Tuesday, December 2, 2008

ഭാര്യ വീരഗാഥ..

Los Angeles Bus trip il ഒരു ഇന്ത്യന്‍ വെല്ല്യപ്പനേം വെല്ല്യംമേം കണ്ടപ്പോ ഞങ്ങള്‍ക്കും സന്തോഷം അവര്ക്കും സന്തോഷം. "Are you from India " എന്ന് ammachy ചോദിച്ചു.അതേയ് എന്ന് കേട്ടപ്പോ അവര്ക്കു ഒരു ഇര യെ കിട്ടിയതിന്റെ സന്തോഷം.. വെച്ചു കാച്ചാന്‍ തുടങ്ങീല്ലേ ആള്.. പറഞ്ഞു വന്നപ്പോ അവരുടെ മകനും ഞാനും ഒരേ കമ്പനി ഇല് വര്ക്ക് ചെയ്യുന്നു.. ഭര്‍ത്താവിനെ യും പരിചയപ്പെടുത്തിഒരു സാധു മനുഷ്യന്‍.. അവര്‍ അമേരിക്ക കാണാന്‍ ഇറങ്ങിയതാണ് .. അസാമാന്യ വിനയത്തോടെ ആ മനുഷ്യന്‍ സംസാരിച്ചു.. കേരളം എന്ന് കേട്ടപ്പോള്‍ അയാളുടെ മെഡിക്കല്‍ സുഹൃത്തുക്കള്‍ വിടെ ഉണ്ട് എന്ന് പറഞ്ഞു. "are you from medical field " എന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോ ഭാര്യാമണി ചാടി കയറി ഇടപെട്ടു.. അതേയ് എന്ന് മാത്രം അദ്ദേഹം ഉത്തരം പരനത് അവര്ക്കു പോരയ്മ്മ ആയ തോന്നിയിരിക്കണം.." He is a doctor .. u know!! From All india Insitute of medical sciences" അവരുടെ ആ വാക്ക്കുകളില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു.. അഭിമാനം എന്ന് മാത്രം പറഞ്ഞാല്‍ പോര.. കണ്ടോ എന്റെ ഭര്‍ത്താവിനെ.. വെല്ല്യ പുള്ളിയാ എന്ന് വിളിച്ചു പറയുന്ന പോലെ തോന്നി എനിക്ക്.. പാവം അയാള്‍ ആയകാലത്ത് കഷ്ടപ്പെട്ട് പഠിച്ചു ഡോക്ടര്‍ ആയ്.. എന്നിട്ട് ഇവരെ കല്യാണം കഴിച്ചു... ഇവര്‍ ഡോക്ടര്‍ പത്നി എന്നവിശിഷ്ട പദവി അലങ്ങരിച്ചു ജീവിച്ചു.. എന്നാല്‍ ഇതിന് വേണ്ടി പല വിധത്തിലും effort ഇട്ട അയാള്‍ക്കില്ല ഇതിന്റെ പകുതി ഭാവം.. കൊള്ളാമല്ലോ ഈ പെണ്ണുങ്ങള്‍ എന്ന് ഞാന്‍ ഓര്ത്തു :)

9 comments:

Lathika subhash said...

കൊള്ളാമല്ലോ ഈ പെണ്ണുങ്ങള്‍!

ശ്രീ said...

അവരു കുറച്ച് അഹങ്കരിച്ചോട്ടേന്നേയ്...

പോരാളി said...

പെണ്ണുങ്ങളൊക്കെ ഇങ്ങനെയാണോ കുഞ്ഞിക്കിളീ.

Anonymous said...

ശ്രീ പറഞ്ഞത്‌ കണക്ക്‌ അവരു അഹങ്കരിചോട്ടന്നേ... അവര്‍ക്ക്‌ ആകെ ഉള്ള ഒരു ചക്കര ഭര്‍ത്തവല്ലേ???

smitha adharsh said...

അയ്യോ ! ഇവിടെ ദോഹയിലും ഉണ്ട്..ഇത്തരം പെണ്ണുങ്ങള്‍..!

മുസാഫിര്‍ said...

പോട്ടെ , പെണ്ണുങ്ങളല്ലെ ?

പെണ്‍കൊടി said...

ഇതിനെയൊക്കെ അഹങ്കാരമെന്നു വിളിക്കാമോ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

എന്തൊക്കെ കാണണംല്ലെ?
ഇവിടെ വന്നപ്പോ കമ്പനി ലാപ്ടോപ്പ് തന്നില്ല..
അങ്ങനെയിരിക്കുമ്പോഴാണ്‌ ബ്ലാക്ക് വെള്ളിയാഴ്ചയെന്നൊരു ദിവസം ഉണ്ടെന്നറിഞ്ഞതും കമ്പ്ലീറ്റ് അമേരിക്കന്‍ അണ്ണന്‍മാരും ഷോപ്പിങ്ങിനോടുന്ന ദിവസമാണതെന്നും അറിഞ്ഞത്.. അതുകൊള്ളാല്ലോന്നാലോചിച്ചു ഞാനുംപോയി. അങ്ങനെയാണ്‌ ഇപ്പൊ ചെറിയതരത്തിലൊരു ലാപ്ടോപ്പും കണക്റ്റിവിറ്റിയും ആയത്..
പക്ഷെ നമ്മളിവിടെ എവിടെ നോക്കിയാലും ഭായി വിലിക്കളും അണ്ണൈ വിളികളുമാണ്‌ കേള്‍ക്കുന്നത്... അതിന്നിടയ്ലും ഒരു ഡോക്റ്റര്‍ അതും ഇന്ത്യേന്ന് അതും ഡെല്‍ഹീന്ന് അതും മകന്‍ അമേരിക്കേല്‍ അതും All india Insitute of medical sciences സീന്ന്... ഉണ്ടാവും അഹങ്കാരം ഉണ്ടാവും... സഹിക്ക്യന്നെ... അല്ലണ്ടെന്താ ചെയ്യാ!

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

തേങ്ങ ഇപ്പൊ അമേര്ക്കയിലും കിട്ടിത്തുടങ്ങിയോ???