Tuesday, December 30, 2008

കൂട്ടുകാരീ നിനക്കായി

നല്ല ക്രിസ്മസ് ആശംസിച്ച എല്ലാ ബ്ലോഗ് സുഹൃത്തുകള്‍ക്കും .

നന്ദിഓര്‍മയില്‍ ഒരു വസന്തകാലം സമ്മാനിച്ച എന്റെ പ്രിയപ്പെട്ട കൂട്ടുകാരിക്കും കുടുംബത്തിനും സമര്‍പ്പിക്കുന്നു ഈ ബ്ലോഗ്.

LK G മുതല്‍ മൂന്നാം ക്ലാസ്സ് വരെ ഒന്നിച്ചു പഠിച്ച ശേഷം അമേരിക്ക യിലേയ്ക്കു ചേക്കേറിയ അവള്‍.... മാസത്തില്‍ മുടങ്ങാതെ ഒരു എഴുത്ത് അയച്ചിരുന്നു.. പിന്നെ കാലം പുരോഗമിച്ചത് അനുസരിച്ച് അത് ഇ മെയിലുകള്‍ ആയി..
തൊട്ടാവാടി കുട്ടി ആയിരുന്ന അവള്‍ ഇന്നു ഒരു ഉത്തമ കുടുംബിനി ആണ് .. അതിനിടയിലും അവള്‍ എനിക്കായ് സമയം മാറ്റി വെച്ചു.. 2 ദിവസം മുഴുവന്‍ ഞങ്ങള്‍ ഞങ്ങളുടെ കുട്ടിക്കലതെയ്ക്ക് തിരികെ പോയ്.. മഞ്ഞില്‍ കിടന്നു കളിച്ചു.. സ്കീയിന്ഗ് ട്രെക്കിന്ഗ്.. എല്ലാം..കൊറേ അലഞ്ഞു നടന്നു.. കളി ചിരിയും കല പില യും .. നഷ്ടപെട്ട പോയ ബാല്യം തിരികെ കിട്ടിയ പോലെ ......

ശിഥിലം ആകുന്ന അനേകം കുടുംബ ബന്ധങ്ങള്‍ക്ക് ഒരു പരിധി വരെ ഉത്തരവാദികള്‍ പെണ്‍കുട്ടികള്‍ തന്നെ ആണെന്നുള്ള എന്റെ ചിന്ത ശരി ആണെന്ന് എനിക്ക് തോന്നി.. കുടുംബ ജീവിതം നല്ല പോലെ മുന്നോട്ടു കൊണ്ടു പോകുവാന്‍ അവള്‍ സ്വന്തം ഇഷ്ടങ്ങള്‍ പലതും മാറ്റി വെയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..
പാചകത്തിന്റെ a b c d അറിയാതിരുന്ന അവള്‍ ഇന്നൊരു പാചക റാണി ആണ്.. ആരെങ്കിലും ഒന്നു തറപ്പിച്ചു നോക്കിഅല്‍ കരഞ്ഞിരുന്ന അവള്‍ നല്ല bold ആയി മാറി.. പുതു പുത്തന്‍ fashion trends follow ചെയ്തിരുന്ന അവള്‍ ആണോ ഇതു എന്ന് എനിക്ക് സംശയം തോന്നി... പിന്നെ മനസിലായ്.. ഇതാണ് successful married life നു വേണ്ട adjustments എന്ന്..

കുട്ടിക്കാലത്ത് അവളുടെ റോള്‍ മോഡല്‍ ആയ അവളുടെ മാത പിതാക്കള്‍ എന്നെ ചൂണ്ടി കാണിച്ചു കൊടിതിരുന്നു.. എന്നാല്‍ ഇന്നു എനിക്ക് ഒരു റോള്‍ മോഡല്‍ ആയി അവള്‍ മാറി ഇരിക്കുന്നു.. ഇതു പോലെ ഉള്ള പെണ്‍കുട്ടികള്‍ ഇനിയും ഒരു പാടു ഉണ്ടാവട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.. ഇവര്‍ ആണ് മലയാള നാടിന്റെ നൈര്‍മല്യം ....

10 comments:

പകല്‍കിനാവന്‍ | daYdreaMer said...

മാറാന്‍ വിധിക്കപ്പെട്ടവളാണ് പെണ്‍കുട്ടി...
അവള്‍ മാറികൊണ്ടേയിരിക്കും ....
പുതുവത്സരാശംസകള്‍...

Calvin H said...

എന്തായാലും ക്രിസ്മസ് ആഘോഷിച്ചു എന്നറിഞ്ഞതില്‍ സന്തോഷം....
ഒരു സ്ത്രീവിരുദ്ധ പോസ്റ്റ് ആയി ഇതിനെ മുദ്രകുത്താന്‍ അധികം ടൈം വേണ്ടി വരും എന്നു തോന്നുന്നില്ല. ലിവിംഗ് ടുഗെദര്‍ ഒക്കെ അല്ലേ ഇപ്പോ ഫാഷന്‍... അഡ്‌ജസ്റ്റ് ചെയ്യുന്ന പെണ്‍‌കുട്ടി എന്നൊക്കെ കേട്ടാല്‍ ദാ തല്ലുകൊള്ളി കേള്‍ക്കണ്ട...

കാപ്പിലാന്‍ said...

പുതുവത്സരാശംസകള്‍...

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അങ്ങനെ മാറണതിനെയാണ്‌ സംഭവാമി യുഗേ യുഗേ ന്നു പറയാ....
അല്ല്യോ?

കാസിം തങ്ങള്‍ said...

സ്നേഹത്തോടെയുള്ള പരസ്പര ധാരണയും വിശ്വാസവും തന്നെയാണ് ദാമ്പത്യജീവിതത്തിന്റെ വിജയരഹസ്യം. നന്മ നിറഞ്ഞ പുതുവത്സരാശംസകള്‍.

Nithyadarsanangal said...

Kunjikkiliiii.....
Nannayirikkunnu...
New year greetings

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ജീവിക്കന്‍ വിടൂല്ലാ ല്ലെ?
ഒറ്റയ്ക്കിരുന്നു വട്ടായീ... പുറ്തെക്കിറങ്ങാന്‍ മടി. ഇനി ജാന്‍ 31സ്റ്റ് തൊട്ടാ മതീന്നായ്ട്ടുണ്ട്... അതിന്നിടേല്‍ ബോറഡിക്കുമ്പോഴാ ഇങ്ങനെ ഓരോ റീപബ്ലിഷിങ്ങ്.... പ്ലീസ് ജീവ്വിച്ചു പൊക്കോട്ടെ... പിന്നെയ് ക്രിസ്മസ്സ്നു നമ്മുടെ ശ്രീഹരീം തോമസ്കുട്ടീം ഫോണ്‍ചെയ്താരുന്നു. അങ്ങനെ രണ്ടു ഫ്രെന്‍സിനെക്കൂടെ കിട്ടി.

ശ്രീ said...

അതെ. അതാണ് വിജയകരമായ ഒരു കുടുംബജീവിതത്തില്‍ ഏറ്റവൂം വേണ്ടത്. ആ കൂട്ടുകാരിയ്ക്കും ആശംസകള്‍!

Anil cheleri kumaran said...

ചിലരുടെ വളര്‍ച്ച കാണുമ്പോള്‍ നമുക്കും എന്തൊക്കെയോ നല്ലതു ചെയ്യാന്‍ തോന്നും.

പിരിക്കുട്ടി said...

kunjikkileem angane thanne aakatte....

nalla nairmallyam ulla kutty.....

kurachu naalaayi ivide vannittu....

happy new year kunjikkili