Friday, December 12, 2008

ഈ ആണ്‍ പിള്ളേരടെ ഒരു കാര്യം

ഈ ആണ്‍ പിള്ളേരുടെ ഒരു കാര്യമേ

ടെന്‍ഷന്‍ ഓ വിഷമം ഓ വന്നാല്‍ അത് ഒരിക്കലും ടെന്‍ഷന്‍ ആയ്ട്ടോ വെഷമം ആയ്ട്ടോ പുറത്തു കാണിക്കില്ല

അത് പുറത്തു വരുന്നതു പൊട്ടലും ചീറ്റലും ദേഷ്യ പെടലും ഒക്കെ ആയ്ട്ടാരിക്കും .

ചില സമയങ്ങളില്‍ എന്റെ സഹോദരന്‍ അങ്ങനെയാ.. very very irritating and stuborn.... can never understand what is in his mind.he will go wild for no reason. Over the years I understood that there is some personal reason for him to do that. വെടീം പോകേം കഴിഞ്ഞു കൊറേ കാലം കഴിഞ്ഞു പിന്നെ ആണ് നമ്മള്‍ അത് മനസിലാക്കി വരുന്നതു.

മൂന്നു നാള് വര്‍ഷമായ് എന്റെ പ്രൊജക്റ്റ്‌ ടീം ഇല്‍ ആണ്‍കുട്ടികള്‍ മാത്രമെ ഉള്ളു. വിവാഹിതര്‍.. അവിവാഹിതര്‍.. കെട്ട് പ്രായം എത്തിയവര്‍.. ഫ്രെഷ് ജോഇനീസ്.. ഇവരില്‍ എല്ലാംഞാന്‍ ഇതേ പ്രതിഭാസം വീക്ഷിച്ചിട്ടുണ്ട് .

ഇന്നു ദേ വളരെ ക്ഷമാശീലന്‍ ആയ എന്റെ ബോസ്സ് എന്നോട് ആവശ്യമില്ലാതെ ചൂടായി.. ഒരു കാര്യോം ഞാന്‍ കണ്ടില്ല.. പിന്നെ അല്ലെ അറിഞ്ഞത്.. അങ്ങേരെടെ ഭാര്യ യും കുട്ടിയും വിസ പ്രശ്നം മൂലം നാട്ട്ടിലെയ്ക്ക് പോകുക ആണ്. അങ്ങേര്‍ക്കു നല്ല വെഷമം ഉണ്ട്... understandable. that came out as the temper.

ഇപ്പൊ ആണ്‍ കുട്ടികള്‍ ചൂടായാല്‍ ഞാന്‍ അതിന് അതികം importance കൊടുക്കില്ല.. എന്തെങ്കിലും വെഷമം കാണും . അത് തീരുമ്പോള്‍ അവര്‍ നോര്‍മല്‍ ആകും :)

13 comments:

Kvartha Test said...

നല്ല നിരീക്ഷണം, ശ്രീ കുഞ്ഞിക്കിള്ളി.

പക്ഷെ ഒരു കാര്യം പറയട്ടെ. ഈയുള്ളവന്‍റെ പ്രോജക്ടുകളില്‍ ആണും പെണ്ണും ടീം മെംബേഴ്സ് ഉണ്ടായിരുന്നു. എല്ലാര്‍ക്കും ഉള്ളതാണ് ഈ പ്രശ്നം. അതായത്, വീട്ടിലെ അല്ലെങ്കില്‍ വ്യക്തിപരമായ പ്രശ്നങ്ങള്‍ ഓഫീസിലേയ്ക്ക് അറിയാതെ വലിച്ചുകൊണ്ടുവരും. കുറച്ചു അനുഭവങ്ങളും പിന്നെ നല്ല ട്രെയിനിംഗ്-ഉം കിട്ടിയാല്‍ മാറാവുന്നതെയുള്ളൂ. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവസമയത്തും അറിയാതെ ദേഷ്യംവരാനും ശ്രദ്ധകുറയാനും ടെന്‍ഷന്‍വരാനും ഉള്ള സാദ്ധ്യത കൂടുതലാണ്. അവരുടെ പെരുമാറ്റം വച്ചു അത് ഈയുള്ളവന്‍ മനസ്സിലാക്കിയിട്ടുണ്ട്.

""മൂന്നു നാള് വര്‍ഷമായ് എന്റെ പ്രൊജക്റ്റ്‌ ടീം ഇല്‍ ആണ്‍കുട്ടികള്‍ മാത്രമെ ഉള്ളു."" - അതാണ്‌ കാര്യം. താങ്കള്‍ ആണ്‍കുട്ടികളുടെ കൂടെയല്ലേ കൂടുതല്‍ ജോലി ചെയ്തത്, അതുകൊണ്ട് അത് ഒരു one sided observation മാത്രമായി എന്നുമാത്രം. :-)

സണ്ണിക്കുട്ടന്‍ /Sunnikuttan said...

ഇതിനാണ് പ്രൊഫഷണലിസം വേണം പ്രൊഫഷണലിസം വേണം എന്നു പറയുന്നത്. സ്വകാര്യ ജീവിതവും പ്രൊഫഷണല്‍ ഫീല്‍ഡും രണ്ടായി കാണണം.

പിന്നെ തന്റെ സഹോദരനു തല്ലു കൊള്ളാത്തതിന്റെ കേടാണ്.

കുഞ്ഞിക്കിളി said...

ശ്രീ പറഞ്ഞതു ശരിയാ ... My obsversion was one sided.What you said about ladies is also very correct. But i thik ladies will show out more in tears than shout.. alle...

സണ്ണി ക്കുട്ട .. എന്റെ സഹോദരന് ടാഹ്ല്ല് കൊടുക്കാന്‍ പോയാല്‍ അത് പിന്നെ വെല്ല്യ യുധമാകും സമാധാനത്തെ പ്രതി മിണ്ടാതെ ഇരിക്കുകയെ ഉള്ളു ഞാന്‍ .how muchever we try to bring profesioalism.. I think this wil be reflected...this is some thing that comes from within

റിനുമോന്‍ said...

(:-<)

കാസിം തങ്ങള്‍ said...

ഓ എന്തൊരു നിരീക്ഷണം. ഈ കുഞ്ഞിക്കിളീടെ ഒരു കാര്യം.

Chullanz said...

അതവറ്‍ക്ക്‌ ജോലിയുടെ ടെന്‍ഷന്‍ കുറവായതു കൊണ്ടാ..നല്ല ജോലിഭാരം ഉണ്ടെങ്കില്‍ പിന്നെ വെറെ ഒന്നും ആലോചിക്കാന്‍ പറ്റില്ല. പിന്നെ വീട്ടിലെത്തുംബോളാണു വീട്ടിലെ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുകയുള്ളു.എണ്റ്റെ അനുഭവം അതാണു കുഞ്ഞിക്കിളി ഗഡീ....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ദേഷ്യം വരുമ്പോ ദേഷ്യം കാണിച്ചില്ലേല്‍ പിന്നെ എന്തിനാ മനുഷ്യനാന്നു പറഞ്ഞു നടക്കുന്നെ? ഒരു ഭാഗത്ത് ദേഷ്യോം മറുഭാഗത്ത് ചിരീം കാണിച്ച് നടക്കാന്‍ നമ്മള്‍ നാനാപടേക്കര്‍ക്ക് ശബാനാ ആസ്മിയ്ലുണ്ടായതൊന്നുമല്ലല്ലോ.... ഞാനും ഇങനെയൊക്കെയാ... ദേഷ്യം വന്നാ ദേഷ്യം തന്നെ കാണിക്കും. പിന്നെ ചുമ്മാ ആരോടേലും എന്തേലും തട്ടിക്കയറീന്ന്, പിന്നെ എന്ന് തോന്നാണെങ്കിലും, അത് ആരാണെങ്കിലും, പോയി സോറി പറയാനൊരു മടീം കാണിക്കാറില്ല... അങ്ങനെ സോറി പറഞ്ഞു കൂട്ടായവരൊരുപ്പടുണ്ട്. നല്ല കട്ടയ്ക്ക് നില്ക്കുന്ന കൂട്ടുകാര്‍... നിന്റെ അനിയാണു ശരി!

ബഷീർ said...

നല്ല നിരീക്ഷണം :)

ജെ പി വെട്ടിയാട്ടില്‍ said...

“ഈ ആണ്‍ പിള്ളേരുടെ ഒരു കാര്യമേ

ടെന്‍ഷന്‍ ഓ വിഷമം ഓ വന്നാല്‍ അത് ഒരിക്കലും ടെന്‍ഷന്‍ ആയ്ട്ടോ വെഷമം ആയ്ട്ടോ പുറത്തു കാണിക്കില്ല“
ഇപ്പോള്‍ പെണ്‍കുട്ടികളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ല.......
വായിക്കാന്‍ സുഖമുള്ള വരികള്‍.....
നാളെ കൂടുതല്‍ വായിക്കാം.

ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍
ജെ പി

Anonymous said...

കുഞ്ഞികിളി... ഞാനും അങ്ങനെയാണ്‌ സങ്കടവും വിഷമവും ഒക്കെ വരുമ്പോള്‍ പൊട്ടലും ചീറ്റലും പുകയുമോക്കെയാണ്‌... ആ പൊട്ടാലിലും ചീറ്റലിലും victim ആകുന്നവര്‍ നമ്മളെ വെറുക്കുകയും ചെയ്യും... പലപോഴും ക്ഷമ ചോദിക്കാന്‍ പോയി നല്ല തല്ലു കിട്ടിയ അനുഭവവും ഉണ്ട്‌... double dhamakka എന്നൊക്കെ പറയുന്നത്‌ കണക്കവും കാര്യങ്ങള്‍...

പിന്നെ കുഞ്ഞികിളി... വിഷമിക്കണ്ട കേട്ടോ??? എനിക്കും ഉണ്ട്‌ similar അനുഭവം!!!കുഞ്ഞികിളി നോക്കിക്കോ നമ്മളെ വേണ്ടാന്ന് വെച്ചവരൊക്കെ ഒരു ദിവസം " miss ചെയിതല്ലോ" എന്ന് വിഷമിക്കും... പിന്നെ ഞാന്‍ വിശ്വസിക്കുന്ന ഒന്നുണ്ട്‌..."അവര്‍ നമ്മളെ അര്‍ഹിക്കുന്നില്ല!!!"... കുഞ്ഞി നോക്കിക്കോ God, THE BEST PARTNER നെ തരും... കേട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ട്ടോ??????

Tin2
:D

നിരക്ഷരൻ said...

ആണ്‍പിള്ളേരെ ശരിക്ക് പഠിച്ചിരിക്കുന്നു അല്ലേ ? :) :)

Shravan RN said...

nireekshanam okke kollam, pakse one sided aayipoyille?? athalla vishayam, ee blogil aadyam aayitta, name kandappo njan vicharichu valla kuttykaliyum aayirikkum ennu, kaliyile kaaryam aanennu eppozha arinje:)

Mr. X said...

ഈ പോസ്റ്റ് ദയവായി "മിനിമം 10 പേര്‍ക്ക് ഫൊര്‍വേര്‍ഡ് ചെയ്തില്ലെങ്കില്‍ തല പൊട്ടിത്തെറിക്കും" എന്ന് സബ്ജെക്ട് വെച്ച് 10 കൂട്ടുകാരികള്‍ക്ക് അയച്ചു കൊടുക്കൂ...
ഇതൊരപേക്ഷയാണ്‌ :)