Wednesday, December 17, 2008

നോ മൊബൈല് ഫോണ്‍ ?

അമ്പലപുഴ കൂട്ട ആത്മഹത്യ ക്ക് Mobile Phone കാരണക്കാരന്‍ ആയതു കൊണ്ടു സ്കൂള്‍ കളില്‍ മൊബൈല് നിരോധിച്ചു എന്ന പത്ര വാര്ത്താ കണ്ടു. ഇതു എത്ര മാത്രം പ്രയോജന പ്രദം ആകും എന്ന് ഈ ഉള്ളവള്‍ക്ക് സംശയം ഉണ്ട്.
വിനോദ യാത്ര യ്ക്കും മറ്റും പോകുന്ന കുട്ടികളുടെ മൊബൈല് ഫോണ്‍ അധ്യാപകര്‍ പരിശോധിച്ചതിനു ശേഷമേ തിരികെ കൊടുക്കാവ് എന്ന്..
അപ്പൊ ഈ ഡിജിറ്റല്‍ ആന്‍ഡ് അദര്‍ ക്യാമറ കളില്‍ എടുക്കുന്ന ഫോട്ടോ യുടെ കാര്യമോ? അപ്പൊ വിനോദയാത്ര ക്ക് ക്യാമറ തന്നെ നിരോധിക്കേണ്ടി വരില്ലേ ?
സ്കൂള്‍ ഇല് അല്ലാതെ വേറെ എവിടെ എല്ലാം വിദ്യാര്‍ഥികള്‍ക്ക് കണ്ടു മുട്ടാം? അവിടെ ഒക്കെ യും അവര്‍ ടെ കയ്യില്‍ മൊബൈല് പാടില്ലന്നാണോ? കുട്ടികള്‍ സുരക്ഷിതര്‍ ആയാണോ എന്ന് ഒരു പരിധി വരെ അറിയാന്‍ ഈ മൊബൈല് ഫോണ്‍ ഉപകരിക്കും.വീട്ട്ടില്‍ ഉള്ള മാതാ പിതാക്കളുടെ blood pressure ഒരു പരിധി വരെ ശമിപ്പിക്കുകയും ചെയ്യും

വേലി തന്നെ വിളവു തിന്നുന്ന കാലമാ.. പണ്ടത്തെ അധ്യാപകരെ പോലെ അല്ല ഇപ്പോളത്തെ അധ്യാപകര്‍.
അദ്ധ്യാപിക ആയ് ഏതാനം നാള്‍ ചിലവഴിച്ച എനിക്ക് സഹ പ്രവര്‍ത്തകന്റെ പക്കല്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനം ഞാന്‍ മറന്നിട്ടില്ല. Fresh Graduate ആയിരുന്ന എന്നെ ഒറ്റയ്ക്ക് staff room ഇല് കിട്ടുമ്പോള്‍ എന്റെ വസ്ത്ര ധാരണം , നടത്തം ഇവയെ കുറിച്ചു സഭ്യം അല്ലാത്ത അഭിപ്രായങ്ങള്‍ പറയുകയും, കുടുംബ ജീവിതത്തെ പറ്റി ഉള്ള എന്റെ അഭിപ്രായങ്ങള്‍ ആരായുകയും , The Week മുതലായ മാധ്യമങ്ങളില്‍ വരുന്ന sex topics discuss ചെയ്യുകയും,പെണ്‍കുട്ടികള്‍ക്ക് മാത്രം ആയ special class എടുക്കാന്‍ ഉത്സാഹം കാട്ടുകയും ചെയ്യുന്ന വൃതിക്കെട്ടവനെ പോലെ ഉള്ളവര്‍ ഇന്നു അധ്യാപക സമൂഹത്തില്‍ വളരെ അധികം ഉണ്ട് .....
മഹനീയമായ അധ്യാപന വൃത്തി യെ കരി വാരി തേക്കുന്ന ഇത്തരം 'നികൃഷ്ട' ജീവികള്‍ ഇന്നത്തെ സമൂഹത്തില്‍ ഒരു അത്ഭുതം അല്ല .
അമ്പല പുഴ പോലെ യുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ഇരിക്കണം എങ്കില്‍ കുടുംബത്തില്‍ മക്കളും മാതാപിതാക്കളും തമ്മില്‍ നല്ല ബന്ധം ഉണ്ടാവണം . അവര്‍ എവിടെ പോകുന്നു എന്ത് ചെയ്യുന്നു ആരുമായി ഇടപെടുന്നു എന്നൊക്കെ മാതാ പിതാക്കള്‍ അറിഞ്ഞിരിക്കണം . എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഭയക്കാതെ മത പിതാക്കളോട് തുറന്നു പറയാനുള്ള സാഹചര്യം വീട്ടില്‍ ഉണ്ടായിരിക്കണം.
ഇതൊക്കെയല്ലേ യഥാര്‍ത്ഥ പരിഹാരങ്ങള്‍? ചുരുക്കി പറഞ്ഞാല്‍ കെട്ടുറപ്പ് നഷ്ടപ്പെട്ട കുടുംബങ്ങള്‍ ആണ് ഇന്നത്തെ എല്ലാ സാമൂഹിക തിന്മകള്‍ക്കും കാരണം !

19 comments:

കാപ്പിലാന്‍ said...

അയ്യോ ,എന്താ കുഞ്ഞിക്കിളി ഇങ്ങനെ .ഇങ്ങനെയെന്നോന്നും പറയല്ലേ .സാംസ്കാരികമായി ഉന്നതില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇങ്ങനെ സംഭവിക്കാനോ .അസംബന്ധം പറയാതിതിരിക്ക് കുട്ടി .ഇത് വല്ല പാശ്ചാത്യ നാട്ടിലും സംഭവിക്കും .അല്ലാതെ കേരളത്തില്‍ ഇങ്ങനെയുള്ള അധ്യാപകര്‍ നെവെര്‍ .
പരിധിക്ക് പുറത്തു പോകരുത് :)

കുഞ്ഞിക്കിളി said...

Kappilan chetta..ഇതു ചുമ്മാതെ പറഞ്ഞതു അല്ല.. പല കുട്ടികള്‍ക്കും അദ്ധ്യാപകരില്‍ നിന്നും similar experiances ഉണ്ടാവുന്നുണ്ട്. സാംസ്കാരിക കേരളത്തിന്റെ പുതിയ മുഖം ഇങ്ങനെ ആണെന്ന് വേദനയോടെ അറിയുക .

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

മൊബൈലിനും നിരോധനം !

പുത്യേ വാര്‍ത്ത കണ്ടില്ലെ ?
ക്രിസ്മസ്സിന്‌ ഏഷ്യാനെറ്റിന്‌ നിരോധനം.

കേരളം ആവശ്യമില്ലാത്ത തീരുമാനങ്ങള്‍ പെട്ടെന്നെടുക്കും.
വേണ്ട തീരുമാങ്ങള്‍ എടുക്കറുമില്ല!

എടുക്കുന്നവര്‍ക്ക് വട്ടാണോന്ന് ആരും ചോദിക്കാറുമില്ല.
ആരും തീരുമാനങ്ങളനുസ്സരിക്കാറുമില്ല.

എല്ലാം പഴയതുപോലെ നടക്കും!

ശ്രീ said...

വീട്ടിലിരിയ്ക്കുന്ന രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികള്‍ സുരക്ഷിതരാണോ എന്നറിയാന്‍ ഉള്ള ഇക്കാലത്തെ ഏറ്റവും എളുപ്പമാര്‍ഗ്ഗം ആണ് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി അവര്‍ക്കു കൊടുക്കുക എന്ന അഭിപ്രായത്തോട് യോജിയ്ക്കുന്നു. പക്ഷേ, വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമറ മൊബൈല്‍ ഫോണ്‍ കൊടുക്കേണ്ടതില്ലല്ലോ. അതൊഴിവാക്കിക്കൂടേ?

പിന്നെ, ക്യാമറ... അത് മൊബൈല്‍ ഫോണ്‍ പോലെ എല്ലാവരും എപ്പോഴും കൊണ്ടു നടക്കാനിടയില്ലല്ലോ. പ്രത്യേകിച്ചും വിദ്യാര്‍ത്ഥികള്‍.

വികടശിരോമണി said...

ശ്രീ പറഞ്ഞത് കാര്യമാണ്.പക്ഷേ മൊബൈൽ അനുവദിക്കുകയും,ക്യാമറമൊബൈൽ അനുവദിക്കാതിരിക്കുകയും ചെയ്താൽ ഒരോ ദിവസവും ഇതെങ്ങനെ തിരിച്ചറിയാനാവും?
പിന്നെ,അദ്ധ്യാപകരുടെ കാര്യം കുഞ്ഞിക്കിളി പറഞ്ഞത് സത്യമാണ്.ഏറ്റവും സദാചാരനിഷ്ഠയുള്ളവരാകണമെന്ന് ഒരു കാലത്ത് ശാഠ്യമുണ്ടായിരുന്ന അദ്ധ്യാപകസമൂഹം നേരെ തിരിച്ച് കൂപ്പുകുത്തുകയാണോ എന്നു സംശയം.

Tomkid! said...

മൊബൈല്‍ ഉള്ളത് കൊണ്ട് ഒരു കുട്ടിയും ചീത്തയാവില്ല. അതില്ലെന്നു കരുതി ആരും നന്നാവുകയുമില്ല.
പെഴയ്ക്കാനാണെങ്കില്‍ പല വഴികളുണ്ട്. എല്ലാം കൈയിലിരിപ്പ് പോലെ

കറുത്തേടം said...

കേരളത്തിലെ പ്രശ്നം ക്യാമറയും മൊബൈല്‍ ഫോണും ആണെന്ന് ഞാന്‍ വിചാരിക്കുന്നില്ല. പെണ്ണുങ്ങളെ മൂടി കെട്ടി നടക്കാന്‍ നിര്‍ബന്ധിക്കുന്ന ആണുങ്ങള്‍ തന്നെയാണ് പ്രശ്നക്കാര്‍. പെണ്ണ് ജീന്സിട്ടാല്‍ പ്രശ്നം അങ്ങിനെ പോകുന്നു.. അവസാനം ഓമനക്കുട്ടിയെ പോലും വെറുതെ വിട്ടില്ല.
പെണ്‍കുട്ടികളെ അമ്മമാര്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ പ്രശ്നങ്ങള്‍ ഒഴിവാക്കാം.

Anonymous said...

അധ്യാപകന്മാരുടെ കാര്യം സത്യാമാണ്‌...പെണ്‍പിള്ളേരൊട്‌ മാത്രം സ്നേഹമുള്ള sirമാരും അതു പോലെ ആണ്‍കുട്ടികളോട്‌ മാത്രം സ്നേഹമുള്ള Teacher neയും ഞാന്‍ കണ്ടിട്ടുണ്ട്‌... ഇവരൊക്കെ teaching profession നു തന്നെ നാണകേടാ...

പിന്നെ കുട്ടികL ചീത്തയാകാന്‍ mobile fone തന്നെ വേണമെന്നില്ല ചീത്തയാകെണ്ടത്‌ എങ്ങനെയും ചീത്തയാകും...

ഒരോ കുട്ടിക്കും values ഒക്കെ പറഞ്ഞ്‌ കൊടുത്ത്‌ മാതാപിതക്കളോട്‌ എല്ലാം തുറന്നു പറായന്‍ പാകത്തിനു ഒരു bond വളര്‍ത്തിയെടുക്കുക.. അതു വഴി ഒരു നല്ല സമൂഹത്തിനെ ശ്രിഷ്ടിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു...ഈ കുട്ടികള്‍ ഒരോ തല്ലുകൊള്ളിതരങ്ങള്‍ കണിക്കുന്നതിനു മാതപിതാക്കL തന്നെയാണ്‌ ഉത്തരവാധികള്‍ എന്നാണ്‌ എന്റെ അഭിപ്രായം...

Tin2
:D

Appu Adyakshari said...

പോസ്റ്റില്‍ പറഞ്ഞകാര്യങ്ങള്‍ മികതിനോടും യോജിക്കുന്നു. ടെക്നോളജിയില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ കുഴപ്പമില്ല.പക്ഷേ ഇന്നത്തെ മൊബൈല്‍ ഫോണുകള്‍ ഫോണുകളല്ലല്ലോ... ഒരു ക്യാമറയില്‍ ഫോണ്‍ ചെയ്യാനുള്ള സൌകര്യവും ഉണ്ട് എന്നു പറയുന്നതാവും ഉചിതം! മൊബൈല്‍ ഫോണ്‍ ഫോണല്ലാതെ മാറിയിരിക്കുന്നു...

മൊബൈല്‍ ഫോണ്‍ ഇറങ്ങിയകാലത്ത് സൌദിഅറേബ്യയില്‍ ക്യാമറയുള്ള ഫോണിന് വിലക്കുണ്ടായിരുന്നത് ഓര്‍ക്കുന്നു.

കാവാലം ജയകൃഷ്ണന്‍ said...

അദ്ധ്യാപനം എന്ന മഹനീയമായ പുണ്യപ്രവൃത്തിയോടുള്ള ആവേശം കാരണം ജീവിതത്തില്‍ ആദ്യം ചെയ്യുന്ന, ശമ്പളം വാങ്ങുന്നത് അദ്ധ്യാപനവൃത്തിയിലൂടെയാവണം എന്ന് ശഠിച്ച് അദ്ധ്യാപകന്‍ ആയ ഒരാളാണ് ഞാന്‍. കുറച്ചു കാലമേ ഞാന്‍ അദ്ധ്യാപകനായിരുന്നുള്ളുവെങ്കിലും ശ്രോ ത്രിയോ അവൃജിനോ അകാമഹതോ ബ്രഹ്മവിത്തമ ബ്രഹ്മണ്യുപരതഃശാന്തോ നിരിന്ധന ഇവാനല, അഹേതുകദയാസിന്ധുര്‍ബന്ധുരാനമതാം സതാം എന്ന തത്വം പരമാവധി അനുശീലിക്കാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ടെന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അദ്ധ്യാപകനാവാന്‍ എന്നെ പ്രേരിപ്പിച്ച പ്രധാന ഘടകം തീര്‍ച്ചയായും എന്നെ പഠിപ്പിച്ച ആദര്‍ശനിഷ്ഠയും, നന്മയും, വാത്സല്യവും നിറഞ്ഞ എന്‍റെ അദ്ധ്യാപകരും, അധ്യാപികമാരും തന്നെയായിരുന്നു.

എന്നാല്‍ ഇന്ന് ചിലയിടങ്ങളിലെങ്കിലും സംഭവിക്കുന്ന കാര്യങ്ങള്‍ ഞടുക്കത്തോടെയാണ് അറിയുന്നത്. സ്വന്തം ശിഷ്യരെ കാമാസക്തിയോടെ നോക്കുന്ന അദ്ധ്യാപകനെ അവന്‍ എത്ര പണ്ഡിതനായാലും അവന്‍റെ കണ്ണു ചൂഴ്ന്നെടുക്കണം. എങ്ങോട്ടു വേണമെങ്കിലും വഴി തെറ്റാവുന്ന (ഉരുകിയ മെഴുകു പോലെ) ഒരു പ്രായത്തിലാണ് കുട്ടികള്‍ ഇവരുടെ മുന്‍പിലെത്തുന്നത്. വിദ്യാഭ്യാസ കാലം ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍റെ പകുതിയിലേറെ അവര്‍ ചിലവഴിക്കുന്നത് വിദ്യാലയത്തിലാണ്. അവരെ നേര്‍വഴിക്കു കൊണ്ടുവരാന്‍ കഴിയാത്ത അദ്ധ്യപകര്‍ ഒരിക്കലും ആ പദവി അര്‍ഹിക്കുന്നില്ല തന്നെ. മറ്റൊന്നുള്ളത് സമൂഹത്തിന്‍റെ പങ്കാണ്. ഒരു കുട്ടി നോക്കുന്നിടത്തെല്ലാം അവന്‍ കാണുന്നത് കാണേണ്ടാത്ത കാഴ്ചകളെങ്കില്‍ അവന്‍ ആ വഴിയിലല്ലേ ചിന്തിക്കൂ?.

മൊബൈല്‍ ഫോണ്‍ എന്ന ഉപാധിയുടെ ഗുണവും ദോഷവും അനുഭവിക്കാന്‍ അവരെ ഇടയാക്കുന്നതും സാഹചര്യത്തിന്‍റെ ഇടപെടലുകള്‍ തന്നെയാണ്. ഒരു ദിവസം പതിനഞ്ചു മണിക്കൂറിനു മുകളില്‍ കമ്പ്യൂട്ടറിനു മുന്‍പില്‍ ഇരിക്കുന്നവരാണ് ഞാനടക്കം നമ്മില്‍ പലരും. ഇന്‍റര്‍നെറ്റില്‍ ലഭ്യമായ അനാവശ്യ കാര്യങ്ങളില്‍ നമ്മില്‍ പലരും ചെന്നു ചേരാത്തതിന്‍റെ കാരണവും, വിദ്യാഭ്യാസത്തില്‍ നിന്നും, സാമൂഹിക ഇടപെടലുകളില്‍ നിന്നും നാം ആര്‍ജ്ജിച്ചെടുത്ത തിരിച്ചറിവാണ്. പച്ച മലയാളത്തില്‍ വകതിരിവെന്നു പറയാം. ഒരു കുട്ടിയുടെ നല്ല വളര്‍ച്ചയ്ക്കും, അപചയത്തിനും അദ്ധ്യാപകരും, രക്ഷാകര്‍ത്താക്കളും, സമൂഹവും ഒരുപോലെ ഉത്തരവാദികളാണ്. എന്നെങ്കിലും നമ്മുടെ നാടു നന്നായിക്കാണാമെന്നു പ്രത്യാശിക്കാം അല്ലാതെന്തു പറയാന്‍. പ്രസക്തമായ ഒരു വിഷയമാണ് കുഞ്ഞിക്കിളി പങ്കു വയ്ക്കുന്നത്. ആശംസകള്‍

ഓഫ്: കുഞ്ഞിക്കിളി എന്ന പേരു കണ്ടപ്പോള്‍ ഒരു കൊച്ചു കുട്ടി ആയിരിക്കുമെന്നാണ് കരുതിയത് (പരമാവധി പത്തു വയസ്സ്). ഇതു കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചര്‍ ആണെന്നറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി.

chithrakaran ചിത്രകാരന്‍ said...

കുടുംബത്തിലെ സ്നേഹക്കുറവുതന്നെ ഏല്ലാറ്റിന്റേയും കാരണം. പക്ഷേ, ഈ സ്നേഹം സൂപ്പര്‍മാര്‍ക്കെറ്റില്‍ കിട്ടില്ലല്ലോ. വാങ്ങി കുടുംബത്തിലുള്ളവര്‍ക്കെല്ലാം ഒരോ പാക്കറ്റ് വിതരണം ചെയ്യാന്‍ !
സമൂഹത്തില്‍ സ്നേഹത്തിനും മൂല്യങ്ങള്‍ക്കും വിലയില്ലാതാകുന്നതാണ് കുടുംബത്തിനകത്തും
സ്നേഹം കുറയാന്‍ കാരണം.
അതുവരെ, നമ്മള്‍ മൊബൈല്‍ഫോണ്‍
കുട്ടികള്‍ക്ക് കളിക്കാന്‍ കൊടുക്കാതിരിക്കുകതന്നെ നല്ലത്.

ഇപ്പോള്‍ ഒരു രൂപ കൊടുത്താല്‍ കേരളത്തിലെവിടേയും വിളിക്കാവുന്ന ബൂത്തുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണു കേരളം.
സ്നേഹമുള്ള മക്കള്‍ക്ക് വീടുമായി ബന്ധപ്പെടാന്‍
അതുമതിയാകു.
പിന്നെ, നാട് എത്ര കേടായാലും കുഴപ്പമില്ല,
സ്വന്തം മക്കള്‍ സുരക്ഷിതരായാല്‍ മതി എന്നുള്ളവര്‍ക്ക് ഓരോ കുട്ടിയേയും സുരക്ഷിതരാക്കാന്‍ മൊബൈല്‍ ഫോണും, ഒന്നോ രണ്ടോ ബോഡിഗാര്‍ഡുകളേയും നിയോഗിക്കാവുന്നതല്ലേയുള്ളു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ചിത്രകാരനോട് യോജിക്കുന്നില്ല.
കുടുംബത്ത് സ്നേഹത്തിനും മൂല്ല്യത്തിനും വിലയില്ലാതകുമ്പോഴാണ്‍ സമൂഹത്തിലും അങ്ങനെ സം ഭവിക്കുന്നത്.

പിന്നെ ഇന്ത്യയുടെ കപട സംസ്ക്കാര മഹിമയും ഒട്ടും മോശമില്ലാത്ത സംഭാവന തരുന്നുണ്ട്. 21 ഒന്നാം നൂറ്റണ്ടിന്റെ എല്ലാ കാമവികാരങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് 19താം നൂറ്റാണ്ടിലെ വേദമോതുന്നവര്‍ ഇപ്പൊഴും പറയുന്നൂ വല്ല്യ സംസ്കാര സമ്പന്നാരാണെന്ന്. പുറത്തേക്ക് മാത്രം പോരാ സംസ്കാരം, ഉണ്ടെങ്കില്‍ മനസ്സിലാണ്‌ സംസ്കാരം വേണ്ടത്. അതിന്നാദ്യം മറ്റുള്ളവന്റെ ജനലില്‍ എത്തി നോക്കുന്ന മനസ്സിനെ കഴുകിയെടുക്കണം.പിന്നെ സ്വന്തമായി പണിയെടുത്ത് ജീവിക്കാന്‍ പഠിക്കണം. ജോലിയില്ലെങ്കില്‍ അപ്പത്തിന്ന് ബുധിമുട്ടാണെന്ന സത്യം തിരിച്ചറിയണം. വെറുതെയിരിക്കുന്നവന്റെ മനസ്സ് പിശാചിന്റെ കളിയരങ്ങാണ്.അവിടെ സംഭവിക്കുന്നതെല്ലാം ദോഷങ്ങളായിരിക്കും.സ്വയം ജോലിയെടുത്ത് ഭക്ഷിക്കാത്തവനാരായാലും അവന്‍ അവന്‍ പറയുന്നതിന്നനുസരിച്ചാവരുത് നമ്മുടെ ജീവിതം. എങ്കിലേ തീവ്രവദവും ഇത്തരം സാമൂഹിക ജിര്‍ണ്ണതകളും നമ്മളെ വിട്ട് പോകൂ. അങ്ങനെ അവനവന്‍ നന്നായാലെ സമൂഹം നന്നാവൂ. കാരണം നമ്മളാണ്‌ സമൂഹമായി മാറുന്നത്.

കുഞ്ഞിക്കിളി said...

കു:ക:ഓ:കു: പറഞ്ഞതു ശരിയാ ..ആവശ്യം ഇല്ലാത്ത തീരുമാനങ്ങള്‍ കേരളം പെട്ടുന്നു എടുക്കും.. കൊറച്ചു കാലം കഴിയുമ്പോ അതിന്റെ ചൂടാറും.. ഉദ്ദേശിച്ച ഫലം കിട്ടതും ഇല്ല... അതെ പ്രശ്നങ്ങള്‍ വീണ്ടും repeat ചെയ്യുകയും ചെയ്യും
ശ്രീ : ശരിയാണ്.. സാധാരണ ഒരു ബേസിക് ഫോണ്‍ മതി കുട്ടികള്ക്ക്. ക്യാമറ എല്ലായിടത്തും കൊണ്ടു നടക്കും എന്നല്ല ഞാന്‍ ദ്ദേശിച്ചത്. ഒരു പെണ്‍കുട്ടീടെ ഫോട്ടോ കിട്ടനമെന്കില്‍ അതിന് മൊബൈല് നിരോധിച്ചകൊണ്ട് തടസം ഉണ്ടാകില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്
വികട ശിരോമണി : നന്ദി. അധ്യാപക സമൂഹത്തിന്റെ അധപതനം തന്കളും ശ്രദ്ധിച്ചു അല്ലെ
Tom kid : you are right! മൊബൈല് ഇല്ലതകൊണ്ട് ആരും നന്നാവണം എന്നില.. പിഴക്കനനെന്കില്‍ പല വഴികളും ഉണ്ട്
Karuthedam - അതെ! പെണ്‍കുട്ടികളുടെ അമ്മ മാര്‍ വിചാരിച്ചാല്‍ പ്രശ്നങ്ങള്‍ ഒരു വലിയ പരിധി വരെ ഒഴിവാക്കാം
Tintu ; "ഒരോ കുട്ടിക്കും values ഒക്കെ പറഞ്ഞ്‌ കൊടുത്ത്‌ മാതാപിതക്കളോട്‌ എല്ലാം തുറന്നു പറായന്‍ പാകത്തിനു ഒരു bond വളര്‍ത്തിയെടുക്കുക.. " Yes Thisis the best solution to this problem
അപ്പു - വളരെ ശെരിയാണ്‌.. ഒരു ക്യാമറ ഇല ഫോണ്‍ ചെയ്യാനുള്ള സൌകര്യം..
ജയകൃഷ്ണാ - എന്റെ പോസ്റ്റ് ഇല കൊണ്ടു വേരെഒരു പോസ്റ്റ് ഇട്ടതിനു നന്ദി :)
"ഇന്‍റര്‍നെറ്റില്‍ ലഭ്യമായ അനാവശ്യ കാര്യങ്ങളില്‍ നമ്മില്‍ പലരും ചെന്നു ചേരാത്തതിന്‍റെ കാരണവും, വിദ്യാഭ്യാസത്തില്‍ നിന്നും, സാമൂഹിക ഇടപെടലുകളില്‍ നിന്നും നാം ആര്‍ജ്ജിച്ചെടുത്ത തിരിച്ചറിവാണ്. പച്ച മലയാളത്തില്‍ വകതിരിവെന്നു പറയാം. ഒരു കുട്ടിയുടെ നല്ല വളര്‍ച്ചയ്ക്കും, അപചയത്തിനും അദ്ധ്യാപകരും, രക്ഷാകര്‍ത്താക്കളും, സമൂഹവും ഒരുപോലെ ഉത്തരവാദികളാണ്." വളരെ ശെരി !

ചിത്രകാരന്‍ - ഇയാള് ഒരു റിബല്‍ ആണോ? ചുമ്മാ തമാശയ്ക്ക് ചോദിച്ചതാ കേട്ടോ ..ഫീലിങ്ങ്സ് ആവല്ലേ .. ഇതിഇഇപോ ഒരു Chicken and egg situation ആണല്ലോ പറഞ്ഞു വരുനത്‌.. സമൂഹത്തിന്റെ lowest unit family ആണ്. ഒരാളുടെ സ്വഭാവത്തിന്റെ അടിസ്ഥാനം അയാളുടെ കുടുംബം ആണ്.
പിന്നെ സ്നേഹം supermarket ഇല നിന്നും മേടിച്ചല്ല വീട്ടില്‍ കൊണ്ടു കൊടുക്കേണ്ടത്.. Husband/wife or Dad/Mom ആണ് ഇതിന്റെ manufacturing unit. വെറും കാമഭ്രാന്തില്‍ നിന്നും അല്ല കുട്ടികള്‍ ഉണ്ടാവേണ്ടത്.. പരസ്പരം ഉള്ള ആഴമുള്ള സ്നേഹത്തിന്റെ ഫലം ആയ്ട്ടാണ് ... അതായതു ഉപഭോഗ സംസ്കാരത്തിന്റെ കണ്ണുകളിലൂടെ സ്നേഹത്തെ കാണരുത് എന്ന് സാരം .. എനിക്ക് തോന്നുന്നത് കുടുംബത്തില്‍ സ്നേഹം ഉണ്ടെങ്കില്‍ സമൂഹം നന്നാകും എന്നാണു... ഒരു തരത്തില്‍ പറഞ്ഞാല്‍ എല്ലാ crime ന്റെ യും RCA (Root Cause Analysis) നടത്തി കഴിഞ്ഞാല്‍ അത് സ്നേഹം കിട്ടേണ്ട സമയത്തു കിട്ടാതെ പോകുന്നത് ആയിരിക്കും.. ഒരു പരിധിവരെ...


കമന്റ് ഇട്ട എല്ലാര്ക്കും ഒരു പാടു നന്ദി!

Calvin H said...

രോഗകാരണത്തെ ചികില്‍സിക്കാതെ രോഗലക്ഷണത്തെയാണ് ചികില്‍സിക്കുന്നത് ( ചികില്‍സയാണ് ഉദ്ദേശമെങ്കില്‍).

മൊബൈല്‍ഫോണും ബ്ലൂടൂത്തും നിരോധിച്ചാല്‍ എല്ലാമായി... ഹാ ഹാ ഹൂ ഹൂ....
വിനോദയാത്ര കഴിഞ്ഞു വരുംബോള്‍ ക്യാമറ മാഷനമാര്‍ പരിശോധിക്കും... ഹെന്റെ ദൈവമേ....മാഷുടെ ഫോണ്‍ ഹെഡ്മാഷ് പരിശോധിക്കുമായിരിക്കും... ഹെഡ്മാഷിന്റേത് എ.ഇ.ഓ... അങ്ങനെ പോയി പോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വരെ പോവാം. പിന്നെ തേര്‍ഡ് പാര്‍ട്ടി ഓഡിറ്റ് വെയ്ക്കാം....
ആണും പെണ്ണും എന്നു പറഞ്ഞാല്‍ ക്ലാസില്‍ രണ്‍റ്റ് സെകഷനില്‍ ഇരുന്ന് പഠിക്കേണ്ടവരും, കല്യാണത്തിനെ സെപറേറ്റ് പന്ത്യില്‍ ചോറു കഴിക്കേണ്‍റ്റവരും, ഒക്കെയാണെന്ന് ചിന്തിക്കുന്ന കേരളത്തില്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അതുഭുതമുള്ളൂ...

ഒരു ബെസ്റ്റ് ഐഡിയ ഉണ്ട്. കേരളത്തിന്റെ ഒരു ഭാഗത്ത് മുഴുവന്‍ സ്ത്രീകളും മറുഭാഗത്ത് പുരുഷന്മാരും ആക്കാം. അതിര്‍ത്തി ഭേദിച്ചാല്‍ തടവ്. പരസ്പരം കാണണമെങ്കില്‍ വിവാഹസര്‍ട്ടിഫിക്കറ്റും പാസ്പോര്‍ട്ടും... ചിലപ്പോ രക്ഷപ്പെട്ടേക്ക്കും...

Calvin H said...

കുരുത്തം കെട്ടോനോട്....
"21 ഒന്നാം നൂറ്റണ്ടിന്റെ എല്ലാ കാമവികാരങ്ങളും മനസ്സില്‍ വെച്ചുകൊണ്ട് 19താം നൂറ്റാണ്ടിലെ വേദമോതുന്നവര്‍ ഇപ്പൊഴും പറയുന്നൂ വല്ല്യ സംസ്കാര സമ്പന്നാരാണെന്ന്. "

പകുതി വിയോജിക്കുന്നു. 19ആം നൂറ്റാണ്‍റ്റിലും സ്ഥിതി ഇതൊക്കെ തന്നെ. മോബൈല്‍ ഫോണും ക്യാമറയും ഇല്ലാഞ്ഞത് കൊണ്ട്, യൂട്യൂബില്‍ വീഡിയോ അവൈലബിള്‍ അല്ല എന്നു മാത്രം :)

കടവന്‍ said...

അയ്യോ ,എന്താ കുഞ്ഞിക്കിളി ഇങ്ങനെ .ഇങ്ങനെയെന്നോന്നും പറയല്ലേ .സാംസ്കാരികമായി ഉന്നതില്‍ നില്‍ക്കുന്ന കേരളത്തില്‍ ഇങ്ങനെ സംഭവിക്കാനോ .അസംബന്ധം പറയാതിതിരിക്ക് കുട്ടി .ഇത് വല്ല പാശ്ചാത്യ നാട്ടിലും സംഭവിക്കും .അല്ലാതെ കേരളത്തില്‍ ഇങ്ങനെയുള്ള അധ്യാപകര്‍ നെവെര്‍ .
പരിധിക്ക് പുറത്തു പോകരുത് :)

ha hahaha

പാറുക്കുട്ടി said...

സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സദാചാരം അവഹേളിക്കപ്പെടുന്നു. അദ്ധ്യാപകരും അതിന്റെ ഒരു ഭാഗം മാത്രം.

നാണയത്തിന്റെ ഇരു വശങ്ങളെന്നപോലെ നന്മയും തിന്മയും എല്ലായിടത്തും ഉണ്ട്.

കാവാലം ജയകൃഷ്ണന്‍ said...

ജയകൃഷ്ണാ - എന്റെ പോസ്റ്റ് ഇല കൊണ്ടു വേരെഒരു പോസ്റ്റ് ഇട്ടതിനു നന്ദി :)

ഇതെന്താ കുഞ്ഞിക്കിളി അങ്ങനെ പറഞ്ഞത്? എന്നെ കളിയാക്കിയതാണോ?

കാപ്പിലാന്‍ said...

:)