Monday, December 22, 2008

ഓര്‍മയിലെ ക്രിസ്മസ് ...നൊസ്റ്റാള്‍ജിയ..നൊസ്റ്റാള്‍ജിയ..

25 നോയംബ് ഉം പാതിര കുര്‍ബാനയും നോയംബ് വീടലും christmas carol ഉം പുല്‍കൂട് ഉണ്ടാക്കലും.. tree decoration ഉം ... ohhh.. mising everything!
വീട്ടില്‍ നിന്നകന്നു ഉള്ള ആദ്യത്തെ ക്രിസ്മസ് ആയതുകൊണ്ടോ എന്തോ.. മനസിനെ ഒരു depression പിടികൂടിയിരിക്കുന്നു.. വിരസമായ weekend ഇല മനസ് പഴയ കാലത്തേയ്ക്ക് പറന്നു. December മാസം തുടങ്ങുമ്പോള്‍ തന്നെ ഉണ്ണി ഈശോയ്ക്കു കൊടുക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് വല്ലിമ്മച്ചി ചുവരില്‍ തൂക്കുക ആയ് . എന്നിട്ട് ഓരോ ദിവസവും ഞങ്ങള്‍ കൊച്ചു മക്കളെ ഓര്‍മിപ്പിക്കും .. മക്കളെ.. ഉണ്നീശോയ്ക്ക് കമ്പിളി പുതപ്പു ഉണ്ടാക്കിയോ? എന്നിങ്ങനെ..സംഭവം ലളിതം dec 1 to Dec 24 വരെ ചെയ്യേണ്ട ഓരോ കാര്യങ്ങളുടെ ലിസ്റ്റ് അമ്മച്ചി തയ്യാറാക്കും.അതിങ്ങനെ ആയിരിക്കുംഡിസം ഒന്ന്നു - തൈലം - 3 നന്മ പ്രവര്‍ത്തിഡിസം രണ്ടു -കമ്പിളിപുതപ്പ് - 10 ആശയടക്കം...ഇങ്ങനെ ഉണ്നീശോയ്ക്ക് വേണ്ട ഓരോ സാധനങളും ഓരോ ത്യാഗ പ്രവര്‍ത്തികളും പ്രാര്‍ത്ഥനകളും കൊണ്ടു നമ്മള്‍ ഉണ്ടാക്കണം...ആ കാലത്തിലേയ്ക്ക് ഒന്നു തിരിച്ചു പോകാന്‍ ആയിരുനെന്കില്‍..
Christmas exam അടുക്കുന്നു ..പഠിക്കാന്‍ ഒരു പാടു ഉണ്ട് എങ്കിലും പുല്‍കൂട് ഉണ്ടാക്കാന്‍ അമ്മ യുടെ കണ്ണ് വെട്ടിച്ച് ഇറങ്ങിയിരുന്നു ... കമ്പും പലകയും ഒക്കെ വെച്ചു പുല്കൂടും ..പിന്നെ ആ പുല്കൂടിന്റെ പരിസരത്ത് വെള്ള ചാട്ടവും ചെറിയ പൂന്തോട്ടവും ഒക്കെ ഒരുക്കി...
ഹ ഹ.. ഇപ്പൊ ഓര്‍ക്കുമ്പോ ചിരി വരും.. പാവം ഉണ്ണീശോ പിറന്നത്‌ വെറും ഒരു കാലിത്തൊഴുത്തില്‍ ആയിരുന്നു.. ഞങ്ങള്‍ ആണെന്കില്‍ അത് മനോഹരം ആക്കിയിരുന്നു.. ആ പ്രദേശത്തെ ഏറ്റവും നല്ല പുല്‍കൂട് ഞങ്ങളുടെ ആകണം എന്ന ആഗ്രഹത്തോടെ! Dec തുടക്കത്തില്‍ തന്നെ Star ഇടണം എന്ന് നിര്‍ബന്ധം ആയിരുന്നു .. രണ്ടോ മൂന്നോ star വേണം എന്നതും, അത് ഓട്ടോ മാറ്റിക്‌ ആകണം എന്നതും നിര്‍ബന്ധം ആയിരുന്നു... Christmas tree decoration ആയിരുന്നു വേറൊരു കാര്യം.. "Tree" ആക്കാന്‍ പറ്റിയ "മരം" അന്വേഷിച്ചു പറംബ് മുഴുവന്‍ നടന്നു അവസാനം പറമ്പില്‍ പണിയുന്ന ചേട്ടനെ കൊണ്ടു ഞങ്ങള്‍ ക്ക് വേണ്ട ശിഖരം മുറിച്ചു നാട്ടി വെക്കുന്നത് .....
എല്ലാം ഓര്‍മ്മകള്‍.....ഇന്നു ക്രിസ്മസ് തരുന്നത് രണ്ടു ദിവസത്തെ അവധി.. ഉണ്ണീശോ യ്ക്ക് വേണ്ടി മനസിനെ ഒരുക്കിയിരുന്നു ആ നിഷ്കലന്കയായ കൊച്ചു പെണ്‍കുട്ടിയില്‍ നിന്നും ഞാന്‍ ഒത്തിരി മാറിയിരിക്കുന്നു.. നഷ്ടപ്പെടു പോയ ഇന്നലകളെ ഓര്ത്തു തേങ്ങുന്ന, നാളയെ ഭയത്തോടെ നോക്കുന്ന ഒരു ജീവിതം.. ആഘോഷങ്ങളും ആഹ്ലാദങ്ങളും ഒന്നും മനസിനെ സന്തോഷിപ്പിക്കുന്നില്ല.. എന്തിനോ എന്തൊക്കെയോ ചെയ്തു കൂട്ടുന്നു...ഒരു തരം മരവിപ്പ്.. നിസ്സംഗത
എന്തൊക്കെയോ ചെയ്തു കൂട്ടണം എന്ന് ആഗ്രഹിച്ച ഈ ജീവിതം പിടിച്ചു നിര്‍ത്താനാവാത്ത വേഗത്തില്‍ എങ്ങോട്റെയ്ക്കോ പാഞ്ഞു പോവുകയാണ്...ആ കുത്തൊഴുക്കില്‍ പെട്ട് ഞാനും ഒഴുകുക ആണ്...
എല്ലാവര്ക്കും ക്രിസ്മസ്- പുതു വല്സര ആശംസകള്‍ !

10 comments:

Tomkid! said...

കരോളും കള്ളപ്പവും കോഴിയിറച്ചിയും ഒന്നുമില്ലാതെ വേറൊരാത്മാവും കൂടെ ഈ വേദനയില്‍ പങ്ക് ചേരുന്നു.

ക്രിസ്മസ് - ന്യൂ ഇയര്‍ ആശംസകള്‍!!!

Calvin H said...

കുഞ്ഞിക്കിളി,
അമേരിക്കക്കാരും ക്രിസ്‌ത്മസ് ആഘോഷത്തില്‍ ഒട്ടും പുറകിലല്ല. ഒക്റ്റോബര്‍ മുതലേ തുടങ്ങിയ ഒരുക്കങ്ങള്‍ കാണുന്നില്ലേ? ഈ ഒരു വര്‍ഷം അമേരിക്കയിലെ സെലിബ്രേഷന്‍സ് കണ്ടാനന്ദിക്കൂ. തിരിച്ച് നാട്ടീല്‍ എത്തുംബോള്‍ നല്ല ഒരു ഓര്‍മ ആയി മാറട്ടേ അത്... എഞ്ചോയ്... :)

siva // ശിവ said...

എന്റെ ക്രിസ്മസ് - ന്യൂ ഇയര്‍ ആശംസകള്‍

ശ്രീ said...

ഇതു പോലുള്ള ആഘോഷങ്ങളുടെ അവസരത്തിലെങ്കിലും നമുക്ക് നമ്മുടെ പഴയ ഓര്‍മ്മകളിലേയ്ക്ക് മടങ്ങാനാകുന്നുണ്ടല്ലോ...

ക്രിസ്തുമസ് ആശംസകള്‍!!!

നിരക്ഷരൻ said...

നഷ്ടസ്വപ്നങ്ങളേ നിങ്ങളെനിക്കൊരു ദുഃഖസിംഹാസനം നല്‍കി....:(

ആ പഴയ നല്ലകാലമൊക്കെ ഓര്‍മ്മപ്പെടുത്തിയതിന് നന്ദി.

കൃസ്തുമസ്സ് ആശംസകള്‍

Anonymous said...

ശ്രീഹരി പറഞ്ഞത്‌ തന്നെ ഞാനും പറയട്ടെ.. എന്റെ കുഞ്ഞി കിളിയെ.. ഇത്തവണ അമേരിക്കയില്‍ ആഘോഷിക്കന്നേ... തോമയും, ശ്രീഹരിയും ,കുരുത്തം കെട്ടവനും ഒക്കെ അവിടെ ഇല്ലേ????

കുഞ്ഞിക്കും ക്രിസ്തുമസ്‌ ആശംസകള്‍...
Tin2
:D

ബാജി ഓടംവേലി said...

തിരിച്ചും ക്രിസ്തുമസ്
പുതുവല്‍സര ആശംസകള്‍....

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഹാലാ... ടീംസിന്ന് ആശംസകള്‍

ന്തായാലും ക്രിസ്മസായി. നമ്മളുകുറെപേരിവിടെപ്പെട്ടൂ.
നമുക്കെങ്ങനെ ആഘോഷിക്കംന്നു ചിന്തിക്കൂ...

തൊമ്മാ ഹരീ മൊബൈല്‍ നമ്പര്‍ ഷെയര്‍ മാടൂ...
എന്നെ വിളിക്കാന്‍ 201 925 1632...എല്ലാര്‍ക്കും കമ്മെന്റ് പോസ്റ്റുണുണ്ട്

നാലൂസം ഒഴിവുണ്ട്.. ആരേലും ന്യൂയോര്‍ക്കോ ന്യൂജേഴ്സിയോ കുടുങ്ങീട്ടുണ്ടോ?

Calvin H said...

മെറി ക്രിസ്മസ്... :)

പിരിക്കുട്ടി said...

hello..
njaanum ikkollaqam kunju pulkoodu undakkittundaarnnu....

americayilaayittu avide irunnu enjoy cheytho? kunjikkili....