്ലേ? നിങ്ങള്ക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ എന്ന് പോകുന്നു കുശലനെഷണം !

ഇത് കുശലാന്വേഷണം അല്ല കശ്മലാന്വേഷണം.

പകല്‍കിനാവന്‍ | daYdreaMer said...

lunch break , tea break ഒക്കെ enjoy ചെയ്യുന്നുവെന്നു അറിഞ്ഞതില്‍ സന്തോഷം.... :D

poor-me/പാവം-ഞാന്‍ said...

Life is like that.These ups and downs make life liveable! just live it Do not leave it.
Regards Poor-me
http://manjalyneeyam.blogspot.com

sreeNu Lah said...

സാമ്പത്തിക മാന്ദ്യം ഐ ടി ക്കാര്‍ക്ക് മാത്രമല്ലല്ലോ.

Anonymous said...

സാരമില്ല മക്കളേ നമുക്കും ഒരു നല്ലകാലം വരും...

Calvin H said...

"പാവം ആണ്‍ കുട്ടികളുടെ സങ്കടം .. ഐ ടി പയ്യന്മാരുടെ മാര്ക്കറ്റ് demand കുത്തനെ ഇടിഞ്ഞു അത്രേ എന്നാണു ഇപ്പോള്‍ കിട്ടിയ വാര്ത്ത..."

ഉള്ളതാണോ? കൊഴഞ്ഞല്ലോ തമ്പുരാനേ.... :P

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

പണിയാവോ ?
ഒരൂസം മെയില്‍ ചെക്കു ചെയ്യാന്‍ നോക്കിയപ്പൊ അതു ഓപ്പണാവുന്നില്ല.
നിങ്ങള്‍ക്ക് അതിനുള്ള അവകാശമില്ലാ. അഡ്മിനിസ്റ്റ്റേറ്ററുമായി ബന്ധപ്പെടാന്‍...

ഞെട്ടീലേ... പിന്നെ മനസ്സിലായി, ടെക്നിക്കല്‍ പ്രോബ്ളായിരുന്നൂന്ന്...

മനനം മനോമനന്‍ said...

സമാധാനമായിരിയ്ക്കൂ കുട്ടീ! നാമിനി ഇതിലും വലുതൊക്കെ കാണാനിരിയ്ക്കുന്നതേയുള്ളു.നാടോടുമ്പോള് നായ്ക്കെന്തു ചേദം!ഗല്ഫില്നിന്നൊക്കെ ഉല്കണ്ഠാജനകകമായ വാര്ത്തകളാണു വരുന്നത്.എല്ലാം കയറിവരട്ടെ.പട്ടിണിയായാലും നാട്ടിൽ ക്ഴിയാമല്ലോ!!

ശ്രീ said...

എന്താകുമെന്ന് കണ്ടറിയാം...

Thaikaden said...

We are in U.K. Daily thousands of people loose their jobs. Let us hope for the best.

ഉപാസന || Upasana said...

Let us Wait
:-)